Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ

Obituary | മകന്റെ അടിയേറ്റ ഗൃഹനാഥന്‍ മരിച്ചു; പ്രതി പിടിയില്‍

$
0
0
ബേക്കല്‍: (KasargodVartha) മകന്റെ അടിയേറ്റ ഗൃഹനാഥന്‍ മരിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പള്ളിക്കര പെരിയ റോഡിലെ പഴയ സിനിമ തീയറ്ററിന് സമീപത്തെ അപ്പക്കുഞ്ഞി (67) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അപ്പക്കുഞ്ഞിയുടെ മകന്‍ പ്രമോദ് (35) ബേക്കല്‍ പൊലീസിൻ്റെ പിടിയിലായി.
  
Kasaragod, Kasaragod-News, Kerala, Kerala-News, News, News-Malayalam-News, Top-Headlines, Man died after being assaulted.

തിങ്കള്‍ വൈകിട്ട് 5.30 മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം. അച്ഛനും മകനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും തര്‍ക്കത്തിനിടയില്‍ പ്രമോദ് ഇരുമ്പ് പാര കൊണ്ട് അച്ഛനെ തലയില്‍ അടിക്കുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അപ്പക്കുഞ്ഞിയെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച പകല്‍ അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. മകന്റെ അടിയേറ്റതിനെ തുടര്‍ന്ന് അപ്പകുഞ്ഞി ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയ ശേഷം കോട്ടിക്കുളം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇതിനിടയിലാണ് തിങ്കളാഴ്ച വൈകീട്ട് അച്ഛനും മകനും തമ്മില്‍ വീണ്ടും വാക് തര്‍ക്കമുണ്ടായതും അച്ഛനെ തലക്ക് അടിച്ചു പരിക്കേല്‍പ്പിച്ചതും.
 
Kasaragod, Kasaragod-News, Kerala, Kerala-News, News, News-Malayalam-News, Top-Headlines, Man died after being assaulted.

ഗള്‍ഫിലായിരുന്ന പ്രമോദ് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. സുജാതയാണ് അപ്പകുഞ്ഞിയുടെ ഭാര്യ. മറ്റു മക്കള്‍: അജിത് (ഗള്‍ഫ്), റീത്ത, റീന. മരുമക്കള്‍: മധു (മീങ്ങോത്ത്), ജിതിന്‍ ( അച്ചാംതുരുത്തി), പ്രവിത.

Keywords: Kasaragod, Kasaragod-News, Kerala, Kerala-News, News, News-Malayalam-News, Top-Headlines, Man died after being assaulted.

Verdict | റിയാസ് മൗലവി വധക്കേസ് വിധിയും ചില നഗ്ന സത്യങ്ങളും

$
0
0

സ്വിദ്ദീഖ് നദ് വി ചേരൂർ

(KasargodVartha)
കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ പോലീസിൻ്റെ ഭാഗത്ത് നിന്നോ പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നോ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഉറപ്പിച്ച് പറയുന്നു. തങ്ങളുടെ കക്ഷികൾ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതിഭാഗം വക്കീലും അവകാശപ്പെടുന്നു. അപ്പോൾ കുറ്റം ആരുടെ ഭാഗത്താണ്? കൊല്ലപ്പെട്ട ഇരയുടെ ഭാഗത്താണോ? അദ്ദേഹം കാസർകോട് വന്ന് താമസിച്ചതാണോ കുഴപ്പം? പള്ളിയുടെ റൂമിൽ കിടന്നുറങ്ങിയതോ? അതോ, അദ്ദേഹത്തിൻ്റെ പേരും വേഷവുമാണോ കുഴപ്പം സൃഷ്ടിച്ചത്? ആകെ കൂടി ആശയക്കുഴപ്പം വർധിപ്പിക്കുകയാണ് അസാധാരണ കോടതി വിധിയുടെ അലയൊലികൾ.
  
Article, Editor’s-Choice | ലേഖനം, Riyas Moulavi, Murder Case, Article, Verdict, Opinion about Riyaz Moulavi murder case verdict.

ഒരു കാര്യം വ്യക്തമാണ്. അവിടെ ഒരു ഏറ്റുമുട്ടൽ നടന്നിട്ടില്ല. അദ്ദേഹം ആരുമായും വഴക്കോ അടിപിടിയോ നടത്തിയിട്ടില്ല. ഒരു മുസ്ലിം ആരാധനാലയത്തിൻ്റെ കോമ്പൗണ്ടിൽ കിടന്നുറങ്ങിയ വ്യക്തി, സ്വാഭാവികമായും അതൊരു മുസ്ലിമായിരിക്കുമല്ലോ. ഒരു പ്രകോപനവുമില്ലാതെ അയാളെ കിടപ്പുമുറിയിൽ കയറി വന്നു കഴുത്തറുത്തു കൊല്ലുക! അതും മറ്റൊരു മതത്തിൽ പെട്ട മൂന്ന് ചെറുപ്പക്കാർ. അവർ മൂന്ന് പേരും മുസ്ലിം വിരോധത്തിൽ പേര് കേട്ട ഒരു സംഘടനയിൽ പെട്ടവരാണെന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നു. അതിന് മുമ്പ് പരിസര പ്രദേശങ്ങളിൽ സാമുദായികാടിസ്ഥാനത്തിൽ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ ഉണ്ടായതും കൂട്ടി വായിക്കുക. ഇവർ മുമ്പും ചില അക്രമ പ്രവർത്തനങ്ങളിൽ പ്രതികളായിരുന്നുവെന്നതും ഓർക്കുക.

എന്നിട്ടും ഇതിൻ്റെ പിന്നിലെ വർഗീയ അജണ്ട ന്യായാധിപന്മാർക്ക് ബോധ്യപ്പെടാതെ പോവുന്നു. മൂന്ന് പേരും കേസിൽ വെറുതെ വിടാൻ മാത്രം പുണ്യം ചെയ്തവരാണെന്ന അഭിപ്രായം ആർക്കുമില്ല. എങ്ങനെയാണ് ഇത്തരം വിധികൾ പ്രഖ്യാപിച്ച് ന്യായാധിപന്മാർക്ക് ഉറങ്ങാൻ കഴിയുക എന്ന് ഇരയുടെ ബന്ധുക്കൾ ചോദിക്കുന്നു. ഈ കൊല്ലപ്പെട്ട വ്യക്തി മറ്റൊരു വിഭാഗത്തിൽ പെട്ടയാളായിരുന്നെങ്കിൽ ഇതേ വിധിയായിരിക്കുമോ ഉണ്ടാവുക?

ഇത്ര പച്ചയ്ക്ക് വർഗീയ കലാപം ലക്ഷ്യം വച്ച്, ആസൂത്രിതമായി നടത്തിയ കൊലപാതകത്തിലെ പ്രതികൾ ഒരു പ്രാണിയെ കൊന്ന കുറ്റബോധം പോലുമില്ലാതെ ജയിലിൽ നിന്ന് ഇറങ്ങിപ്പോകാൻ വഴിയൊരുക്കിയ ആ വിധി, സമൂഹത്തിന് നൽകുന്ന സന്ദേശം എന്തായിരിക്കും? അവർക്കും സമാന ചിന്താഗതിക്കാർക്കും കൂടുതൽ കുറ്റകൃത്യങ്ങൾ തുടരാനുള്ള പ്രചോദനവും പ്രോത്സാഹനവുമല്ലേ ഈ വിധി നൽകുക? അത് വീണ്ടും പ്രദേശത്ത് സംഘർഷാത്മക അന്തരീക്ഷം സൃഷ്ടിക്കാൻ കാരണമാവില്ലേ? ഇതൊന്നും കണക്കിലെടുക്കേണ്ടത് ന്യായാധിപന്മാരുടെ പണിയല്ലെന്നായിരിക്കും ന്യായം. കേട്ടവർ, കേട്ടവർ അമ്പരന്ന് പോകും വിധമുള്ള വിധിയിലൂടെ കൊല്ലപ്പെട്ട ഇരയുടെ ബന്ധുക്കളെ വീണ്ടും കൊല്ലാക്കൊല ചെയ്യുകയല്ലേ?

എന്നാൽ ക്രമസമാധാന പാലനം മുഖ്യ അജണ്ടയായ ആഭ്യന്തര വകുപ്പിൻ്റെ തലവനായ മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് ഇതൊന്നും ആലോചിക്കാൻ കഴിഞ്ഞില്ലെന്നതും ചർച്ച അർഹിക്കുന്ന വിഷയമാണ്. ഇത് വരെയായി വിഷയത്തിൽ ഒന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി അർത്ഥഗർഭമായ മൗനത്തിലായിരുന്നു. ഒടുവിൽ ഒരു ഞെട്ടൽ പ്രകടിപ്പിച്ചതായും കാണുന്നു. അതിന് തന്നെ ഒന്നര ദിവസത്തോളം സമയമെടുത്തു. വിധിക്കെതിരെ അപ്പീലിന് പോകുമെന്ന ഒരു പ്രസ്താവനയും കണ്ടു. അത് എത്രത്തോളം വിശ്വസിക്കാം. ഇത്തരം വാചക സേവ (ജുംല ബാസി) കൊണ്ട് ചിലരെയൊക്കെ അടക്കി നിർത്താനും മറ്റു ചിലരെ ആവേശം കൊള്ളിക്കാനും കഴിയുമെന്ന അനുഭവ ബോധ്യമല്ലേ മുഖ്യമന്ത്രിക്ക് ഇത്ര ലാഘവബുദ്ധിയോടെ വിഷയത്തെ സമീപിക്കാൻ തുണയായതെന്ന് സംശയിച്ചു പോവുകയാണ്.

സിദ്ധാർത്ഥ് വധക്കേസ് സിബിഐക്ക് വിടുന്നതായി പ്രസ്താവനയിറക്കിയതല്ലാതെ വിഷയത്തിൽ കാര്യമായ പുരോഗതിയൊന്നും കാണാത്തതിനാൽ പിതാവ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്താൻ ഒരുങ്ങുകയാണെന്ന കാര്യവും ഇവിടെ ഓർക്കാവുന്നതാണ്. ചിലരെ നല്ല വാചകങ്ങൾ നൽകി അടക്കി നിർത്തുക. അകത്ത് മറ്റ് ചിലർക്ക് യഥേഷ്ടം അജണ്ടകൾ നടപ്പാക്കാൻ വിട്ടു കൊടുക്കുക. ഇതാണ് കഴിഞ്ഞ കുറച്ചു കാലമായി കണ്ടുവരുന്നത്. നിസ്സഹായവസ്ഥ കൊണ്ടായിരിക്കാം. നീതിപൂർവം നീങ്ങിയാൽ മറ്റു ചിലർ പിണങ്ങും. അത് സർക്കാറിനെതിരെ കേന്ദ്രത്തിൽ നിന്ന് ചില നീക്കങ്ങൾക്ക് വഴി തുറക്കും. അതിൻ്റെ പേരിലാണ് ഈ കാട്ടിക്കൂട്ടലെന്ന് വേണം അനുമാനിക്കാൻ. എന്തായാലും ഒന്നിന് പുറകെ മറ്റൊന്നായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം നെറികേടുകളെ കേവലം യാദൃശ്ചിക സംഭവമായി തള്ളിക്കളയാനാവില്ല.

കൂടാതെ, കൊലപാതകം നടന്ന വേളയിൽ തന്നെ ഇവർക്കെതിരെ യുഎപിഎ ചുമത്തണമെന്ന ആവശ്യം ഉയർന്നപ്പോൾ അത് നിരാകരിച്ച ആൾ കൂടിയാണ് മുഖ്യമന്ത്രി. ഇതിലും എത്രയോ നിസ്സാരമായ കേസിൽ കോഴിക്കോട്ടെ അലൻ - താഹ എന്നീ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയതും അതിനെ മുഖ്യമന്ത്രി പലവട്ടം ന്യായീകരിച്ചതും കേരളീയർ കണ്ടതാണ്. ഇന്നലെത്തെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി അതേ നിലപാട് ആവർത്തിക്കുകയായിരുന്നു.

അതോടൊപ്പം കേസിൽ പോലീസും കോടതിയും ഒത്തുകളിച്ചുവെന്ന ആരോപണവും നിലനിൽക്കുന്നു. അല്ലെങ്കിൽ ഇത്ര ഗുരുതരമായ കേസിൽ, കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെയൊരു അപ്രതീക്ഷിത വിധി എങ്ങനെ വന്നുവെന്ന് പലരും അമ്പരക്കുകയാണ്. ഇവിടെ ഇങ്ങനെയൊക്കെ നിയമവും നീതിന്യായ വ്യവസ്ഥയും കണ്ണടയ്ക്കുമെങ്കിൽ സംഘിപരിവാറിന് സർവാധിപത്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കേസുകളുടെ ഗതിയെന്തെന്ന് പറയേണ്ടതില്ലല്ലോ.
  
Article, Editor’s-Choice | ലേഖനം, Riyas Moulavi, Murder Case, Article, Verdict, Opinion about Riyaz Moulavi murder case verdict.

