കാസര്‍കോട്: ലോകസഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി മുന്നണികളും ബി.ജെ.പിയും പ്രചരണം ആരംഭിക്കാനിരിക്കെ കാസര്‍കോട് പ്രസ് ക്ലബ്ബ് ഒരുക്കിയ പടയൊരുക്കം പരിപാടിയില്‍ നേതാക്കള്‍ തമ്മില്‍ വീറും വാശിയുമേറിയ പോര്.
വരുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി 300 സീറ്റ് നേടുമെന്നാണ് സി.പി.എം. നേതാവ് പി. രാഘവന്റെ അവകാശവാദം. എന്നാല്‍ ഒരു ഡസന്‍ സീറ്റെങ്കിലും സി.പി.എമ്മിന് നേടാന്‍ കഴിയുമോ എന്ന് നെഞ്ചത്ത് കൈതൊട്ട് അവര്‍ക്ക് പറയാന്‍ കഴിയുമോ എന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍ ചോദിച്ചു.
മോഡി അധികാരത്തില്‍ വരുന്നത് കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ഒരേപോലെ പേടിയാണെന്നും അത് സംഭവിക്കുകതന്നെ ചെയ്യുമെന്നും ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് വ്യക്തമാക്കി. മൂവരും ഈ തെരഞ്ഞെടുപ്പ് വളരെയേറെ നിര്‍ണായകമാണെന്ന് സമ്മതിച്ചു.
11 രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് പി. രാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസും ബി.ജെ.പിയും ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. വിലക്കയറ്റം, ആഗോളവല്‍ക്കരണം, പൊതുവിതരണ സമ്പ്രദായം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖല, തൊഴില്‍ ശാലകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ പൂര്‍ണമായും തകര്‍ക്കുന്ന നയമാണ് യു.പി.എ. സര്‍ക്കാര്‍ കൈക്കൊണ്ടത്.
സാമ്രാജ്യത്വത്തിനെതിരെയുള്ള നയമായിരിക്കും മൂന്നാം മുന്നണി അധികാരത്തിലെത്തിയാല്‍ സ്വീകരിക്കുക. കസ്തൂരി രംഗന്‍ റിപോര്‍ട്ട് പൂര്‍ണമായും തിരസ്‌കരിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്‍.ഡി.എ - യു.പി.എ. പക്ഷത്ത് നിലനിന്നിരുന്ന പാര്‍ട്ടികളും മൂന്നാം മുന്നണിയിലേക്ക് വരും. കോണ്‍ഗ്രസ് ഇന്ത്യയില്‍ ക്ഷീണിച്ചുവരികയാണ്. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും സാമ്പത്തിക നയത്തിന് ബദല്‍ കൊണ്ടുവരും.
അംബാനിമാര്‍ക്ക് സഹായകമാകുന്ന നയം ഉണ്ടാക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഒരു പ്രതിപക്ഷ എം.പി.ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം കാസര്‍കോട് മണ്ഡലത്തില്‍ പി. കരുണാകരന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍, പട്ടിക വിഭാഗങ്ങളുടെ സംവരണം തുടങ്ങിയ കാര്യങ്ങളെല്ലാം എം.പി.യുടെ പ്രവര്‍ത്തന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
16-ാം ലോകസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണഘടനയിലെ അടിസ്ഥാന മൂല്യങ്ങളായ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് സി.കെ. ശ്രീധരന്‍ പറഞ്ഞു. ജനാധിപത്യ ഇന്ത്യയ്ക്ക് ഉല്‍ക്കണ്ഠയുണ്ടാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്.
വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരുന്നത് എന്തുവില കൊടുത്തും തടയും. മൂന്നാം ബദല്‍ എന്നത് നടക്കാത്ത കാര്യമാണ് വ്യക്തമായ നിലപാടുകളോ നയ സമീപനങ്ങളോ ആശയങ്ങളോ മൂന്നാം ബദലിനില്ല. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ മൂന്നാം ബദലിന് വേരൂന്നാന്‍ കഴിയില്ല.
കോണ്‍ഗ്രസ് - ബി.ജെ.പി. എന്നീ രണ്ട് മുന്നണികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ശക്തിയുണ്ടായിരുന്ന സി.പി.എം. ഇന്ന് വളരെയേറെ ദുര്‍ബലരാണ്. മുന്നൂറ് സീറ്റ് നേടുമെന്ന് പറയുന്ന ഇടതുപക്ഷത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിന് ഒരു ഡസന്‍ സീറ്റെങ്കിലും നേടാന്‍ കഴിയുമോ എന്ന് സി.കെ. ചോദിച്ചു.
