Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ആര്‍.എം.പി കാസര്‍കോട്ട് മത്സരിക്കും; 20ന് നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് കെ.കെ രമ എത്തും

$
0
0
കാസര്‍കോട്: (kasargodvartha.com 18.03.2014) ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി കാസര്‍കോട്ട് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ അശോകന്‍ മത്സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്.യു.സി.ഐ, എം.സി.പി (ഐ) എന്നീ ഇടത് കക്ഷികള്‍ ചേര്‍ന്ന ഐക്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് അശോകന്‍ മത്സരിക്കുന്നത്.

സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതികരണം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകും. സി.പി.എമ്മിന്റെ ഏറ്റവും ഭീബത്സമായ മുഖമാണ് ടി.പി ചന്ദ്രശേഖരന്റെ അരും കൊലയെന്നും നേതാക്കള്‍ പറഞ്ഞു.

Kasaragod, Election-2014, Kerala, RMP, CPM, T.P Chandrashekharan, Candidate, Lok Sabhaഒരു ഇടതുപക്ഷ ബദലിന് നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കാസര്‍കോട്ടും പാര്‍ട്ടി മത്സരിക്കുന്നത്. 20ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട്ട് നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.കെ രമ, എന്‍. വേണു, കെ.എസ് ഹരിഹരന്‍, വി.കെ സദാനന്ദന്‍, പോള്‍ ടി സാമുവല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി കെ.കെ അശോഖന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അപ്പുക്കുട്ടന്‍ കാരയില്‍, ജില്ലാ കണ്‍വീനര്‍ ആനന്ദ് സാരംഗ് എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Election-2014, Kerala, RMP, CPM, T.P Chandrashekharan, Candidate, Lok Sabha. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>