ഏതായാലും അപ്പീൽ നൽകുമെന്ന അധികൃതരുടെ ഉറപ്പിൽ തൽക്കാലം വിശ്വാസം അർപ്പിക്കാം. ഒപ്പം അത് വൈകുകയോ നീക്കു പോക്ക് ലക്ഷണങ്ങൾ വീണ്ടും അനുഭവപ്പെടുകയോ ചെയ്താൽ പ്രദേശത്തെ മനുഷ്യ സ്നേഹികളും മനുഷ്യാവകാശ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങാൻ ഒരുങ്ങി നിൽക്കേണ്ടിയും വരും. ഇത്തരം അനുഭവങ്ങൾ ഒറ്റപ്പെട്ട കാര്യമായി തള്ളിക്കളയാനാവില്ല. കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങൾക്കിടയിൽ ജില്ലയിൽ നടന്ന ഒരു ഡസനിലധികം കൊലപാതകങ്ങളിൽ ഒരു വിഭാഗത്തിൽ നിന്ന് കൊല്ലപ്പെട്ട കേസുകൾ ബഹുഭൂരിഭാഗവും വെറുതെ വിട്ടതിൻ്റെ പിന്നാമ്പുറങ്ങൾ കൂടി തോണ്ടിയെടുക്കേണ്ടി വരും. ജനങ്ങളുടെ ആത്മസംയമനത്തെ ദൗർബല്യമായി കാണുന്ന പ്രവണത ആപൽക്കരമാണ്.

Keywords: Article, Editor’s-Choice | ലേഖനം, Riyas Moulavi, Murder Case, Article, Verdict, Opinion about Riyaz Moulavi murder case verdict.

P Raviyachan | വിടവാങ്ങിയത് ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ ആയിരം റണ്‍സും നൂറുവികറ്റും നേടിയ ആദ്യ മലയാളി; അന്തരിച്ച കേരള ടീം മുന്‍ കാപ്റ്റന്‍ പി രവിയച്ചന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലിയം തറവാട്ടില്‍ നടക്കും

$
0
0
എറണാകുളം: (KasargodVartha) അന്തരിച്ച കേരള ക്രികറ്റ് ടീമിന്റെ മുന്‍ കാപ്റ്റന്‍ പി രവിയച്ചന്റെ (96) സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലിയം തറവാട്ടില്‍ നടക്കും. തൃപ്പൂണിത്തുറ ക്രികറ്റ് ക്ലബില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം ചേന്ദമംഗലം പാലിയം തറവാട്ടില്‍ എത്തിക്കും. അതിനുശേഷമാവും സംസ്‌കാരം.

തിങ്കളാഴ്ച (01.04.2024) രാത്രിയാണ് പി രവിയച്ചന്‍ വിടവാങ്ങിയത്. തൃപ്പൂണിത്തുറയില്‍ മകനൊപ്പം താമസിച്ചു വരികയായിരുന്നു. തൃപ്പൂണിത്തുറ കോവിലകത്ത് അനിയന്‍ തമ്പുരാന്റെയും എറണാകുളം ചേന്ദമംഗലത്ത് പാലിയം തറവാട്ടില്‍ കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി 1928 മാര്‍ച് 12നായിരുന്നു രവിയച്ചന്റെ ജനനം. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ പി രവിയച്ചന്‍ ടീമംഗമായിരുന്നു. ബാറ്റ്‌സ്മാനായും ബൗളറായും ഒരുപോലെ തിളങ്ങി.


തൃപ്പൂണിത്തുറ ക്രികറ്റ് ക്ലബ് ആയിരുന്നു രവിയച്ചന്റെ തട്ടകം. കേരളം ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ ആയിരം റണ്‍സും നൂറുവികറ്റും നേടിയ ആദ്യ മലയാളിയാണ്. 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് നേടിയ 1107 റണ്‍സും 125 വികറ്റുമായി സംസ്ഥാനത്തെ ആദ്യ ഓള്‍റൗന്‍ഡര്‍ ക്രികറ്റര്‍ എന്ന പദവിയും സ്വന്തമാക്കി. കേരള ക്രികറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കാളിയായ അദ്ദേഹം 1952 മുതല്‍ 17 വര്‍ഷം രഞ്ജി കളിച്ചിട്ടുണ്ട്. രണ്ട് തവണ കേരളത്തിന്റെ കാപ്റ്റനായി.

Keywords: News, Kerala, Kerala-News, Top-Headlines,Obituary, Kerala Cricket, Former Captain, P Raviyachan, Demise, Funeral, Died, Cricket, Thrippunithura, Ernakulam, Kerala Cricket Former Captain P Raviyachan Demise.

Gold Rate | ചരിത്രത്തിലെ ഉയർന്ന നിരക്കിൽ നിന്ന് സ്വർണവില താഴേക്ക്; പവന് 200 രൂപ കുറഞ്ഞു, അരലക്ഷത്തിന് മുകളിൽ തുടരുന്നു

$
0
0
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ചൊവ്വാഴ്ച്ച (02.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6335 രൂപയിലും പവന് 50,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5295 രൂപയും പവന് 42,360 രൂപയുമാണ് വിപണി വില. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് നിരക്ക്.

Gold Rate on April 2 in Kerala

തിങ്കളാഴ്ച (01.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും പവന് 680 രൂപയും ഒറ്റയടിക്ക് വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6360 രൂപയിലും പവന് 50,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും പവന് 600 രൂപയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5315 രൂപയും പവന് 42,520 രൂപയുമായിരുന്നു നിരക്ക്. തിങ്കളാഴ്ച വെള്ളിക്കും വില വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 82 രൂപയായി ഉയർന്നപ്പോൾ ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലായിരുന്നു.

തിങ്കളാഴ്ച പുതിയ സാമ്പത്തിക വർഷാരംഭത്തിൽ ചരിത്രത്തിലെ ഉയർന്ന നിരക്കിലാണ് സ്വർണവിലയെത്തിയത്. മാർച് 29ന്റെ റെകോർഡാണ് തകർത്തത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6300 രൂപയും പവന് 50,400 രൂപയുമായിരുന്നു നിരക്ക്. റെകോർഡ് നിരക്കിൽ നിന്ന് ചൊവ്വാഴ്ച സ്വർണവില താഴേക്കെത്തിയെങ്കിലും പവന് ഇപ്പോഴും ചരിത്രത്തിലെ ഉയർന്ന വിലകളിലൊന്ന് തന്നെയാണ് ഉള്ളത്.

Keywords: News, Kerala, Kochi, Business, Gold Price, Gold Price Today, Silver Price, Gold News, Gold Rate on April 2 in Kerala.

< !- START disable copy paste -->

Complaint | 'പേരാൽ ഗവ. സ്‌കൂളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നു'; പച്ചക്കറി കൃഷിയും പൂച്ചെടികളും മറ്റും നശിപ്പിക്കുന്നത് നിത്യസംഭവമെന്ന് പ്രദേശവാസികൾ

$
0
0
കുമ്പള: (KasargodVartha)പേരാൽ ഗവ. ജൂനിയർ ബേസിക് സ്‌കൂളിൽ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. രാത്രിയിലും വെളുപ്പിനും സ്കൂളിലെത്തുന്ന ഇവർ സ്കൂളിലെ പൂച്ചെടികളും നട്ടുവളർത്തിയ കൃഷിയും നശിപ്പിക്കുന്നതായാണ് ആക്ഷേപം.

News, Malayalam News, Kasaragod, Kerala, Perala, School, Kumbala,

 കൃഷിഭവനുകളിൽ നിന്നും മറ്റും സ്വരൂപിച്ച് ചാക്കിലാക്കി വളർത്തിയ പച്ചക്കറി കൃഷി തൈകളും, സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള പൂച്ചെടികളും എറിഞ്ഞു തകർക്കുക, സ്‌കൂളിന്റെ ഗേറ്റ് തകർത്തു അകത്തുകടക്കുക, ചുമരുകളിൽ അശ്ലീലം എഴുതി വൃത്തികേടാക്കുക, മഴവെള്ള സംഭരണിയുടെയും, കുടിവെള്ളത്തിന്റെയും പൈപുകൾ തകർക്കുക എന്നിവ നിത്യസംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു.

സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിനായി സ്‌കൂളിൽ സിസിടിവി സ്ഥാപിക്കാൻ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഎ ഭാരവാഹികൾ നിരന്തരം കുമ്പള ഗ്രാമപഞ്ചായത് അധികൃതരെ ബന്ധപ്പെടാറുണ്ടെങ്കിലും ആവശ്യം പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും പരിസരവാസികൾക്കുണ്ട്. വിഷയത്തിൽ പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് പ്രദേശത്തുകാരും, സ്‌കൂൾ പിടിഎ കമിറ്റിയും.


Keywords: News, Malayalam News, Kasaragod, Kerala, Perala, School, Kumbala, Nuisance of anti-socials in Peral school
< !- START disable copy paste -->

Found Dead | കേന്ദ്രസർവകലാശാലയിലെ ഹോസ്റ്റലിൽ വിദ്യാർഥിനി മരിച്ച നിലയിൽ

$
0
0
പെരിയ: (KasargodVartha) കേന്ദ്രസർവകലാശാലയിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ ബാർഗഡ് സൽഹേപളി സ്വദേശിനിയും ഹിന്ദി ആൻഡ് കംപാരേറ്റീവ്‌ ലിറ്ററേചർ പി എച് ഡി വിദ്യാർഥിനിയുമായ റുബി പട്ടേൽ (24) ആണ് മരിച്ചത്.
  

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഒരു മാസം മുമ്പ് ഉത്തർപ്രദേശ് ഗാസിപുർ സ്വദേശിയായ എം എഡ് രണ്ടാം സെമസ്റ്റർ വിദ്യാർഥി നിധീഷ് യാദവിനെ (28) കേന്ദ്ര സർവകലാശാലയുടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിദ്യാർഥി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും ലഭിച്ചിരുന്നു.
  

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll Free Helpline Number: 1056, 0471-2552056)

Keywords: News, Kerala, Kasaragod, Student, Died, Central University, Hostel, Hospital, Police, Student found dead at hostel room.

< !- START disable copy paste -->

Song | റമദാന്‍ വസന്തം - 2024: അറിവ് 22

$
0
0
(KasargodVartha)അറിവ് 20 (02.04.2024): ബദർ പടപ്പാട്ട് (ബദർ ഖിസ്സപ്പാട്ട്) രചിച്ച വിശ്വപ്രസിദ്ധ മലയാള കവി?







ബദർ പടപ്പാട്ട്

ഇസ്ലാമിക ചരിത്രത്തിലെ നിർണായക സംഭവങ്ങളിലൊന്നാണ് ബദർ യുദ്ധം. ഈ യുദ്ധത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മലയാള ഗാനങ്ങളിൽ പരാമർശങ്ങൾ ഉണ്ട്. ബദർ യുദ്ധത്തിന്റെ ചരിത്രവും പുണ്യവും മലയാള ഗാനങ്ങൾ ഓർമിപ്പിക്കുന്നു.


1876ലാണ് ബദർ ഖിസ്സപ്പാട്ട് രചിക്കപ്പെട്ടത്. അറേബ്യയിൽ പ്രവാചകന്റെ കാലത്ത് നടന്ന പ്രശസ്തമായ ബദർ യുദ്ധത്തിന്റെ കഥയാണ് ഈ കാവ്യം. മലബാറിൽ ബ്രിട്ടീഷ് ആധിപത്യം കൊടികുത്തിവാണ കാലത്താണ് ബദർപടപ്പാട്ട് രചിക്കപ്പെട്ടത്. കൊളോണിയലിസത്തിനെതിരെയും ജന്മിത്വത്തിനെതിരെയുമുള്ള പോരാട്ടങ്ങൾക്ക് ഏറെ ഊർജം പകർന്നിരുന്നു ബദർപടപ്പാട്ട്.


Keywords: Quiz, Ramadan, Religion, Islam, Badar Padappattu, History, Arabia, Prophet, Story, Ramadan, Religion, Islam.




< !- START disable copy paste -->

Iftar Meet | ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം; തളങ്കരയിൽ നടന്ന നോമ്പ് തുറ ശ്രദ്ധേയമായി

$
0
0
തളങ്കര: (KasargodVartha) ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി തളങ്കരയിലെ സമൂഹ നോമ്പ് തുറ. 'തളങ്കരിയൻസ്'വാട്സ് ആപ് കൂട്ടായ്‌മയാണ് തളങ്കര മാലിക് ദീനാർ മൈതാനത്ത് വേറിട്ട ഇഫ്ത്വാർ സംഗമം ഒരുക്കിയത്. തളങ്കരയിലെയും പരിസര പ്രദേശങ്ങളിലെയും അനവധി പേരാണ് സംഗമത്തിലേക്ക് ഒഴുകിയെത്തിയത്.

Grand Iftar meet held at Thalangara

5000 പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചതെങ്കിലും കണക്ക് കൂട്ടിയതിനെക്കാളും കൂടുതൽ ആളുകളാണ് എത്തിച്ചേർന്നത്. പരിപാടിയില്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരുടെ കൂടിച്ചേരലിന്റെ വേദി കൂടിയായി ഇഫ്ത്വാർ സംഗമം മാറി.

