Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

സര്‍ക്കാര്‍ അറിയിപ്പുകള്‍ 18.02.2014

$
0
0
പ്യൂണ്‍ തസ്തികയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും ൈസക്കിള്‍ ടെസ്റ്റും 24 ന്

വിവിധ സര്‍ക്കാര്‍ കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലെ (കാറ്റഗറി നമ്പര്‍ 422/2009) പ്യൂണ്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ജില്ലയിലെ 124 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധന മാര്‍ച്ച് 24 ന് രാവിലെ എട്ട് മണി മുതല്‍ പുലിക്കുന്നിലെ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. സൈക്കിള്‍ ടെസ്റ്റ് ജി.എച്ച്.എസ്.എസ് കാസര്‍കോട് സ്‌കൂള്‍  ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, പി.എസ്. സി അംഗീകരിച്ച ഐ.ഡി കാര്‍ഡും, അതിന്റെ ഫോട്ടോകോപ്പികളും  ജാതി സംവരണാനുകൂല്യം ലഭിക്കേണ്ടവര്‍ ആവക സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 24 ന് എട്ട് മണിക്ക് ഓഫീസില്‍ ഹാജരാകണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത മെമ്മോ അയച്ചിട്ടുണ്ട്. 20 വരെ മെമ്മോ ലഭിക്കാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. സ്ത്രീകളെ ൈസക്കിള്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കമ്പ്യൂട്ടര്‍കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റ് ജില്ലാ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അംഗീകൃത ഡി.സി.എ, ഡി.ടി.വി. ഡാറ്റ എന്‍ട്രി , ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷാഫോറം സി-ഡിറ്റ് സി.ഇ.പി  , ഇന്‍ഡ്യന്‍ കോഫീ ഹൗസിന്  എതിര്‍വശം, പുതിയ ബസ് സ്റ്റാന്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ 9747001588 പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 27 വരെ സ്വീകരിക്കും.

പൈപ്പ് കമ്പോസ്റ്റ് ഗുണഭോക്തൃ വിഹിതമടയ്ക്കണം
Kasaragod, Kerala, Government, Announcements, Meeting, Notice, Vehicles, Election
മധൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ൈപപ്പ് കമ്പോസ്റ്റിന് ഗ്രാമസഭകള്‍ വഴി അപേക്ഷകരായിട്ടുളള ഗുണഭോക്താക്കള്‍, ഗുണഭോക്തൃ വിഹിതമായ 90 രൂപ അടക്കണം. ഗുണഭോക്തൃ വിഹിതം ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ച തിരിഞ്ഞ് മൂന്ന് മണി വരെ  മധൂര്‍ കൃഷിഭവന്‍ പരിസരത്ത് റെയ്ഡ്‌കോ അധികൃതര്‍  സ്വീകരിക്കും.

ഐ.ടി.ഐ ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ മാറ്റി

കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ മാര്‍ച്ച് 22 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഗസ്റ്റ് ലക്ചറര്‍മാരുടെ ഇന്റര്‍വ്യൂ (ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മെക്കാനിക്ക് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ൈഡ്രവര്‍ കം മെക്കാനിക് ട്രേഡുകള്‍) മാറ്റി വച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ കാസര്‍കോട്  ഗവ. കോളേജ് സന്ദര്‍ശിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പിനുശേഷം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുകയും വോട്ടെണ്ണല്‍ നടത്തുകയും ചെയ്യുന്ന കാസര്‍കോട്  ഗവ.കോളേജ്  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍  സന്ദര്‍ശിച്ച്  പരിശോധന നടത്തി. എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, അസി.റിട്ടേണിങ്ങ്  ഓഫീസര്‍മാരായ ഡെപ്യൂട്ടി കളക്ടര്‍മാര്‍ വി.പി മുരളീധരന്‍, ടി.രാമചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയകുമാര്‍ മീനോത്ത് ,സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ പി. മധുലിമായ, കാസര്‍കോട് തഹസില്‍ദാര്‍ എന്നിവരാണ് കേന്ദ്രം  പരിശോധിച്ചത്. സ്‌ട്രോങ്ങ് റൂം, വോട്ടെണ്ണല്‍ കേന്ദ്രം,  വോട്ടെടുപ്പിനു ശേഷം വോട്ടിങ്ങ് യന്ത്രങ്ങള്‍  സ്വീകരിക്കുന്ന സ്ഥലം എന്നിവ സജ്ജീകരിക്കുന്നതിന്റെ മുന്നോടിയായിരുന്നു സന്ദര്‍ശനം.

ദര്‍ഘാസ് ക്ഷണിച്ചു

കാഞ്ഞങ്ങാട്  ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് 2014 മേയ്  ഒന്ന് മുതല്‍ 2015 മാര്‍ച്ച് 31 വരെ വിതരണം ചെയ്യാന്‍ കരാര്‍ വ്യവസ്ഥയില്‍ മരുന്ന്  ലഭ്യമാക്കാന്‍ താല്പര്യമുളള  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഉദ്ദേശം എട്ട് ലക്ഷം രൂപ ആവശ്യമായി വരും.  ദര്‍ഘാസ് ഫോറം ഏപ്രില്‍ 19ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണി വരെ  ഓഫീസില്‍ ലഭിക്കും.  പൂരിപ്പിച്ച ദര്‍ഘാസുകള്‍ ഏപ്രില്‍ 21 ന് രാവിലെ  11.30 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കാഞ്ഞങ്ങാടുളള ജില്ലാ ആശുപത്രി ഓഫീസില്‍  ലഭിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Government, Announcements, Meeting, Notice, Vehicles, Election.

Advertisement:


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>