Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

റസീനയുടെ മരണം: എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

$
0
0
ചെര്‍ക്കള: (kasargodvartha.com 24.03.2014)ഇന്ദിരാനഗര്‍ വിവേകാനന്ദ സഹ. കോളജ് വിദ്യാര്‍ത്ഥിനി റസീനയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷിക്കാന്‍ എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരാനഗര്‍ ജനകീയ ജാഗ്രതാ സമിതി ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് ജാഗ്രതാ സമിതി ജനറല്‍ കണ്‍വീനര്‍ മൂസ ബി ചെര്‍ക്കള വ്യക്തമാക്കി.
റസീനയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും നിവേദനത്തില്‍ ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. റസീനയുടെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ ഒരു അധ്യാപകന്റെ പേരാണ് ആദ്യം പറഞ്ഞ് കേട്ടിരുന്നത്. ഈ അധ്യാപകന് റസീനയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആയിരുന്നു വിവരം. ഈ സംഭവത്തില്‍ അധ്യാപകനെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നതായി പ്രിന്‍സിപ്പാള്‍ അറിയിക്കുകയും ചെയ്തിരുന്നു.

Death, Case, Investigation, Police, Parents, Ramesh-Chennithala, Kerala, Arrest, Accuse, Raseena
ഈ അധ്യാപകനെ കൂടാതെ ഒരു സഹപാഠിയും റസീനയെ ശല്യപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന ബി.എസ്.എഫ് ജവാന്‍ സുനില്‍ ചന്ദ്രന് റസീനയുടെ ഫോണ്‍ നമ്പര്‍ നല്‍കിയത് ഈ സഹപാഠിയാണ്. കോളജിലെ പരീക്ഷാ കാര്യമറിയാന്‍ വിദ്യാര്‍ത്ഥി തന്റെ സുഹൃത്തായ ജവാന്റെ ഫോണില്‍ വിളിച്ചുവെന്നാണ് പറയുന്നത്. പരീക്ഷാ കാര്യം അറിയാന്‍ കോളജ് ഓഫീസിലോ, അധ്യാപകരെയോ, സുഹൃത്തുക്കളെയോ വിളിക്കാമെന്നിരിക്കെ റസീനയെ മാത്രം വിളിച്ചുവെന്ന് പറയുന്നത് കെട്ടുകഥയാണ്.

കെട്ടുകഥകള്‍ അപ്പാടെ വിശ്വസിച്ച് അന്വേഷണം നീക്കുന്ന പോലീസ് അധികൃതര്‍ ഒരു പെണ്‍കുട്ടിയുടെ മരണത്തെ നിസാര വല്‍ക്കരിക്കുകയാണ്. സി.പി.എം മുന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സൊസൈറ്റി നടത്തുന്ന കോളജില്‍ ഇത്ര വലിയ സംഭവം ഉണ്ടായിട്ടും, അത് അന്വേഷിക്കാന്‍ സൊസൈറ്റി ഇതുവരെ കൂട്ടാക്കിയിട്ടില്ല. ബന്ധപ്പെട്ടവരെ പിന്‍വാതിലിലൂടെ രക്ഷിച്ച് കോളജിന്റെ മുഖം രക്ഷിക്കാനുള്ള മാനേജ്‌മെന്റിന്റെ നടപടി ധിക്കാരപരമാണ്.

ഇത്തരം സാഹചര്യത്തില്‍ അധ്യാപകനും വിദ്യാര്‍ത്ഥിയും അറസ്റ്റിലായ സുനില്‍ ചന്ദ്രനും അടക്കമുള്ള മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ബി.എസ്.എഫ് ജവാന്റെ അറസ്റ്റ് രേഖപ്പെടുത്തി ഞായറാഴ്ച തന്നെ കാഞ്ഞങ്ങാട്ടെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തിലിറക്കിയ പോലീസ് നടപടി ഒത്തുകളിയാണ്. അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 

ദുരൂഹത വിട്ടൊഴിയാതെ റസീനയുടെ മരണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി
റസീനയുടെ മരണം: അറസ്റ്റിലായ ജവാന് ജാമ്യം, അധ്യാപകന്റെ പങ്ക് അന്വേഷിക്കുന്നു

റസീനയുടെ മരണം: ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍
മരിക്കുന്നതിനു മുമ്പ് റസീന അധ്യാപകന് മൊബൈലില്‍ ആത്മഹത്യാ സന്ദേശമയച്ചു

റസീനയുടെ മരണം: കോളജ് അധ്യാപകനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പിതാവിന്റെ പരാതി

കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍

Keywords: Death, Case, Investigation, Police, Parents, Ramesh-Chennithala, Kerala, Arrest, Accuse, Raseena. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>