ബംഗാളില്‍ പൂര്‍ണമായും തകര്‍ന്നു. കേരളത്തില്‍ ഇടതുപക്ഷം എന്ന പ്രസ്ഥാനം തന്നെ ഇല്ലാതായി. അവര്‍ക്കൊപ്പമുണ്ടായിരുന്ന ആര്‍.എസ്.പി. പോലും തങ്ങളെ വഞ്ചിച്ചുവെന്ന് പറഞ്ഞ് യു.ഡി.എഫില്‍ ചേരുകയായിരുന്നു. മൂന്നാം ബദല്‍ പക്ഷത്തുണ്ടായിരുന്ന ജയലളിത ഒരു സീറ്റുപോലും നല്‍കാതെ ഇടതുപക്ഷത്തെ അപമാനിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ എവിടെയാണ് ഇടതുപക്ഷമുള്ളതെന്ന് ശ്രീധരന്‍ ചോദിച്ചു.
ഇടതുപക്ഷം തകരണമെന്ന് ആഗ്രഹിക്കുന്നവരല്ല കോണ്‍ഗ്രസ് നേതൃത്വം. മൂന്നാം മുന്നണി എന്നത് ദിവാസ്വപ്‌നം മാത്രമാണ് . ഇത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല. വിവരാവകാശ നിയമം, ഭക്ഷ്യ സുരക്ഷാ, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, വിദ്യാഭ്യാസ നിയമം തുടങ്ങി ഒട്ടേറെ വിപ്ലവകരമായ പരിവര്‍ത്തനങ്ങളാണ് യു.പി.എ. സര്‍ക്കാര്‍ നടത്തിയത്.
രണ്ടര വര്‍ഷത്തെ കേരളത്തിലെ യു.ഡി.എഫ്. ഭരണവും വികസന രംഗത്ത് കുതിച്ചുചാട്ടം നടത്തികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വീഴുമെന്ന് പറഞ്ഞ് യു.ഡി.എഫിനെ കളിയാക്കിയവരുടെ അവസ്ഥ ഇപ്പോള്‍ എന്തായി. യു.ഡി.എഫിന് 75 അംഗങ്ങളായപ്പോള്‍ ഇടതുമുന്നണിക്ക് 65 അംഗങ്ങളായി ചുരുങ്ങി.
കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കിയത് കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ മാത്രമാണ് . മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാസര്‍കോട് 1956ല്‍ കേരള സംസ്ഥാനം രൂപീകരിച്ചതോടെയാണ് അതിര്‍ത്തി മേഖല കേരളത്തോടൊപ്പം ചേര്‍ക്കപ്പെട്ടത്. വികസന കാര്യത്തില്‍ ഈ പ്രദേശത്തോട് അല്‍പമെങ്കിലും നീതിപുലര്‍ത്തിയത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ മാത്രമാണ്.
ചീഫ് സെക്രട്ടറിയായിരുന്ന ചന്ദ്രബാനു കമ്മീഷനെ രൂപീകരിച്ചത് കാസര്‍കോട് ചരിത്രത്തിന്റെ ജാതക കുറിപ്പാണ്. ഈ കമ്മീഷനില്‍ ആരോഗ്യമന്ത്രിയായിരുന്ന എന്‍.കെ. ബാലകൃഷ്ണനോടൊപ്പം അംഗമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ജില്ല 1984ല്‍ രൂപീകരിച്ചതും കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ഏറ്റവുമൊടുവില്‍ ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ മുന്‍ ചീഫ് സെക്രട്ടറി പ്രഭാകരന്‍ കമ്മീഷനെ നിയമിച്ചതും യു.ഡി.എഫ്. സര്‍ക്കാരാണെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി. 11,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ശുപാര്‍ശചെയ്ത് അംഗീകരിച്ചിട്ടുള്ളത്.
ഇതില്‍ ആദ്യഘടുവായി 35 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ബജറ്റില്‍ 70 കോടി രൂപ കൂടി വകയിരുത്തി. അടയ്ക്കാ കര്‍ഷകര്‍ക്ക് 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കൂടാതെ 15 കോടി രൂപ കേന്ദ്ര സര്‍ക്കാരും അനുവദിച്ചിട്ടുണ്ട്. തീരദേശമേഖലയുടെ വികസനവും കാര്‍ഷിക മേഖലയുടെ വികസനവും സാധ്യമാക്കുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ അനുവദിച്ചുകൊണ്ട് ബൃഹത്തായ പദ്ധതിയും നടപ്പിലാക്കി. സൗജന്യ റേഷന്‍, സൗജന്യ ചികിത്സ എന്നിവയും നടപ്പാക്കി.
പട്ടിക വിഭാഗക്കാരുടെ സംവരണകാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഭരണഘടന ഭേദഗതിചെയ്ത് നിയമം പാസാക്കിയത്. പ്രതിപക്ഷ എം.പിയെക്കാള്‍ ഭരണപക്ഷ എം.പിക്കാണ് മണ്ഡലത്തിന്റെ വികസനം നടപ്പിലാക്കുവാന്‍ കഴിയുക എന്ന പി. രാഘവന്റെ പ്രസ്താവനയ്ക്ക് അടിവരയിട്ടുകൊണ്ടാണ് ശ്രീധരന്‍ തെരഞ്ഞെടുപ്പിനെ വിലയിരുത്തിയത്.