സാഹോദര്യവും ഐക്യവും അടയാളപ്പെടുത്തിയ നോമ്പ് തുറ പരിപാടി സാമൂഹ്യ മാധ്യമങ്ങളിലും ചർച്ചയായി. നിരവധി പേരാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കിട്ടത്. സമീപ കാലത്ത് കാസർകോട് കണ്ട ഏറ്റവും വലിയ ഇഫ്ത്വാർ സംഗമമായി മാറി തളങ്കരയിലെ ഈ പരിപാടി. ഇത്രയും വിപുലമായ രീതിയിൽ തളങ്കര ഭാഗത്ത് ആദ്യമായി സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം വൻ വിജയമായതിൽ സംഘാടകരുടെ മികവും പ്രശംസ നേടി.

Keywords: Iftar Meet, Thalangara, Kasaragod, Malayalam News, Thalangara, WhatsApp, Malik Dinar, Social Media, Grand Iftar meet held at Thalangara.

Vitamin A | ആരോഗ്യം നിലനിർത്താൻ വേണം വിറ്റാമിൻ എ; പ്രാധാന്യവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

$
0
0
കൊച്ചി: (KasargodVartha) നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമായ ഘടകമാണ് വിറ്റാമിനുകൾ. ഇവ കുറയുകയോ ലഭ്യമല്ലാതെ വരികയോ ചെയ്യുന്ന സാഹചര്യത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും. വിറ്റാമിനുകൾ പല തരമുണ്ടെന്ന് നമുക്കറിയാം. അവ ശരീരത്തിന് നൽകുന്ന ഗുണങ്ങളാൽ വ്യത്യാസപ്പെട്ടിരിക്കുന്നു. വിറ്റാമിനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ എ. ഹൃദയം മുതൽ ശ്വാസകോശ അവയവങ്ങള്‍ വരെ സുഗമമായി പ്രവർത്തിപ്പിക്കാനും അവയുടെ ആരോഗ്യം നിലനിർത്താനും ഇവ അത്യാവശ്യമാണ്.

Health Benefits of Vitamin A

കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിൻ എ അനിവാര്യമാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നേത്ര ആരോഗ്യത്തിനും പ്രധാനി കൂടിയായ വിറ്റാമിന്‍ എയുടെ അഭാവം മൂലം കണ്ണിന്‍റെ കാഴ്ച ശക്തി കുറഞ്ഞുവരാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാനും സാധ്യത വളരെ കൂടുതലാണ്. കൂടാതെ പ്രതിരോധശേഷി ദുര്‍ബലപ്പെടാനും എപ്പോഴും അണുബാധകള്‍ ഉണ്ടാകാനും കാരണമാകാം. നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാനും വിറ്റാമിൻ എ യുടെ അഭാവം വഴിവെച്ചേക്കാം.

ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ വൈകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, അതും വിറ്റാമിൻ എ യുടെ കുറവ് മൂലമാവാം. ഇവയുടെ കുറവ് മുതിർന്നവരിൽ മാത്രമല്ല ചെറിയ കുട്ടികളുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചേക്കാം. വിറ്റാമിൻ എ ശരീരത്തിൽ കുറയുന്നത് കുട്ടികളുടെ അസ്ഥി വളർച്ച മന്ദഗതിയിലാക്കാനും പ്രധാന കാരണമാണ്. മുടിയുടെ ആരോഗ്യത്തിനും ഇവ അത്യാവശ്യമാണ്. വിറ്റാമിൻ എ കുറയുന്നത് മൂലം മുടി കൊഴിച്ചിൽ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.ചർമ്മം വരണ്ടുണങ്ങുന്നതിന്റെ പ്രധാന കാരണമാവാം വിറ്റാമിൻ എ യുടെ കുറവ്.

വിറ്റാമിൻ എ യുടെ അഭാവം ശരീരത്തെ പല രീതിയിലും ബാധിക്കുന്നതിനാൽ അവ ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും പയർ വർഗങ്ങളും ഭക്ഷണ ശീലങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്. ഇലക്കറികളിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ചീര നിർബന്ധമായും ദിവസവും കഴിക്കുക വിറ്റാമിൻ എ യുടെ ഉറവിടമായ ചീരയിൽ മറ്റു ആരോഗ്യ ഗുണങ്ങളും ധാരാളമുണ്ട്. മധുരക്കിഴങ്ങ്, തക്കാളി, ബ്രൊക്കോള, ഇവയെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താം. മാമ്പഴം, പപ്പായ, തണ്ണിമത്തന്‍, പേരയ്ക്ക തുടങ്ങിയ പഴങ്ങളിലും വിറ്റാമിൻ എ ധാരാളമുണ്ട്.

ആപ്രിക്കോട്ട്, മുട്ട, പാല്‍, സാല്‍മണ്‍ ഫിഷ് ഇവയെല്ലാം കഴിക്കുന്നതിലുടെ നമ്മുടെ ശരീരത്തിലുള്ള വിറ്റാമിൻ എ യുടെ കുറവ് പരിഹരിക്കാം. വിറ്റാമിൻ എയുടെ കുറവ് കണ്ണുകളുടെ കോർണിയയെ വരണ്ടതാക്കുന്നതിലൂടെ കാഴ്ച പൂർണമായും നഷ്ടപ്പെടാൻ തന്നെ കാരണമായേക്കാം. അങ്ങനെ റെറ്റിനയ്ക്കും കോർണിയയ്ക്കും കേടുപാടുകൾ സംഭവിക്കാം. കണ്ണുകളുടെ കൺജങ്ക്റ്റിവയിൽ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടുകളും കുത്തുകളും വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്നതാണ്. അതുപോലെ കോര്‍ണിയയില്‍ പുണ്ണ് കാണപ്പെടുക, കണ്ണില്‍ ചുവപ്പ് കലർന്ന നിറം ശ്രദ്ധയിൽ പെടുക, കണ്ണുകൾക്ക് അകാരണമായ വേദന അനുഭവപ്പെടുക, കണ്ണുകള്‍ ഡ്രൈ ആവുന്നതിനൊപ്പം കണ്ണിന് ചൂട് അനുഭവപ്പെടുന്നതുമൊക്കെ ശരീരത്തിൽ വിറ്റാമിൻ എ കുറയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ്.

വിറ്റാമിൻ എ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ ദൈനം ദിന ജീവിതത്തിൽ ഉൾപ്പെടുത്തുക. ഒപ്പം ശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ ഉറക്കവും വ്യായാമവും നൽകുക. ആവശ്യമാണെങ്കിൽ ആരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നതും നല്ലതാണ്.

Keywords; Vitamin A, Health Tips, Lifestyle, Kochi, Vitamins, Heart, Lungs, Immunity, Bone, Eyes, Skin, Infection, Hair Loss, Vegetables, Potato, Mango, Papaya, Watermelon, Egg, Salmon, Health Benefits of Vitamin A.

UAE Flight | വേനലവധിക്ക് എത്തുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; ഇന്‍ഡിഗോയുടെ അബൂദബി - കണ്ണൂര്‍ സര്‍വീസ് മേയ് 9 മുതല്‍ തുടങ്ങും

$
0
0
കണ്ണൂര്‍: (KasargodVartha) അടുത്ത മാസം ഒന്‍പത് മുതല്‍ അബൂദബിക്കും കണ്ണൂരിനുമിടയില്‍ ഇന്‍ഡ്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നു. വരാനിരിക്കുന്ന വേനലവധിക്കാലത്ത് യുഎഇയിലുള്ള പ്രവാസി മലയാളികള്‍ക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

എല്ലാദിവസവും നോണ്‍-സ്റ്റോപ്പ് വിമാനങ്ങള്‍ അബൂദബിയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും പറക്കും. കണ്ണൂരില്‍ നിന്ന് പുലര്‍ചെ 12.40-ന് പുറപ്പെടുന്ന വിമാനം പുലര്‍ചെ 2.35-ന് അബൂദബിയിലെത്തും. തിരിച്ചുള്ള വിമാനം അബൂദബിയില്‍ നിന്ന് പുലര്‍ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും. ഈ സര്‍വീസുകള്‍ കൂടി വരുന്നതോടെ, ഇന്‍ഡിഗോ ഇന്‍ഡ്യയിലെ എട്ട് നഗരങ്ങളില്‍ നിന്ന് അബൂദബിയിലേക്ക് 56 പ്രതിവാര സര്‍വീസുകള്‍ നടത്തും.


സര്‍വീസുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷ. കൃത്യസമയത്ത് തടസ്സരഹിത യാത്രാനുഭവം ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നതായി ഗ്ലോബല്‍ സെയില്‍സ് വിഭാഗം തലവന്‍ വിനയ് മല്‍ഹോത്ര പറഞ്ഞു. വരാനിരിക്കുന്ന വേനലവധിക്കാലത്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് കണ്ണൂരിലേക്കുള്ള പുതിയ സര്‍വീസെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.

Keywords: Kannur, News, UAE-India Flights, Indigo, Kannur, Top-Headlines, Passengers, Tourism, Business, Options, Kerala, UAE-India flights: IndiGo's Abu Dhabi - Kannur service will start from May 9.

Protest | കേന്ദ്രസര്‍വകലാശാലയിൽ വിദ്യാർഥിനിയുടെ മരണം: മന:ശാസ്ത്ര വിദഗ്ധനെ നിയമിക്കാത്തതില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ; വൈസ് ചാന്‍സിലറെ ഉപരോധിച്ചു

$
0
0
പെരിയ: (KasargodVartha) കേന്ദ്രസര്‍വകലാശാലയിലെ വിദ്യാർഥിനിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്. ഒഡീഷ സ്വദേശിനിയും ഹിന്ദി ആൻഡ് കംപാരേറ്റീവ്‌ ലിറ്ററേചർ ഗവേഷണ വിദ്യാർഥിനിയുമായ റൂബി പട്ടേല്‍ (24) മരിച്ച സംഭവത്തിലാണ് എസ്എഫ്‌ഐ, വൈസ് ചാന്‍സിലര്‍ പ്രൊഫ. കെ സി ബൈജുവിനെ ഉപരോധിച്ചത്.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Protests over university student's death.

ഒരു മാസം മുമ്പ് യു പി സ്വദേശിയും ഒന്നാം വര്‍ഷ എംഎഡ് വിദ്യാർഥിയുമായ നിധേഷ് യാദവ് മരിച്ചതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ മന:ശാസ്ത്ര വിദഗ്ധനെ ഉള്‍പ്പെടുത്തിയുള്ള കണ്‍സല്‍ടിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം.

ഇതിനിടയിലാണ് മറ്റൊരു വിദ്യാർഥിനിയും കുളിമുറിയില്‍ തൂങ്ങിമരിച്ചത്. കുട്ടികളില്‍ ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് എല്ലാ കാംപസുകളിലും മനോരോഗവിദഗ്ധനെ നിയമിക്കാറുണ്ട്. എന്നാല്‍ കേന്ദ്രസര്‍വകലാശാലയില്‍ നാളിതുവരെ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്താതിരുന്നതാണ് മറ്റൊരു കുട്ടിയുടെ ജീവന്‍ കൂടി നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

അടിക്കടി കുട്ടികളില്‍ ഉണ്ടാകുന്ന ഇത്തരം ആത്മഹത്യാ പ്രവണതകള്‍ ഇല്ലാതാക്കാന്‍ കൗണ്‍സിലിങ് സംവിധാനം ഏര്‍പെടുത്തണമെന്ന കാര്യത്തില്‍ അധ്യപകര്‍ക്കിടയിലും ഏക അഭിപ്രായമാണ് ഉള്ളത്. നിസാര കാര്യങ്ങളുടെ പേരിലാണ് കുട്ടികളില്‍ ആത്മഹത്യാ പ്രവര്‍ണത വര്‍ധിച്ചുവരുന്നതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll Free Helpline Number: 1056, 0471-2552056).
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Protests over university student's death.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Protests over university student's death.

Public Prosecutor | റിയാസ് മൗലവി വധം: രാഷ്ട്രീയ നേതാക്കളും മുന്‍ ഡി ജി പിയും കഥയറിയാതെ ആട്ടം കാണുകയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍; കേസന്വേഷണത്തിലും പ്രോസിക്യൂഷന്‍ വാദത്തിലും തൃപ്തരെന്ന് ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍

$
0
0
കാസര്‍കോട്: (KasargodVartha) റിയാസ് മൗലവി വധക്കേസില്‍ രാഷ്ട്രീയ നേതാക്കളും മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും കഥയറിയാതെ ആട്ടം കാണുകയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ടി ഷാജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രതിഭാഗം അഭിഭാഷകന്‍ പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതിവിധിയില്‍ പ്രതിപാദിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസന്വേഷണത്തിലും പ്രോസിക്യൂഷന്‍ വാദത്തിലും തൃപ്തരാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച റിയാസ് മൗലവി ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Special Public Prosecutor about Riyaz Moulavi murder case verdict.

