കാസര്‍കോട്: ലോകസഭാ തെരെഞ്ഞടുപ്പില്‍ കാസര്‍കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാല് പേരുകള്‍ ഇടംപിടിച്ചു. കെ.പി.സി.സി. സെക്രട്ടറി സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി.സിദ്ദിഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.സുബ്ബയ്യറായി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചത്.
![Satheeshan Pacheni Kasaragod, Kerala, election, KPCC, DCC, CPM, Congress, Loksabha election, 4 in congress lift]() |
സതീശന്‍ പാച്ചേനി |
![T Siddiq Kasaragod, Kerala, election, KPCC, DCC, CPM, Congress, Loksabha election, 4 in congress lift]() |
ടി.സിദ്ദിഖ് |
കാസര്‍കോട് ഡി.സി.സിയുമായി ചര്‍ച്ച ചെയ്താണ് കെ.പി.സി.സി പട്ടിക തയ്യാറാക്കിയിട്ടുളളത്. ഇതില്‍ സതീശന്‍ പാച്ചേനിക്കും ടി.സിദ്ദിഖിനുമാണ് കുടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. കാസര്‍കോട് സീറ്റ് ഘടക ക്ഷികള്‍ക്ക് നല്‍കിലെന്നും കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നുമാണ് നേത്യത്വം വ്യക്തമാക്കുന്നത്.
അതേസമയം കണ്ണുര്‍ എം.പി. കെ.സുധാകരനെ കാസര്‍കേട്ട് മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ മത്സരിക്കാനിലെന്ന് കെ.സുധാകരന്‍ അറിയിച്ചതോടെയാണ് അദ്ദേഹത്തെ കാസര്‍കേട്ട് മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായത്. കാസര്‍കോട്ട് ഇത്തവണ ജയിക്കാന്‍ എല്ലാവിധ അനുകൂല സാഹചര്യവും ഉണ്ടെന്നാണ് നേത്യത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമപട്ടിക പ്രഖ്യാപിക്കുക.
![Subbayya Rai Kasaragod, Kerala, election, KPCC, DCC, CPM, Congress, Loksabha election, 4 in congress lift]() |
അഡ്വ.സുബ്ബയ്യറായി |
![KP Kunhikkannan Kasaragod, Kerala, election, KPCC, DCC, CPM, Congress, Loksabha election, 4 in congress lift]() |
കെ.പി.കുഞ്ഞിക്കണ്ണന്‍ |
സി.പി .എം സിറ്റിംഗ് എം.പി പി.കരുണാകരനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി. യുവ നേതാവ് കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു കഴിഞ്ഞു. സുരേന്ദ്രന്‍ പ്രചരണവും തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords:
Kasaragod, Kerala, election, KPCC, DCC, CPM, Congress, Loksabha election, 4 in congress liftAdvertisement: