കാസര്‍കോട്: (Kasargodvartha.com 18.03.2014) സര്‍ക്കാര്‍ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍പാലിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരപാതയിലേക്ക് നീങ്ങുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2014 ജനുവരി 28ന് ഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുമായി നടത്തിയ ഒത്ത്തീര്‍പ്പ് വ്യവസ്ഥകള്‍ ഇതുവരെയും പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 27ന് കളക്ടറേറ്റ് മാര്‍ച്ചും ഏകദിന ധര്‍ണ്ണയും നടത്തും. ലോകസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ സമരപന്തല്‍ സന്ദര്‍ശിച്ച് ഒത്ത്തീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുന്നതിനും, ഇരകളെ സംരക്ഷിക്കുന്നതിനും എന്ത് നടപടികള്‍ കൈകൊള്ളാന്‍ തയ്യാറാകുമെന്നുള്ള സംവാദം സംഘടിപ്പിക്കും.
2011 ആഗസ്റ്റില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത രോഗികളുടെ ലിസ്റ്റ് ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കാമെന്ന ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശചെയ്ത ധനസഹായം 11 പഞ്ചായത്തില്‍പ്പെടുന്നവര്‍ക്കും പുറമേയുള്ളവര്‍ക്കും ഗഡുക്കളായി മാര്‍ച്ച് 31നകം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല. അപേക്ഷ സ്വീകരിക്കാന്‍ പോലും അധികൃതര്‍ മടികാണിക്കുകയാണുണ്ടായത്. ചികിത്സയ്ക്ക് വേണ്ടി കടമെടുത്ത തുക എഴുതിതള്ളാന്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം നടപടി കൈക്കൊള്ളാമെന്നതും തീരുമാനമായിട്ടില്ല. കടബാധ്യതയ്ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചത് 2014 മാര്‍ച്ച് 21ന് കാലാവധി തീരുകയാണ്. കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ അടിയന്തിര ഉത്തരവ് ഇറക്കണം. പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളുന്നതിനും നടപടി ഉണ്ടാവണം. ഒത്ത്തീര്‍പ്പ് വ്യവസ്ഥയിലെ മറ്റ് തീരുമാനങ്ങളും നടപ്പാക്കേണ്ടതുണ്ട്.
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണനും, ജോയിന്റ് സെക്രട്ടറി കെ.കെ. അശോകനും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ലോകസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളായതിനാല്‍ ഭാരവാഹിത്വത്തില്‍നിന്നും മാറ്റി നിര്‍ത്താന്‍ യോഗം തീരുമാനിച്ചു. എള്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. സെക്രട്ടറിയായി പ്രവീണ മാവുങ്കാലിനെയും ജോയിന്റ് സെക്രട്ടറിയായി കൂക്കള്‍ ബാലകൃഷ്ണനെയും തിരഞ്ഞടുത്തത്. വാര്‍ത്താ സമ്മേളനത്തില്‍ ടി. ശോഭന, പ്രവീണ, സുഭാഷ് ചീമേനി, കൂക്കള്‍ ബാലകൃഷ്ണന്‍, എം.പി. രവീന്ദ്രന്‍, നളിനി സി.വി എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Endosulfan, Press meet, Collectorate, March,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