കോടതി വിധി ന്യായത്തില്‍ കേസ് തള്ളുന്നതിനായി പറഞ്ഞ കാര്യങ്ങളെയെല്ലാം സ്‌പെഷ്യല്‍ പ്രോസിക്യൂടര്‍ ഖണ്ഡിച്ചു. വിചാരണ വേളയില്‍ പ്രതിഭാഗം അഭിഭാഷകനോ, പ്രതികളോ ഉന്നയിക്കാത്ത കാര്യങ്ങളാണ് വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇതിനെതിരെ ഹൈകോടതിയില്‍ അപീല്‍ നല്‍കാനാണ് തീരുമാനം. പ്രതികള്‍ കുറ്റം ചെയ്യുന്നതിനായി പറഞ്ഞ കാരണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രധാനവാദം. പ്രതികളുടെ മനസില്‍ ലോക് ചെയ്തുവെച്ച കാരണങ്ങള്‍ പൂര്‍ണമായും പുറത്തുകൊണ്ടുവരികയെന്നത് ഒരിക്കലും സാധിക്കാത്ത കാര്യമാണ്.

കോടതിവിധിന്യായം ശരിയായ രീതിയില്‍ മനസിലാക്കാതെയും നോട്‌സ് ഓഫ് ആര്‍ഗ്യുമെന്റില്‍ പറയാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞും മുന്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ആസിഫ് അലി രാഷ്ട്രീയ നേട്ടത്തിനായി വിമര്‍ശനം ഉന്നയിച്ചതും പ്രതിപക്ഷനേതാവ് വി ഡി സതീശനും യൂത് ലീഗ് സംസ്ഥാന സെക്രടറി പി കെ ഫിറോസും ആരോപണമുന്നയിച്ചതും ഏറെ വേദനിപ്പിച്ചുവെന്ന് ഷാജിത്ത് പറഞ്ഞു.

പൊലീസ് ഹാജരാക്കിയ സാക്ഷിമൊഴികള്‍ക്കും തെളിവുകള്‍ക്കും പുറമെ കൂടുതല്‍ തെളിവുകൾ പബ്ലിക് പ്രോസിക്യൂടര്‍ എന്ന നിലയിലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുറ്റമറ്റ രീതിയിലായിരുന്നു എല്ലാ കാര്യങ്ങളും നിര്‍വഹിച്ചത്. പ്രതികളുടെ ആര്‍എസ്എസ് ബന്ധം തെളിയിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രം കേസിലെ പ്രതികളെ വെറുതെ വിട്ടയക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.



പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ അറസ്റ്റിലായത് മുതല്‍ വിധി വരുന്നതുവരെ അവരുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്നതുപോലും പ്രോസിക്യൂഷന്റെ കൃത്യമായ ഇടപെടലുകള്‍ കൊണ്ട് മാത്രമായിരുന്നു. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത സിം കാര്‍ഡും, മെമറി കാര്‍ഡും പരിശോധിച്ചില്ലെന്ന കാര്യവും പ്രതികളെ വിട്ടയക്കുന്നതിലെ ഒരു കാരണമായി പറയുന്നുണ്ട്. ഇതിന്റെ നിയമവശവും അദ്ദേഹം വിവരിച്ചു.

കോടതി പറഞ്ഞ മറ്റ് കാര്യങ്ങളുടെ വിശദീകരണവും അദ്ദേഹം നല്‍കി. കാസര്‍കോടിന്റെ പൊതുസമൂഹത്തില്‍ പ്രോസിക്യൂഷന്‍ ഒന്നും ചെയ്യാത്തതുകൊണ്ടാണ് പ്രതികളെ വിട്ടയച്ചെന്ന പ്രചാരണം ശക്തമായതും തനിക്കെതിരെ തെറ്റായ വിമര്‍ശനങ്ങള്‍ വന്നതുകൊണ്ട് മാത്രമാണ് ഇത്തരമൊരു വിശദീകരണം നല്‍കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. സി ശുകൂർ, ആക്ഷന്‍ കമിറ്റി ഭാരവാഹികളായ മുഹമ്മദ് ഇംതിയാസ്, സി എ സുലൈമാന്‍, സി എച് അബ്ദുല്ലകുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Special Public Prosecutor about Riyaz Moulavi murder case verdict.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Special Public Prosecutor about Riyaz Moulavi murder case verdict.

Appeal | റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ അപീൽ നൽകാൻ അനുമതി നൽകി സർകാർ ഉത്തരവിറക്കി

$
0
0
തിരുവനന്തപുരം: (KasargodVartha) പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട കാസർകോട് ജില്ലാ പ്രിൻസിപൽ സെഷന്‍ കോടതി വിധിക്കെതിരെ അപീൽ നൽകാൻ അനുമതി നൽകി സർകാർ ഉത്തരവിറക്കി. അഡീഷണൽ ചീഫ് സെക്രടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിറക്കിയത്.
 
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Riyaz Moulavi murder case: Govt issued order allowing appeal.

ഹൈകോടതിയിലാണ് അപീൽ നൽകുന്നത്. തുടർനടപടികൾക്കായി അഡ്വകറ്റ് ജെനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2017 മാർച് 20നാണ് റിയാസ് മൗലവി ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ കഴിഞ്ഞ ശനിയാഴ്ച വിധി പറഞ്ഞ ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതി പ്രതികളായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരെ വെറുതെ വിട്ടിരുന്നു.

അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിധിപ്രസ്താവത്തിലുളളത്. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ചപറ്റിയെന്നും തെളിവെടുപ്പിലും തെളിവുശേഖരണത്തിലും വീഴ്ചയുണ്ടായതായും വിധിന്യായത്തിൽ പറയുന്നു. കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർകാരിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തിടുക്കത്തിൽ അപീൽ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Riyaz Moulavi murder case: Govt issued order allowing appeal.

Tatoo | പിതാവിനെ തലയ്ക്കടിച്ച് കൊന്നുവെന്ന കേസിൽ അറസ്റ്റിലായ മകൻ്റെ കൈതണ്ടയിൽ പച്ചകുത്തിയ വാചകം കണ്ട് പൊലീസ് ഞെട്ടി

$
0
0
പള്ളിക്കര: (KasargodVartha)പിതാവിനെ തലയ്ക്കടിച്ച് കൊന്നുവെന്ന കേസിൽ അറസ്റ്റിലായ മകൻ്റെ കൈ തണ്ടയിൽ പച്ചകുത്തിയ വാചകം കണ്ട് പൊലീസ് ഞെട്ടി. 'ഹൃദയമുള്ളവൻ'എന്നായിരുന്നു പച്ചകുത്തിയിരുന്നത്. ഹൃദയമുള്ള ഏതൊരാൾക്കും ചെയ്യാൻ സാധിക്കാത്ത ക്രൂരത കാട്ടിയ യുവാവ് ഒരു കൂസലും ഇല്ലാതെയാണ് പൊലീസ് സ്റ്റേഷനിലും പെരുമാറിയത്. പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപത്തെ കൊട്ടയത്ത് വീട്ടിൽ പി അപ്പക്കുഞ്ഞി (65) യാണ് മകൻ പി ടി പ്രമോദിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Murder case: Variety text tattooed on suspect's wrist.

രണ്ട് മാസം മുമ്പായിരുന്നു പ്രമോദ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. കൊല നടത്തിയ ഉടനെ പിടികൂടിയ പ്രതിയുടെ അറസ്റ്റ് ബേക്കൽ പൊലീസ് രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപ്പക്കുഞ്ഞി തലക്കടിയേറ്റ് കൊല്ലപ്പെട്ടത്. നാട്ടിലെത്തിയ ശേഷം പ്രമോദ് മദ്യപിച്ച് വന്ന് എന്നും അച്ഛനുമായി വഴക്ക് പതിവാണെന്ന് പൊലീസ് പറയുന്നു.

'ഞായറാഴ്‌ച അപ്പക്കുഞ്ഞിയെ അടുക്കളയിൽ വെച്ച് തള്ളുകയും ഇതിനിടിയയിൽ തലയിടിച്ച് വീഴുകയും ചെയ്തിരുന്നു. നിലത്ത് വീണ അപ്പക്കുഞ്ഞിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേൽപിക്കുകയുമുണ്ടായി. സാരമായി പരുക്കേറ്റ അപ്പക്കുഞ്ഞി ഉദുമയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും പരാതിയിന്മേൽ ബേക്കൽ പൊലീസ് മകൻ പ്രമോദിനെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്‌തിരുന്നു', ബന്ധുക്കൾ പറയുന്നു.
 
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Murder case: Variety text tattooed on suspect's wrist.
എന്നാൽ പ്രമോദിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കുടുംബ പ്രശ്നം എന്ന രീതിയിൽ പൊലീസ് സംഭവത്തെ നിസാരവൽക്കരിക്കുകയായിരുന്നു. ഇതാണ് പിന്നീട് ക്രൂരമായ കൊലപാതകത്തിലേക്കെത്തിയത്. പൊലീസ് വധശ്രമത്തിന് കേസെടുത്തതിന്റെ വിരോധത്തിലാണ് മകൻ വൈകുന്നേരത്തോടെ പിതാവ് അപ്പക്കുഞ്ഞിയെ അതിക്രൂരമായി അക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാര ഉപയോഗിച്ചായിരുന്നു കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ബേക്കൽ പൊലീസ് പ്രമോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ കൈത്തണ്ടയിൽ 'ഹൃദയമുള്ളവൻ'എന്ന് പച്ചകുത്തിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Murder case: Variety text tattooed on suspect's wrist.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Murder case: Variety text tattooed on suspect's wrist.

German Tourists | കാരവനിൽ ലോകം സഞ്ചരിക്കുന്ന ജർമൻ വിനോദസഞ്ചാരികൾ ബേക്കലിൻ്റെ സൗന്ദര്യത്തിൽ മയങ്ങി

$
0
0
ബേക്കൽ: (KasargodVartha)കാരവനിൽ ലോകം സഞ്ചരിക്കുന്ന ജർമൻ വിനോദസഞ്ചാരികൾ ബേക്കലിൻ്റെ സൗന്ദര്യത്തിൽ മയങ്ങി. ജർമനിക്കാരായ കാർസ്റ്റൺ ഭാര്യ ഹെയ്ക്കുമൊത്ത് ആണ് 1999 രജിസ്ടേഷൻ മെഴ്സിഡസ് ആക്റ്റേർസിൽ ഒരുക്കിയ കാരവനിൽ ലോക യാത്ര ആരംഭിച്ചത്. 2021 ഓഗസ്റ്റിൽ ആരംഭിച്ച രണ്ടാം യാത്രയിൽ ജോർദാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഒമാൻ, സഊദി അറേബ്യ, പാകിസ്‌താൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ഇവർ ഇൻഡ്യയിലെത്തിയത്.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, German tourists travelling across India in caravan reaches Bekal.

ഭാര്യ കാർസ്റ്റൺ തൻ്റെ പിതാവിന് സുഖമില്ലാത്തതിനാൽ മൂന്നാഴ്ച മുമ്പ് ജർമനിയിലേക്ക് മടങ്ങി. മറ്റൊരു ഫോർഡ് കാറിൽ കാരവനൊരുക്കി ലോക സഞ്ചാരത്തിന് പുറപ്പെട്ട് ഹംഗറി, സെർബിയ, തുർക്കി, ഇറാൻ, പാകിസ്‌താൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം വാഗബോർഡർ വഴി ഇൻഡ്യയിലെത്തിയ ജർമൻകാരായ തീമുർ, ഭാര്യ അനി , മക്കളായ ലിയയും സിയയും, കാശ്മീർ, ജോധ്പൂർ, രാജസ്താൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ഗോവയിൽ എത്തിയപ്പോഴാണ് ഇവർ കാർസ്റ്റണുമായി പരിചയപ്പെടുന്നത്.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, German tourists travelling across India in caravan reaches Bekal.

പിന്നീടങ്ങോട്ട് രണ്ട് കാരവനിലാണെങ്കിലും ഇവർ ഒന്നിച്ച് യാത്ര തുടങ്ങി. ഗോവയിൽനിന്നും മംഗ്ളൂറിലെത്തിയ ഇവരെ ബേക്കൽ റെഡ് മൂൺ ബീച് പാർകിലെ സുരേഷ് ആണ് ബേക്കലിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് ബേക്കലിലെത്തിയ ഇവർക്ക് റെഡ് മൂൺ ബീച് പാർകിൽ കാരവൻ പാർക് ചെയ്യാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. ബേക്കൽ വളരെ മനോഹരമാണെന്നും ആളുകൾ സ്നേഹത്തോടെയാണ് പെരുമാറുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ സംസ്കാരവും രുചികരമായ ഭക്ഷണവും മറക്കാനാവാത്ത അനുഭവമാണെന്നും അവർ കൂട്ടിച്ചേർത്തു.

കാരവൻ പാർകിനായി ബിആർഡിസിയുടെ ബേക്കൽ ബീച് പാർകിൽ നിന്നും ഒരു ഏകർ സ്ഥലം കെടിഡിസിക്ക് കൈമാറി സർകാർ തുക അനുവദിച്ചിട്ടുണ്ടെങ്കിലും കാരവൻ പാർക് എന്ന് യാഥാർഥ്യമാവും എന്ന് ഒരു നിശ്ചയവുമില്ലാത്തപ്പോഴാണ് റെഡ് മൂൺ പാർക് അധികൃതർ കാരവൻ സഞ്ചാരികൾക്ക് സഹായവുമായെത്തിയത്. ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് ഇവരെ സ്വീകരിക്കാനെത്തി.
    
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, German tourists travelling across India in caravan reaches Bekal.

റെഡ് മൂൺ ബീച് പാർക് അധികൃതരോട് ഹൃദ്യമായ ആതിഥേയത്തത്തിള്ള നന്ദി പറഞ്ഞു ഈ നാടിൻ്റെ നന്മയെ വാനോളം പുകഴ്ത്തുകയാണവർ. യാത്രയിൽ എവിടെയെങ്കിലും നിർത്തിയാൽ ഇവരുടെ ഊണും ഉറക്കവുമൊക്കെ കാരവനിൽ തന്നെ. ബയോ ശൗചാലയം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയതാണ് കാർസ്റ്റൻ്റെ കാരവനെങ്കിൽ കാറിൽ ഒരുക്കിയ ചെറിയ കാരവനിലാണ് തീമൂറിൻ്റെയും കുടുംബത്തിൻ്റെയും യാത്ര.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, German tourists travelling across India in caravan reaches Bekal.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, German tourists travelling across India in caravan reaches Bekal.

Gold Rate | വര്‍ധനവുമായെത്തി സര്‍വകാല റെകോഡിലെത്തി സ്വര്‍ണം, വെള്ളി നിരക്കുകള്‍; ഏപ്രില്‍ ആദ്യവാരം സ്വര്‍ണവില പവന് വര്‍ധിച്ചത് 1280 രൂപ

$
0
0
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് വര്‍ധനവുമായെത്തി സര്‍വകാല റെകോഡിലെത്തി സ്വര്‍ണം, വെള്ളി നിരക്കുകള്‍. ഏപ്രില്‍ ആദ്യവാരത്തിലെ രണ്ട് ദിനത്തിനുള്ളില്‍ സ്വര്‍ണവില പവന് 1280 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി പവന് 51000 വും കടന്നിരിക്കുകയാണ് സ്വര്‍ണം.

ബുധനാഴ്ച (03.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ വര്‍ധിച്ച് 6410 രൂപയിലും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 600 രൂപ വര്‍ധിച്ച് 51280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ വര്‍ധിച്ച് 5360 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 520 രൂപ വര്‍ധിച്ച് 42880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച വെള്ളി വിലയിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയില്‍നിന്ന് 02 രൂപ വര്‍ധിച്ച് 84 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.


ചൊവ്വാഴ്ച (02.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 6335 രൂപയിലും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 50680 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5295 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 160 രൂപ കുറഞ്ഞ് 42360 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, ചൊവ്വാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.

Keywords: News, Kerala, Kochi, Business, Gold Price, Gold Price Today, Silver Price, Gold News, Gold Rate April 03 Kerala.

Fire Accident | ദുബൈയില്‍ ആഢംബര നൗകയ്ക്ക് തീപ്പിടിച്ച് കത്തി നശിച്ചു

$
0
0
ദുബൈ: (KasargodVartha)ആഢംബര നൗകയ്ക്ക് തീപ്പിടിച്ച് കത്തി നശിച്ചു. മറീന ഗേറ്റ് ബില്‍ഡിങ്ങിന് സമീപമാണ് അഗ്നിബാധ ഉണ്ടായത്. 2002ല്‍ ഇറ്റലിയില്‍ നിന്ന് എത്തിച്ച പെര്‍ഷിംഗ് യാച് സ്പിരിറ്റ് ഓഫ് സെന്‍ എന്ന നൗകയാണ് കത്തി നശിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി.


ആഢംബര നൗകയുടെ ഉള്‍വശവും പുറംഭാഗവും തീപ്പിടിത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇക്കാര്യത്തില്‍ അധികൃതര്‍ അന്വേഷണം നടത്തി വരികയാണ്. ടൂര്‍ കംപനികളുടെയും സ്വകാര്യ ഉടമകളുടെയും നിരവധി ആഢംബര നൗകകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് ദുബൈ മറീന.

Keywords: News, Gulf, Gulf-News, Top-Headlines, Dubai News, Fire Damages, 27m Pershing Yacht, Spirit, Zen, Marina, Dubai: Fire damages 27m Pershing yacht Spirit of Zen in Marina.

Dubai Job | ദുബൈയിൽ ജോലി ഇനി വളരെ എളുപ്പം; 5 ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റും വിസയും! 8 കാര്യങ്ങൾ ഒരു കുടക്കീഴിൽ; പുതിയ ഈ സേവനത്തെ അറിയാം; എങ്ങനെ ഉപയോഗിക്കാമെന്നും ഇതാ

$
0
0
ദുബൈ:(KasaragodVartha) ലോകത്തിലെ ഏറ്റവും ജനപ്രിയ കേന്ദ്രങ്ങളില്‍ ഒന്നാണ് ദുബൈ. മനോഹരമായ കെട്ടിടങ്ങളും ബീച്ചുകളും, ആഡംബര ജീവിതം, സാഹസിക വിനോദങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഈ നഗരം വിദഗ്ധ തൊഴിൽ ന്വേഷിക്കുന്നവർക്കും ഏറെ ആകർഷകമാണ്. ഏറ്റവും പുതിയ 'വർക്ക് ബണ്ടിൽ' (Dubai Work Bundle) നിങ്ങളുടെ ദുബൈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള മികച്ച അവസരമാണ്. ഇത് വിദഗ്ധ തൊഴിലാളികൾക്കായി സൃഷ്ടിച്ച പ്രത്യേക വിസ പാക്കേജാണ്. മാർച്ച് ആറിന് ആരംഭിച്ച സംരംഭം വിദേശത്ത് നിന്നുള്ള ജീവനക്കാരെ നിയമിക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും ലളിതമാക്കുകയും ചെയ്യുന്നു

News, Malayalam News,  Gulf News, World, Dubai Job, Beach Luxury Life,

സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകളും റസിഡൻസി നടപടിക്രമങ്ങളും സുഗമമാക്കുകയാണ് ലക്ഷ്യം.

എട്ട് സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുകയാണ് വർക്ക് ബണ്ടിൽ. തൊഴിൽ പെർമിറ്റും റെസിഡൻസി വിസയും അനുവദിക്കുക, പുതുക്കുക, റദ്ദാക്കുക, മെഡിക്കൽ ഫിറ്റ്നസ് പരിശോധന, തിരിച്ചറിയൽ കാർഡിനായി വിരലടയാളം എടുക്കുക തുടങ്ങി യസേവനങ്ങളാണ് പ്ലാറ്റ്ഫോമിൽ ലഭ്യമാകുക. അഞ്ച് ദിവസത്തിനം നടപടികൾ പൂർത്തിയാക്കാം.

ദുബൈ വർക്ക് ബണ്ടിൽ വിവിധ മേഖലകളിലെ വിദഗ്ധതൊഴിലാളികൾക്കായി ലക്ഷ്യമിടുന്നു. ഇതിൽ എഞ്ചിനീയറിംഗ് , ഐടി (IT), ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയും മറ്റ് മേഖലകളും ഉൾപ്പെടുന്നു. ദുബൈ സാമ്പത്തിക–വിനോദസഞ്ചാര വകുപ്പിന്‍റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രയോജനങ്ങൾ

* യുഎഇയിൽ ജോലി ചെയ്യാനുള്ള അनुമതി നൽകുന്ന വിസ.

* വേഗത്തിലുള്ള വിസ പ്രക്രിയ

* എമിറേറ്റ്സ് ഐഡി (Emirates ID) ലഭിക്കാനുള്ള സഹായം

* ബാങ്കുകളിൽ അക്കൗണ്ട് തുറക്കാനുള്ള സഹായം

സവിശേഷതകൾ

* എട്ട് സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ

* അഞ്ച് വ്യത്യസ്ത വെബ്സൈറ്റുകൾക്ക് പകരം ഒരു പ്ലാറ്റ്ഫോം ഉപയോഗിക്കാം

* ആവശ്യമായ രേഖകളുടെ എണ്ണം 16 ൽ നിന്ന് 5 ആയി

* ഏഴ് തവണ സേവനകേന്ദ്രങ്ങളിൽ പോകേണ്ടിയിരുന്നത് രണ്ട് തവണ മാത്രമായി ചുരുങ്ങി.

* ഇടപാട് പൂർത്തിയാക്കാൻ എടുക്കുന്ന സമയം 30 ദിവസത്തിൽ നിന്ന് 5 ദിവസമായി

സേവനങ്ങൾ

* റസിഡൻസി നൽകൽ

* വർക്ക് പെർമിറ്റ്

* മെഡിക്കൽ പരിശോധന

* വിരലടയാളം

* റസിഡൻസി റദ്ദാക്കൽ

* റസിഡൻസി പുതുക്കൽ

* റസിഡൻസി മാറ്റൽ.

യോഗ്യത

* പ്രസക്തമായ മേഖലയിലെ വിദ്യാഭ്യാസ യോഗ്യത

* അനുഭവ പരിചയം ആവശ്യമാണ്

ആദ്യഘട്ടത്തിൽ ‘ഇൻവെസ്റ്റ് ഇൻ ദുബായ്’ പ്ലാറ്റ്‌ഫോമിൽ

ആദ്യ ഘട്ടമായി ‘ഇൻവെസ്റ്റ് ഇൻ ദുബൈ’ പ്ലാറ്റ്ഫോമിലാണ് വർക്ക് ബണ്ടിൽ നൽകുക. ഈ പ്ലാറ്റ്‌ഫോം വഴി ഈ ഫെഡറൽ, ലോക്കൽ ഗവൺമെൻ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും.

• ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE).

• ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (GDRFAD).

• ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP).

• ദുബൈ ആരോഗ്യം

• ഡിജിറ്റൽ ദുബൈ

• ഇൻഷുറൻസ് പൂൾ.

• ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് (DET)

വർക്ക് ബണ്ടിൽ'സേവനം എങ്ങനെ ഉപയോഗിക്കാം?

1. ഇൻവെസ്റ്റ് ഇൻ ദുബൈ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യുക. കമ്പനി ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്‌ത് ജീവനക്കാരൻ്റെ വിശദാംശങ്ങളുള്ള ഒരു അപേക്ഷാ ഫോം അപ്‌ലോഡ് ചെയ്യുക. നിങ്ങൾ തൊഴിൽ കരാറും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

2. നിങ്ങൾ ഈ ഘട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, വർക്ക് പെർമിറ്റും ഇൻഷുറൻസും ഇഷ്യൂ ചെയ്തതായി അറിയിപ്പ് ലഭിക്കും.

3. തുടർന്ന് നൽകിയിട്ടുള്ള എൻട്രി പെർമിറ്റിൽ ജീവനക്കാരന് യുഎഇയിലേക്ക് വരാം. അവർ രാജ്യത്ത് പ്രവേശിച്ചുകഴിഞ്ഞാൽ, അതേ പ്ലാറ്റ്‌ഫോമിലൂടെ അവരുടെ വരവിനെ കുറിച്ച് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും.

4. പ്ലാറ്റ്‌ഫോമിലൂടെ നിങ്ങൾക്ക് ജീവനക്കാരുടെ മെഡിക്കൽ ചെക്കപ്പുകൾക്കായി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്യാനും കഴിയും.

5. അവസാനമായി, അവരുടെ എമിറേറ്റ്സ് ഐഡി ഫിംഗർപ്രിൻ്റ് സ്കാനിനായി നിങ്ങൾക്ക് ഓൺലൈനായി അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം.

6. അത് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ നൽകിയ വിലാസത്തിലേക്ക് ജീവനക്കാരൻ്റെ എമിറേറ്റ്സ് ഐഡി അയക്കും.

Keywords: News, Malayalam News,  Gulf News, World, Dubai Job, Beach Luxury Life,  Dubai work permits and visas in five days! New ‘Work Bundle’ streamlines hiring
< !- START disable copy paste -->

Protest | ക്രമം തെറ്റിച്ച് നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അവസരം നല്‍കിയെന്ന് ആരോപിച്ച് കലക്‌ട്രേറ്റില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ കുത്തിയിരിപ്പ് പ്രതിഷേധം

$
0
0
കാസര്‍കോട്: (KasargodVartha) ക്രമം തെറ്റിച്ച് നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് അവസരം നല്‍കിയെന്ന് ആരോപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കലക്ടറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിശ്വാസിയായ താന്‍ പത്രികാ സമര്‍പണത്തിന് സമയം കുറിച്ചാണ് വന്നതെന്നും
ഇത് ഇടത് പക്ഷത്തിന് വേണ്ടി വരണാധികാരി അട്ടിമറിച്ചുവെന്നുമാണ് ആക്ഷേപം. 


