Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ഭാര്യയെ ഭര്‍ത്താവ് സിഗററ്റ് കത്തിച്ച് പൊള്ളലേല്‍പിച്ചതായി പരാതി

$
0
0
കാസര്‍കോട്: ഭാര്യയെ ഭര്‍ത്താവ് സിഗററ്റ് കത്തിച്ച് മുഖത്തും കൈക്കും പൊള്ളലേല്‍പിക്കുകയും അടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി. എരുതും കടവിലെ വിമലയെ(28)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എരുതുംകടവ് ജി എല്‍ പി സ്‌കൂളിലെ പാചക തൊഴിലാളിയാണ് വിമല.

ഭര്‍ത്താവ് വിദ്യാനഗര്‍ പുതുമണ്ണിലെ രാജുവാണ് പൊള്ളലേല്‍പിക്കുകയും അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തത്. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചെത്തി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് ഇവര്‍ പരാതിപ്പെട്ടു. തിങ്കളാഴ്ച രാത്രി 9.30 മണിയോടെ മദ്യപിച്ചെത്തിയ രാജു ക്രൂരമായി മര്‍ദിക്കുകയും കത്തിച്ച സിഗററ്റ് കൊണ്ട് ദേഹത്ത് കുത്തുകയും ചെയ്തുവെന്ന് ആശുപത്രിയില്‍ കഴിയുന്ന വിമല പറയുന്നു.

Husband, Attack, Housewife, Complaint, Kasaragod, Cigarette
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Husband, Attack, Housewife, Complaint, Kasaragod, Cigarette.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>