നരേന്ദ്ര മോഡിയെ തടയാന്‍ കോണ്‍ഗ്രസിനോ ഇടതു പക്ഷത്തിനോ കഴിയില്ലെന്നത് യാഥാര്‍ത്യമാണെന്ന് ശ്രീകാന്ത് പറഞ്ഞു. മോഡി അധികാരത്തില്‍ വരേണ്ടത് രാഷ്ട്രത്തിന്റെ ആവശ്യമാണെന്ന് സ്വാമി ബാബ രാംദേവ്, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, മെട്രോ അധ്യക്ഷന്‍ ഇ. ശ്രീധരന്‍, വിവിധ മത മേലധ്യക്ഷന്മാര്‍ എന്നിവര്‍ ആവശ്യപ്പെട്ട കാര്യവും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. മോഡിയുടെ ഈ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല. ഇടതുമുന്നണി തകരുന്നത് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്.
കോണ്‍ഗ്രസ് ദുര്‍ബലരാകണമെന്ന് ഇടതുപക്ഷത്തിനും ആഗ്രഹമില്ല. പരസ്പര പൂരകങ്ങളായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ഒത്തുകളിയും ജനവഞ്ചനയും വോട്ടര്‍മാര്‍ തിരിച്ചറിയും. ദേശീയ തലത്തില്‍ മോഡിതന്നെയായിരിക്കും വരിക. ഇവര്‍ ഒന്നിച്ചാലും ഇതിനെ തടയിടാന്‍ കഴിയില്ല.
രാഷ്ട്രം ഇങ്ങനെചിന്തിക്കുമ്പോള്‍ കേരളത്തിലും ബി.ജെ.പിയെ എതിര്‍ക്കണമെന്ന ചിന്ത ആര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് ശ്രീകാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബി.ജെ.പിക്ക് ഏറെ അനുകൂലമാണ് കേരളത്തിലെ സ്ഥിതി. കാസര്‍കോട് ബി.ജെ.പി. വിജിയിച്ചാല്‍ ക്യാബിനറ്റ് മന്ത്രിയെയായിരിക്കും ലഭിക്കുക.
പരസ്പരം പോരടിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും ഡെല്‍ഹിയിലെത്തുമ്പോള്‍ ഒന്നിക്കുകയാണ് ചെയ്യുന്നത്. ചന്ദ്രബാനു കമ്മീഷന്‍ റിപോര്‍ട്ടിലെ കാര്യങ്ങള്‍പോലും നടപ്പിലാക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് പുതിയ കമ്മീഷന്‍ റിപോര്‍ട്ടിനെ കുറിച്ച് പറയുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു.
ഇത്തവണ കേരളത്തില്‍ സി.പി.എമ്മിന്റെ സ്ഥിതി പശ്ചിമ ബംഗാളിലെ സി.പി.എമ്മിന്റെ അവസ്ഥയിലായിരിക്കും.പി. കരുണാകരന്‍ എം.പി.യെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ജനങ്ങളുടേയും അണികളുടേയും ഭാഗത്തുനിന്നും ശക്തമായ എതിര്‍പാണ് ഉയര്‍ന്നിട്ടുള്ളതെന്നും മൂന്നാം മുന്നണി എന്നത് സ്വപ്‌നം മാത്രമാണെന്നും ശ്രീകാന്ത് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഗുജറാത്തിലെ കോണ്‍ഗ്രസിന് സമാനമായിരിക്കും. മതന്യൂനപക്ഷങ്ങളും ഭാഷാ നൂനപക്ഷങ്ങളും ബി.ജെ.പിക്കൊപ്പം അണിനിരക്കും.
കാസര്‍കോട്ട് ഐ.എന്‍.എല്‍. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതും എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രവര്‍ത്തിച്ച അംബലത്തറ കുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകുന്നതും കരുണാകരന്റെ വിജയത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് എല്‍.ഡി.എഫിന്റെ ഗ്രാഫ് കുത്തനെ ഉയരുമെന്നാണ് പി. രാഘവന്റെ മറുപടി. ഹിറ്റ്‌ലര്‍ ജര്‍മനിയുടെ പ്രസിഡന്റായതുപോലെയായിരിക്കും മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായാലുള്ള അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.പി. സീറ്റിന് വേണ്ടിയാണ് മുന്നണി വിട്ടുപോയത്. അവരുടെ ദേശീയ നേതൃത്വം ഇടതുപക്ഷത്തോടൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് വിജയത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് മൂന്ന് ദിവസത്തിനകം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു സി.കെ. ശ്രീധരന്റെ മറുപടി. ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ മോഡിസത്തെ തകര്‍ക്കണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടു.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.ഒ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പിഷ്പഗിരി സ്വാഗതവും ജോയിന്റ് സെക്രട്ടറി ബി. അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
Keywords: Kasaragod Press Club, Election Padyorukkam, BJP, UDF, LDF, Adv.Srikanth, Adv. P Raghavan, Kasaragod, Kerala, C.K. Sridaran.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