നാമ നിര്‍ദേശ പത്രിക സമര്‍പിക്കുന്ന ബുധനാഴ്ച (03.04.2024) രാവിലെ മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നേരെ കലക്‌ട്രേറ്റില്‍ ഒമ്പത് മണി മുതല്‍ 10 മണിവരെ ടോകണ്‍ കൗണ്ടറിന് മുന്‍പില്‍ പത്രിക സമര്‍പണത്തിന്റെ മുന്‍ഗണന ടോകണായി ക്യു നില്‍ക്കുകയായിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. 9.30ന് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എത്തി എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി നേരത്തേ ടോകണ്‍ നല്‍കിയെന്നും നിങ്ങള്‍ക്ക് രണ്ടാമത്തെ ടോകണ്‍ നല്‍കാമെന്നും പറഞ്ഞതായും ഉണ്ണിത്താന്‍ ആരോപിച്ചു.


മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഭരണ പാര്‍ടിക്ക് വേണ്ടി പക്ഷപാതപരമായി പെരുമാറിയത്തില്‍ പ്രതിഷേധിച്ചാണ് കാസര്‍കോട് എം എല്‍ എ, എന്‍ എ നെല്ലിക്കുന്നിനും, മഞ്ചേശ്വരം എം എല്‍ എ, എ കെ എം അശ്റഫിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം കലക്ടറുടെ ചേമ്പറിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.


അവസാനം എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ മുമ്പാകെയും യു ഡി എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, റെവന്യു റികവറി ഡെപ്യൂടി കലക്ടര്‍ പി ഷാജു മുമ്പാകെയും രാവിലെ 11 മണിക്ക് ഒരേ സമയം പത്രിക സമര്‍പിച്ചു. നിശ്ചയിച്ച സമയത്ത് തന്നെയാണ് പത്രിക സമര്‍പിക്കാന്‍ കഴിഞ്ഞതെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Controversy, Kasargod News, Nomination Papers, Token Submit, MP Rajmohan Unnithan, Protest, Collectorate Office, Controversy over Kasargod nomination papers token submit; MP Rajmohan Unnithan protesting at Collectorate office.

Warning | ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പരസ്യം കണ്ട് പണം ഇരട്ടിപ്പിക്കാന്‍ നില്‍ക്കണ്ട; ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

$
0
0
കണ്ണൂര്‍: (KasargodVartha)ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പരസ്യം കണ്ട് പണം ഇരട്ടിപ്പിക്കാന്‍ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 3783 രൂപ നഷ്ടമായതായി പരാതി. നിക്ഷേപിക്കുന്ന പണത്തിന് അനുസരിച്ച് ഉയര്‍ന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയതെന്നാണ് പരാതി.

മറ്റൊരു പരാതിയില്‍ ഫേസ്ബുകില്‍ പാര്‍ട് ടൈം ഓണ്‍ലൈന്‍ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസേജ് കണ്ട് പണം നല്‍കിയ പിണറായി സ്വദേശിക്ക് 5,555 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയര്‍ന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈ യുവതിയെയും തട്ടിപ്പിന് ഇരയാക്കിയത്.

ഫോണ്‍ കോള്‍ വഴി താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ നല്‍കാമെന്ന് പറഞ്ഞ് കക്കാട് സ്വദേശിയില്‍ നിന്നും പല തവണകളായി 80,000 രൂപ കൈപ്പറ്റുകയും പണമോ ജോലിക്കാരെയോ നല്‍കാതെ ചതി ചെയ്തുവെന്ന പരാതിയും സൈബര്‍ സ്റ്റേഷനില്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.


ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്, വാട്‌സ്ആപ് എന്നിങ്ങനെ ഉള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതും കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗിള്‍ സെര്‍ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറില്‍ നിന്ന് വിളിച്ച് ഫോണില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ, ലിങ്കില്‍ പ്രവേശിച്ച് ബാങ്ക് അകൗണ്ട് വിവരങ്ങള്‍, ഒ ടി പി എന്നിവ ആവശ്യപ്പെടുകയോ ചെയ്താല്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കുക, വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു പണം നല്‍കുകയോ ചെയ്യരുത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 1930 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കുകയോ www(dot)cybercrime(dot)gov(dot)in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതോ ആണ്.


Keywords:
News, Kerala, Kerala-News, Kasaragod-News, Top-Headlines, Police, Warning, Alerts, Online, Fraud, Social Media, Instagram, Fake Advertisement, Money, Kannur News, Complaint, Police warning alerts about online fraud.

Vertigo | ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുന്നുണ്ടോ? ഹൃദ്രോഗത്തിന്റെ സൂചനയാകാമെന്ന് പഠനം

$
0
0
കൊച്ചി: (KasargodVartha) ചില ആളുകള്‍ക്ക് ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടാറുണ്ട്. അതിന് കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? കുട്ടികള്‍ മുതല്‍ വയോധികരില്‍വരെ ഇത്തരത്തില്‍ തലകറക്കം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. ഇരുമ്പിന്റേയോ കാത്സ്യത്തിന്റേയോ കുറവാകാമെന്ന് സ്വയം അനുമാനിക്കുകയും അതിന് അനുസരിച്ച് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുകയാണ് പതിവ്. മറ്റ് ചിലരാകട്ടെ തലക്കം വരുമ്പോള്‍ അല്‍പനേരം കിടക്കുകയും ആശ്വാസം തോന്നുമ്പോള്‍ എഴുന്നേല്‍ക്കുകയും ചെയ്യും. പിന്നീട് അതിനെ കുറിച്ച് ചിന്തിക്കുകയേ ഇല്ല.

എന്നാല്‍ ആരോഗ്യ വിദഗ്ധര്‍ ഇതിനെ വളരെ അധികം പ്രാധാന്യത്തോടെയാണ് കാണുന്നത്. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സമതുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പഞ്ചേന്ദ്രിയങ്ങളുടെ പങ്ക് വലുതാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇത്തരത്തില്‍ തലകറക്കങ്ങളായി അനുഭവപ്പെടുന്നത് എന്ന് ഇവര്‍ പറയുന്നു.

ചുറ്റും കറങ്ങുന്നതും കണ്ണില്‍ ഇരുട്ട് കയറുന്നതുമാണ് തലകറക്കത്തിന്റെ ലക്ഷണമായി കണക്കാക്കുന്നത്. നേരേ നില്‍ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, നേരേ കിടക്കാനോ ചരിഞ്ഞുകിടക്കാനോ എഴുന്നേല്‍ക്കാനോ കഴിയാതെ വരിക, ബോധം പോകുന്നതുപോലെ തോന്നുക, തലയ്ക്ക് കനം അനുഭവപ്പെടുന്നതുപോലെ തോന്നുക ഇവയെല്ലാം പൊതുവേ തലകറക്കം എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഒരു തവണയെങ്കിലും തലകറക്കം അനുഭവപ്പെടാത്തവര്‍ ഉണ്ടാകില്ലെന്ന് തന്നെ പറയാം. എന്നാല്‍ തീവ്രതയില്‍ വ്യത്യാസമുണ്ടാകാം. പ്രായം ചെന്നവരില്‍ ഇത് കൂടുതലാണ്. തിരക്കിട്ട ജീവിതശൈലിയും അമിതമായ അന്തരീക്ഷ ശബ്ദമലിനീകരണങ്ങളും ശരിയല്ലാത്ത ഭക്ഷണശൈലിയും മറ്റും തലകറക്കത്തിന് കാരണമാവുന്നുണ്ട്.

തലകറക്കം ഒരു അസുഖമാണോ എന്ന് നോക്കാം

ഒരുപാട് അസുഖങ്ങളുടെ ഒരു ലക്ഷണം മാത്രമാണ് തലകറക്കം എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ അതിന്റെ കാരണങ്ങളെപ്പറ്റി നല്ല അവബോധമുണ്ടായിരിക്കണം. അതേകുറിച്ച് അറിയാം.

തലയിലേക്കുള്ള രക്തയോട്ടം കുറയുകയോ കൂടുതലാവുകയോ ചെയ്യുക, രക്തധമനികളിലെ ബ്ലോക്കുകള്‍, അതില്‍ വരുന്ന മുഴകള്‍, അര്‍ബുദങ്ങള്‍ ഇവയൊക്കെ തലകറക്കത്തിനിടയാക്കും. മാത്രമല്ല ചെവിയുടെ പഴുപ്പോ ചെവിയുടെ നാഡീവ്യൂഹങ്ങളിലെ തകരാറുകളോ രക്തക്കുഴലുകളിലെ അസുഖങ്ങളോ തലകറക്കത്തിന് കാരണമാകാം.

Vertigo: Symptoms, Causes & Treatment, Kochi, News, Vertigo, Warning, Treatment, Health Tips, Health, Doctors, Kerala News

ചെവിയുടെ ഏറ്റവും ഉള്ളിലായി ആന്തരിക കര്‍ണത്തോടു ബന്ധപ്പെട്ടുകിടക്കുന്ന സെമിസര്‍ക്കുലാര്‍ കനാല്‍ എന്നുപറയുന്ന അവയവത്തിനുള്ളിലെ ദ്രാവകങ്ങളിലേക്ക് പൊടിരൂപത്തിലുള്ള കാത്സ്യം കാര്‍ബണേറ്റ് ക്രിസ്റ്റല്‍സ് വന്ന് (Canalo lithiasis) സെല്ലുകളെ (Cell) ഉത്തേജിപ്പിക്കുന്നത് കാരണമുണ്ടാവുന്ന തലകറക്കമാണ് പതിവായി കണ്ടുവരുന്നത്.

ഈ അവസ്ഥ Benign Paroxysmal positional vertigo എന്നാണറിയപ്പെടുന്നത്. ഏത് കനാലിലാണോ ഇത് സംഭവിച്ചിട്ടുള്ളത് എന്ന് കണ്ടുപിടിച്ച് അതിനനുസരിച്ച് തലയുടെ പൊസിഷനില്‍ മാറ്റംവരുത്തി ഈ ക്രിസ്റ്റലുകളെ അതിന്റെ പൂര്‍വസ്ഥിതിയിലാക്കാം.

കഴുത്തിലെ കശേരുക്കളുടെ ബലക്കുറവുകാരണം ഉണ്ടാകുന്ന എല്ലുതേയ്മാനംകൊണ്ട് അതിലൂടെ പോകുന്ന രക്തക്കുഴലുകളിലും നാഡീ വ്യൂഹങ്ങളിലും ഉണ്ടാകുന്ന ക്ഷതംകൊണ്ടും തലകറക്കം ഉണ്ടാകാം. ഹൃദയത്തില്‍നിന്ന് തലയിലേക്ക് പോകുന്ന പ്രധാന ധമനിയുടേയോ അതിന്റെ ശാഖകളിലുണ്ടാകുന്ന തടസ്സങ്ങള്‍കൊണ്ടോ അതല്ലെങ്കില്‍ രക്തക്കുഴലുകളുടെ അനിയന്ത്രിതമായ വളര്‍ച്ചയും അതുകാരണമുണ്ടാകുന്ന രക്തസ്രാവവും (Aneurism Rupture) കൊണ്ടോ തലകറക്കം ഉണ്ടാകാം.

അമിതമായ തലവേദനയുടെ കാരണങ്ങളിലൊന്നായ Vestibular Migraine എന്ന അസുഖവും തലകറക്കമായി പ്രതിഫലിക്കാം. ഇത് സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. കഴുത്തിലെ പല രീതിയിലുള്ള മുഴകള്‍, രക്തകുഴലിന്‍മേലുണ്ടാകുന്ന സമ്മര്‍ദംകൊണ്ടും തലകറക്കം ഉണ്ടാകാവുന്നതാണ്.

ഹൃദ്രോഗത്തിന്റെയും ലക്ഷണം

ഹൃദയസംബന്ധമായ പല അസുഖങ്ങളുടെയും ഒരു ലക്ഷണമായും തലകറക്കത്തെ കണക്കാക്കുന്നു. ഹൃദയമിടിപ്പ് കൂടിയാലും കുറഞ്ഞാലും രക്തസമ്മര്‍ദം കൂടിയാലും കുറഞ്ഞാലും തലകറക്കം അനുഭവപ്പെട്ടേക്കാം. ശരീരത്തിലെ പലവിധത്തിലുള്ള ഗ്രന്ഥികള്‍ ഹോര്‍മോണുകളില്‍ ഉണ്ടാക്കുന്ന ഏറ്റക്കുറച്ചിലുകളും തലകറക്കമായി അനുഭവപ്പെടാവുന്നതാണ്. കണ്ണിലേക്കുള്ള രക്തയോട്ടം കുറഞ്ഞാലും കൂടിയാലും അതല്ലെങ്കില്‍ രക്തക്കുഴല്‍ അടഞ്ഞാലും കണ്ണിന്റെ നാഡിവ്യൂഹത്തിലുള്ള തകരാറുകൊണ്ടും തലകറക്കം അനുഭവപ്പെടാം എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പലവിധത്തിലുള്ള ജനിറ്റിക് ഡിസോഡര്‍ (Genetic disorders) കൊണ്ടുള്ള അസുഖങ്ങളും ഇതിന് കാരണമാവുന്നു. വൃക്കസംബന്ധമായ ഒരുപാട് അസുഖങ്ങളുടെ ഒരു ലക്ഷണവും തലകറക്കമാണ്. വളരെ അപൂര്‍വമല്ലാത്ത Auto Immune Diseases എന്ന ഗ്രൂപ്പിലെ പല അസുഖങ്ങളുടെയും ലക്ഷണങ്ങള്‍ പലപ്പോഴും തലകറക്കം ആകാറുണ്ട്.

മാനസിക സമ്മര്‍ദങ്ങളും, മാനസിക പ്രശ്നങ്ങളും തലകറക്കത്തിന് കാരണമാവുന്നുണ്ട്. അമിതമായ ചുമയും (Cough Syncope) ഛര്‍ദിയും തലകറക്കത്തിന് കാരണമാകുന്നുണ്ട്. പ്രായമായവരില്‍ മൂത്രസഞ്ചി അമിതമായി നിറഞ്ഞിരുന്ന സമയത്ത് മൂത്രമൊഴിച്ച് കഴിയുമ്പോള്‍ ചിലപ്പോള്‍ തലകറക്കം അനുഭവപ്പെടാം (Micturition Syncope). ഇവര്‍ എപ്പോഴും ഇരുന്നുതന്നെ മൂത്രവിസര്‍ജനം നടത്തുന്നതാണ് നല്ലത്. പ്രായാധിക്യം കൊണ്ടുള്ള പരിഹരിക്കപ്പെടാത്ത കാഴ്ചക്കുറവും (Presbyopia) തലകറക്കത്തിന്റെ കാരണങ്ങളില്‍പ്പെടുന്നു.

സാധാരണയായി കുട്ടികളിലും മുതിര്‍ന്നവരിലും മറ്റ് അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവരിലും Postural Hypotension കൊണ്ട് തലകറക്കം ഉണ്ടാകാറുണ്ട്. കിടക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കുമ്പോള്‍ താത്കാലികമായി അല്പം രക്തസമ്മര്‍ദം കുറയുകയും തലകറക്കം ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരക്കാര്‍ എഴുന്നേല്‍ക്കുമ്പോള്‍ വളരെ സാവധാനത്തില്‍ എഴുന്നേല്‍ക്കണം. അതുപോലെ തന്നെ നടക്കുന്നതിനു മുമ്പ് കുറച്ചുനേരം ഇരിക്കുന്നതും നല്ലതാണ്. ഈ വിധത്തിലുള്ള എല്ലാ തലകറക്കങ്ങള്‍ക്കും പൊതുവേ രോഗികള്‍തന്നെ പറയുന്ന പേരാണ് ചെവിയുടെ ബാലന്‍സ് തെറ്റുക അല്ലെങ്കില്‍ Fluid imbalance എന്ന്.

തലവേദനയുടെ സ്വഭാവത്തിലും തീവ്രതയിലും മാറ്റം വരിക, അതിനോടനുബന്ധിച്ച് തലകറക്കം അനുഭവപ്പെടുക, തലകറക്കത്തിന്റെ കൂടെ ബോധക്കേടുണ്ടാവുക, സംസാരശേഷി കുറയുക, കാലുകള്‍ക്ക് തരിപ്പോ, ബലക്കുറവോ അനുഭവപ്പെടുകയോ, കേള്‍വി, കാഴ്ച ശക്തികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക, നടക്കുമ്പോള്‍ ഒരു ഭാഗത്തേക്ക് തെന്നിവീഴുന്നതായി തോന്നുക, അതിനോടനുബന്ധിച്ച് പനി വരിക എന്നിവ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടേണ്ടതാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Keywords: Vertigo: Symptoms, Causes & Treatment, Kochi, News, Vertigo, Warning, Treatment, Health Tips, Health, Doctors, Kerala News.

Diarrhea | അതിസാരത്തെ ഒരിക്കലും അവഗണിക്കരുത്; ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം; ഭക്ഷണ കാര്യങ്ങളും പ്രതിരോധ നടപടികളും അറിയാം

$
0
0
കൊച്ചി: (KasargodVartha) അതിസാരം അഥവാ ഡയറിയ എന്ന അസുഖത്തെ ഒരിക്കലും അവഗണിക്കരുത്. ശരിയായ രീതിയിലുള്ള ചികിത്സ കിട്ടിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥയിലൂടെ എല്ലാവരും കടന്നുപോയിരിക്കും. കുട്ടികളിലും മുതിര്‍ന്നവരിലും അതിസാരം ഉണ്ടാകാറുണ്ട്. അതിസാരം വന്നാല്‍ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

What to Eat When You Have Diarrhea: Foods to Eat and Avoid, Kochi, News, Diarrhea, Foods, Health Tips, Health, Kerala News. Diarrhea, Foods, Health Tips, Health, Doctors, Warning, Kerala News.

കാരണം അതിസാരത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത് പലപ്പോഴും നിര്‍ജലീകരണം പോലുള്ള അവസ്ഥയ്ക്കു കാരണമാകുകയും മരണം വരെ സംഭവിക്കാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

പല കാരണങ്ങള്‍ കൊണ്ടും അതിസാരം വരാം. അതില്‍ ചിലതാണ് ഭക്ഷ്യവിഷബാധ, കുടലിലെ അണുബാധ എന്നിവ. ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ ഇത് പലപ്പോഴും ഗുരുതരമായി മാറും. അതിസാരം വരുന്ന സന്ദര്‍ഭങ്ങളില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഇടയ്ക്കിടെ വെള്ളവും പഴങ്ങളും ധാരാളം കഴിക്കണം. ഈ അവസ്ഥയില്‍ ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.

അതിസാരം വന്നാല്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍, കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്നിവയെ കുറിച്ച് അറിയാം

*നാരുകള്‍ കുറഞ്ഞ അന്നജവും ധാന്യങ്ങളും

നാരുകള്‍ മലം കൂട്ടുകയും മലവിസര്‍ജനം ക്രമമായി നിലനിര്‍ത്തുകയും ചെയ്യുന്ന ഒന്നാണ്. വയറിളക്കം പോലുള്ള അവസ്ഥയില്‍ നാരുകള്‍ കുറഞ്ഞ ഭക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഇത് ദഹനം എളുപ്പത്തിലാക്കുന്നു. മാത്രമല്ല മികച്ച ആരോഗ്യത്തിനും സഹായിക്കുന്നു. ഓട്സ് പോലുള്ള ഭക്ഷണങ്ങളും കഴിക്കാം.

*വേവിച്ച പച്ചക്കറികള്‍

അതിസാരം ഉള്ളപ്പോള്‍ ഒരു കാരണവശാലും പച്ചക്കറികള്‍ വേവിക്കാതെ കഴിക്കാന്‍ പാടില്ല. കാരണം ഈ സമയത്ത് ഭക്ഷണം ദഹിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ കൃത്യമായ ദഹനം നടക്കാത്തത് പലരിലും വയറിളക്കം കൂടാനുള്ള സാധ്യതയുണ്ട്. പച്ച പയര്‍, ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.

*സൂപ്പ്


വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ സൂപ്പ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ആരോഗ്യം ലഭിക്കുവാനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ഉപ്പിന്റെ അളവാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. വയറിളക്ക സമയത്ത് ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് സൂപ്പ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

*ചിക്കന്‍ കഴിക്കാം

അതിസാര സമയത്ത് ചിക്കനും കഴിക്കാവുന്നതാണ്. ടര്‍ക്കി പോലുള്ള കൊഴുപ്പ് കുറഞ്ഞവ തിരഞ്ഞെടുക്കണമെന്ന് മാത്രം. മസാലകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം. ചിക്കന്‍ സൂപ്പും നല്ലതാണ്. സൂപ്പ് കഴിക്കുന്നത് അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കുകയും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ ചിക്കന്‍ സൂപ്പ് മികച്ചതാണ്.

*ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍

ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ നിര്‍ബന്ധമായും ജലാംശം അകത്തേക്ക് എത്തിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ദ്രാവകങ്ങള്‍ ദഹിപ്പിക്കാന്‍ എളുപ്പവും കുടലിന്റെ പ്രകോപനം തടയുന്നതിനും സഹായിക്കുന്നു. വെള്ളം, ആപ്പിള്‍ സോസ്, നേര്‍പ്പിച്ച ജ്യൂസ്, സൂപ്പ്, കഫീന്‍ നീക്കം ചെയ്ത ചായ അല്ലെങ്കില്‍ കാപ്പി, ഇലക്ട്രോലൈറ്റ് തുടങ്ങിയ പാനീയങ്ങള്‍ കുടിക്കാവുന്നതാണ്.

അതിസാരം ഉള്ളപ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍


*കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത് വയറിളക്കം കൂടുതല്‍ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഡയറിയ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ഒരിക്കലും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കരുത്. കൊഴുപ്പ് സാധാരണഗതിയില്‍ ദഹിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഇത് വീണ്ടും അന്നനാളത്തിനും കുടലിനും ആയാസമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

*പാലുല്‍പ്പന്നങ്ങള്‍


പാല്‍ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും കഴിക്കാന്‍ പാടില്ല. കാരണം ഇത് അതിസാരം വഷളാക്കുകയാണ് ചെയ്യുന്നത്. പരമാവധി പാല്‍, ചീസ്, ക്രീം, വെണ്ണ എന്നിവ ഒഴിവാക്കേണ്ടതാണ്. എന്നാല്‍ തൈര് കഴിക്കാം. ഇത് ദഹനവ്യവസ്ഥക്ക് മികച്ചതാണ്. പഞ്ചസാര ചേര്‍ത്ത് ലസ്സി ആയി മിക്സ് ചെയ്തും കഴിക്കാവുന്നതാണ്.

*എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം പ്രശ്നമുണ്ടാക്കുന്നു. കാരണം മസാലകള്‍ നിറഞ്ഞ ഭക്ഷണം എപ്പോഴും ദഹനത്തില്‍ പ്രശ്നമുണ്ടാക്കുകയും അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മസാല അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ഡയറിയയുടെ ലക്ഷണങ്ങള്‍

അസുഖകരമായ ചില ലക്ഷണങ്ങളോടെയാണ് പലപ്പോഴും അതിസാരം ഉണ്ടാകുന്നത്. ഇതില്‍ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങളും ഉണ്ട്. മലത്തില്‍ രക്തം കാണപ്പെടുന്നതും, ഏഴു ദിവസത്തില്‍ കൂടുതല്‍ നീണ്ട് നില്‍ക്കുന്ന വയറിളക്കവും, അതിനോടൊപ്പം ഛര്‍ദിയും ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഡോക്ടറെ കാണേണ്ടതാണ്. ഇത് പലപ്പോഴും നിര്‍ജലീകരണത്തിലേക്കും മറ്റ് ഗുരുതരാവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിച്ചേക്കും.

വയര്‍ വീര്‍ക്കുന്നതും, പനിയും, ഓക്കാനവും, വയറുവേദനയും, മലബന്ധവും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിനായി വീട്ടുവൈദ്യങ്ങള്‍ തേടുന്നതിനോടൊപ്പം തന്നെ ഡോക്ടറെ കണ്ട് പരിഹാരം തേടുന്നതും നല്ലതാണ്.

Keywords: What to Eat When You Have Diarrhea: Foods to Eat and Avoid, Kochi, News, Diarrhea, Foods, Health Tips, Health, Kerala News. Diarrhea, Foods, Health Tips, Health, Doctors, Warning, Kerala News.

Zakat | റമദാന്‍ വസന്തം - 2024: അറിവ് 23

$
0
0
(KasargodVartha) അറിവ് 23 (03.04.2024): ഹിജ്‌റ എത്രാം വർഷമാണ് സകാത്ത് നിർബന്ധമാക്കപ്പെട്ടത്?

സകാത്ത്

സകാത്ത് എന്നത് ഇസ്ലാമിലെ അഞ്ച് സ്തംഭങ്ങളിൽ ഒന്നാണ്. ഓരോ വർഷവും മുസ്ലിംകൾ നിർബന്ധമായും നൽകേണ്ട ദാനമാണിത്. സമ്പത്ത് ശുദ്ധീകരിക്കാനും സഹായം ആവശ്യമുള്ളവരെ സഹായിക്കാനും ഉള്ള ഒരു മാർഗമാണിത്. പ്രായപൂർത്തിയായ, ബുദ്ധിശക്തിയുള്ള, നിശ്ചിത അളവ് സമ്പത്ത് കൈവശമുള്ള ഓരോ മുസ്ലിമും സകാത്ത് നൽകണം.


സകാത്ത് നൽകേണ്ട സമ്പത്തിന്റെ അളവ് (നിസാബ്) ഓരോ വർഷവും മാറിക്കൊണ്ടിരിക്കും.

സ്വർണം, വെള്ളി, കച്ചവട സാധനങ്ങൾ, കാർഷിക വിളവുകൾ എന്നിവയ്ക്ക് വ്യത്യസ്ത നിസാബുകൾ ഉണ്ട്.

സാധാരണയായി, സകാത്ത് 2.5% ആണ്.
   

Keywords: Quiz, Ramadan, Religion, Islam, Muslim, Zakat, Gold, Silver, Which Hijri year Zakat became obligatory?

< !- START disable copy paste -->

Mohammed Haneef | ഉണ്ണിത്താന്‍ നടത്തിയത് വെറും 'ഷോ'യെന്ന് സിപിഎം ഏരിയ സെക്രടറിയുടെ ഫേസ്ബുക് പോസ്റ്റ്

$
0
0
കാസര്‍കോട്: (KasargodVartha)രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ബുധനാഴ്ച കളക്‌ട്രേറ്റില്‍ നടത്തിയത് വെറും നാടകമെന്ന് സിപിഎം ഏരിയ സെക്രടറി മുഹമ്മദ് ഹനീഫിന്റെ ഫേസ്ബുക് പോസ്റ്റ്. ക്രമം തെറ്റിച്ച് നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് അവസരം നല്‍കിയെന്ന് ആരോപിച്ച് കലക്‌ട്രേറ്റില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയതിനെയാണ് മുഹമ്മദ് ഹനീഫ് വിമര്‍ശിച്ചത്.
 

കഴിഞ്ഞ അഞ്ച് വര്‍ഷം എംപിയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബുധനാഴ്ച കാഴ്ചവെച്ച ഷോയുടെ നൂറില്‍ ഒരംശം പാര്‍ലമെന്റില്‍ എന്‍ ഐ എ ഭേദഗതി ബില്‍, മുത്തലാക് ബില്‍, 370ആം വകുപ്പ് എടുത്തു കളഞ്ഞ ബില്‍, സി എ എ ബില്‍, യു സി സി പ്രഖ്യാപനം, കേരളത്തോടുള്ള അവഗണന തുടങ്ങിയവ വന്നപ്പോള്‍ കാണിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ച് പോകുന്നുവെന്ന് അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:


*ഇന്ന് ഞാന്‍ കണ്ട ഉണ്ണിത്താന്റെ ഷോ*

ഇന്നായിരുന്നു LDF, UDF സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ നല്‍കിയത്. നോമിനേഷന്‍ ഇന്ന് നല്‍കുന്ന കാര്യം ഒരാഴ്ച മുമ്പ് കളക്ട്രട്റ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പ്രധിനിധികളുടെ യോഗത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. അന്ന് ആ യോഗത്തില്‍ കൊണ്‌ഗ്രെസ്സ്, ലീഗ് പ്രതിനിധികളും ഉണ്ടായിരുന്നു. രണ്ട് നോമിനേഷനും ഒരേ ദിവസം ആയതിനാല്‍ അന്ന് കളക്ടര്‍ പറഞ്ഞത് ആദ്യം എത്തുന്ന സ്ഥാനാര്‍ഥി /നിര്‍ദ്ദേശകന്‍ അവരെ ആദ്യം പരിഗണിക്കും എന്നാണ്. ഇതില്‍ കളക്ടര്‍ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചു. LDF സ്ഥാനാര്‍ഥിയുടെ നിര്‍ദ്ദേശകന്‍ അസീസ് കടപ്പുറം രാവിലെ 7 മണിക്ക് തന്നെ കളക്ട്രേട്ടില്‍ എത്തുകയും ചെയ്തു. ഡമ്മി സ്ഥാനാര്‍ഥിയുടെ നിര്‍ദേശകന്‍ ആയ ഞാനും ഉണ്ണിത്താനും 9 മണിക്കാണ് കളക്ട്രേറ്റില്‍ എത്തിയത്.10 മണിക്ക് രേഖകള്‍ പരിശോധിച്ച് അസീസിന് ടോക്കണ്‍ 1 ഉം ഉണ്ണിത്താന് 2 ഉം എനിക്ക് 3 നല്‍കി. ഇതില്‍ കുപിതനായ ഉണ്ണിത്താന്‍ പിന്നീട് അവിടെ കാഴ്ച്ച വെച്ച ഷോ നിങ്ങള്‍ കണ്ടതാണല്ലോ. കഴിഞ്ഞ 5 വര്‍ഷം നമ്മുടെ MP ആയിരുന്ന ഉണ്ണിത്താന്‍ ഇന്ന് കാഴ്ചവെച്ച ഷോയുടെ നൂറില്‍ ഒരംശം പാര്‍ലമെന്റില്‍ NIA ഭേദഗതി ബില്‍, മുത്തലാക് ബില്‍, 370ആം വകുപ്പ് എടുത്തു കളഞ്ഞ ബില്‍. CAA ബില്‍, UCC പ്രഖ്യാപനം, കേരളത്തോടുള്ള അവഗണന തുടങ്ങിയവ വന്നപ്പോള്‍ കാണിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

 

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Mohammed Haneef, Facebook Post, Social Media, CPM, Area Secretary, Rajmohan Unnithan MP, Criticism, Collectorate, Kasargod News, Politics, Party, Election, Nomination Paper, Temple, Protest, CPM Area Secretary Mohammed Haneef's Facebook post against Rajmohan Unnithan MP.

Rajmohan Unnithan | ഉണ്ണിത്താന് 19.58 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ, കാറിന് 14 ലക്ഷം കടബാധ്യത: ഭാര്യയുടെ പേരിലുള്ളത് ബലോന കാര്‍, ഇരുവരുടെയും കൈവശമുള്ളത് 30,000 രൂപ

$
0
0
കാസര്‍കോട്: (KasargodVartha)കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന് സ്വന്തമായുള്ളത് 19,58,382 രൂപയുടെ ഇന്നോവ ക്രിസ്റ്റ കാര്‍. ഐ ഡി ബി ഐ ബാങ്കില്‍ നിന്ന് കാറിന് 14 ലക്ഷത്തിന്റെ വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയില്‍ 3,59,658 രൂപ ഇ എം ഐ കുടിശ്ശിക ബാക്കിയുണ്ട്. ഭാര്യ സുഗത കുമാരിയുടെ പേരിലുള്ള 2019 മോഡല്‍ ബലോന കാറിന് 7,29,706 രൂപയാണ് വില.
  
Unnithan owns Innova Crista worth 19.58 lakhs and debt of 14 lakhs on the car, Kasaragod, News, Rajmohan Unnithan, Politics, Congress, Lok Sabha Election, Candidate, Bank Account, Kerala News.

ഉണ്ണിത്താന്റെ കൈവശം പണമായുള്ളത് 20,000 രൂപയും, ഭാര്യയുടെ കൈവശമുള്ള തുക 10,000 രൂപയുമാണ്. ഉണ്ണിത്താന് നാഷനല്‍ സേവിംങ്സ് സ്‌കീമും പോസ്റ്റല്‍ സേവിങ്സ് സ്‌കീമും, എല്‍ഐസി ഇന്‍ഷൂറന്‍സ് പോളിസിയുമുണ്ട്. എല്‍ഐസിയില്‍ 28,801 രൂപയാണ് വാര്‍ഷിക പ്രിമിയം. ഇതിന് നിലവിലുള്ള മൂല്യം 1,15,204 രൂപയാണ്. ഉണ്ണിത്താന് മറ്റൊരു എല്‍ഐസി പോളിസിയില്‍ 28,591 രൂപ വാര്‍ഷിക പ്രീമിയം അടക്കുന്നുണ്ട്. ഇതിന് നിലവില്‍ 1,1415,372 രൂപയാണ് മൂല്യമുള്ളത്.

എല്‍ ഐ സിയില്‍ ഭാര്യയുടെ പേരില്‍ 15,126 രൂപയുടെ വാര്‍ഷിക പ്രിമിയം അടക്കുന്ന പോളിസിയുമുണ്ട്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 1.80 ലക്ഷം രൂപയാണ്. കാനറാ ബാങ്കില്‍ എച് എസ് ബി സിയില്‍ ഇന്‍ഷൂറന്‍സ് രണ്ട് ലക്ഷത്തിന്റെ പ്രിമിയം അടക്കുന്ന പോളിസിയുമുണ്ട്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 14,31,555 രൂപയാണ്. ഉണ്ണിത്താന്റെ ഭാര്യയുടെ പേരില്‍ 800 ഗ്രാം സ്വര്‍ണമുണ്ട്. ഇതില്‍ 43,99,200 രൂപയുടെ മൂല്യമാണ് ഉള്ളത്.

ഇതിനെല്ലാം കൂടി ഉണ്ണിത്താന്റെ ഭാര്യ സുഗത കുമാരിക്ക് കാനറാ ബാങ്കിന്റെ പൂജപ്പുര ശാഖയില്‍ നാല് ലക്ഷത്തിന്റെ വാഹന ലോണുണ്ട്. കെ എസ് എഫ് ഇ പൂജപ്പുര ശാഖയില്‍ 1,60,000 ലോണടക്കാനുണ്ട്. ആകെ 3,19,171 രൂപയുടെ കടബാധ്യതയാണ് ഉള്ളത്. ഉണ്ണിത്താന്റെ പേരില്‍ കൊല്ലം കിളിക്കൊല്ലൂരില്‍ കുടുംബ സ്വത്തില്‍ നിന്ന് ലഭിച്ച 3.64 ഏക്കര്‍ കൃഷിഭൂമിയുണ്ട്.

ഇതില്‍ 5.50 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. സ്ഥലത്തിന് 13.30 ലക്ഷം രൂപയാണ് ഇപ്പോഴത്തെ മാര്‍കറ്റ് വില. ഭാര്യയുടെ പേരില്‍ 1994ല്‍ 96,000 രൂപയ്ക്ക് വാങ്ങിയ ഭൂമിയുണ്ട്. ഇതിന് ഇപ്പോഴത്തെ വില 1.50 കോടി രൂപയാണ്. ഇതില്‍ 33,4800 രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട് ഉണ്ണിത്താന്റെ പേരില്‍ എസ് ബി ഐ ന്യൂഡെല്‍ഹി ബ്രാഞ്ചില്‍ 14,97,827 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. കാനറാ ബാങ്കിന്റെ തിരുവനന്തപുരം പൂജപുര ശാഖയില്‍ 74,169രൂപയുടെ മറ്റൊരു നിക്ഷേപമുണ്ട്. ഈ ബാങ്കില്‍ തന്നെ ഒരുലക്ഷം രൂപയുടെ ഫിക്സഡ് ഡിപോസിറ്റ് ഉണ്ട്.

കൊല്ലം ശാഖയില്‍ 20,720 രൂപയുടെ നിക്ഷപമുണ്ട്, ഭാര്യയുടെ പേരില്‍ കാനറാ ബാങ്കിന്റെ പൂജപുര ശാഖയില്‍ 72,786 രൂപയുടെ നിക്ഷേപമുണ്ട്. ഇതേ ബാങ്കില്‍ രണ്ട് അകൗണ്ടുകളിലായി മൂന്നു ലക്ഷം രൂപ വീതം ഫിക്സഡ് ഡെപോസിറ്റുമുണ്ട്. ഇതേ ബാങ്കില്‍ 50,000 രൂപയുടെ ഫിക്സഡ് ഡെപോസിറ്റുമുണ്ട്. വിജയബാങ്കില്‍ 5000 രൂപയുടെ റിക്വയറിങ് ഡെപോസിറ്റുമുണ്ട്. കേരള ഗവണ്‍മെന്റിന്റെ ട്രഷറിയില്‍ 26 ലക്ഷത്തിന്റെ ഡെപോസിറ്റുമുണ്ട്. കെ എസ് എഫ് ഇ പൂജപ്പുര ബ്രാഞ്ചില്‍ 25000 രൂപയുടെ ഫിക്സഡ് ഡെപോസിറ്റും കെ എസ് എഫ് ഇ പൂജപുര ബ്രാഞ്ചില്‍ സുഗമ അകൗണ്ടിലായി 82,214 രൂപയുമുണ്ട്.
  
Unnithan owns Innova Crista worth 19.58 lakhs and debt of 14 lakhs on the car, Kasaragod, News, Rajmohan Unnithan, Politics, Congress, Lok Sabha Election, Candidate, Bank Account, Kerala News.

ടാറ്റാ അന്യൂവല്‍റ്റി പെന്‍ഷന്‍ പ്ലാനില്‍ ഏഴ് ലക്ഷം രൂപയുടെ പെന്‍ഷന്‍ പ്ലാനുമുണ്ട്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 1,900 രൂപയാണ്. ഉണ്ണിത്താന്റെ പേരില്‍ ടാറ്റാ എ ഐ എ ഫോര്‍ച്യൂണ്‍ ഗ്യാരന്റി പോളിസിയില്‍ ഒരു ലക്ഷം രൂപയുടെ വാര്‍ഷിക പ്രീമിയം ഉണ്ട്. എസ് ബി ഐ മ്യൂചല്‍ ഫന്‍ഡ് ന്യൂഡെല്‍ഹി ബ്രാഞ്ചില്‍ ഇനീഷ്യല്‍ ഇന്‍വെസ്റ്റ് മെന്റായി 11 ലക്ഷം രൂപയുമുണ്ട്. ഇതിന്റെ നിലവിലുള്ള മൂല്യം 13,06,000 രൂപയാണ്.

Keywords: Unnithan owns Innova Crista worth 19.58 lakhs and debt of 14 lakhs on the car, Kasaragod, News, Rajmohan Unnithan, Politics, Congress, Lok Sabha Election, Candidate, Bank Account, Kerala News.




Latest Images