Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

റിട്ട. എസ്.പി ഹബീബ് റഹ്മാന്‍ മുതിര്‍ന്ന പൗരന്‍മാരുടെ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

$
0
0
കാസര്‍കോട്: (kasargodvartha.com 24.03.2014) റിട്ട. എസ്.പി പി. ഹബീബ് റഹ്മാന്‍ മുതിര്‍ന്ന പൗരന്‍മാരെ പുനരധിവസിപ്പിക്കുന്നതിന് രൂപീകരിക്കുന്ന ബോര്‍ഡിനെ കുറിച്ച് പഠിക്കാനുള്ള കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. സമസ്ത, എസ് വൈ എസ്, എസ്.കെ.എസ്.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളുടെ മറ്റും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഹബീബ് റഹ്മാന് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടി വന്നത്.

കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയതായി ഹബീബ് റഹ്മാന്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. മാര്‍ച്ച് 18ന് കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമസ്ത, എസ് വൈ എസ്, എസ്.കെ.എസ്.എസ്.എഫ്, കീഴൂര്‍ സംയുക്ത ജമാഅത്ത്,  യൂത്ത് ലീഗ്, ഖാസി സംയുക്ത സമര സമിതി എന്നിവയുടെ ഭാരവാഹികളുമായി ഗസ്റ്റ് ഹൗസില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരം കണ്ടെത്തുമെന്ന് നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഇപ്പോള്‍ രാജിക്കത്ത് കൈമാറിയിരിക്കുന്നത്.

ചെമ്പരിക്ക-മംഗലാപുരം ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ വീഴ്ചയും ബോധപൂര്‍വമായ തെറ്റിദ്ധരിപ്പിക്കലും നടത്തിയെന്നാണ് അന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായിരുന്ന ഹബീബ് റഹ്മാനെതിരെ ആക്ഷേപം ഉയര്‍ന്നത്. പിന്നീട് എസ്.പിയായി വിരമിച്ച ഹബീബ് റഹ്മാനെ മന്ത്രി എം.കെ മുനീര്‍ കൈകാര്യം ചെയ്യുന്ന സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലാണ് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള കമ്മീഷന്‍ ചെയര്‍മാനായി ഹബീബ് റഹ്മാനെ നിയമിച്ചത്. ഹബീബ് റഹ്മാന്റെ നിയമനത്തിനെതിരെയും ഖാസിയുടെ മരണം സി.ബി.ഐയുടെ പുതിയ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടും തിരഞ്ഞെടുപ്പില്‍ നിഷേധവോട്ട് ചെയ്യുമെന്നും വിവിധ സംഘടനകള്‍ അറിയിച്ചിരുന്നു.

Kasaragod, Kerala, Police, Strike, Qazi death, P.K.Kunhalikutty, Habeeb Rahman resings
ഹബീബ് റഹ്മാന്‍
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഹബീബ് റഹ്മാന്‍ രാജി വെച്ചിരിക്കുന്നത്. ഖാസി കേസ് സി.ബി.ഐയുടെ പുതിയ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായും അറിയുന്നു. തിങ്കളാഴ്ച രാത്രി കാസര്‍കോട്ടെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേതാക്കള്‍ വീണ്ടും സന്ദര്‍ശിക്കും.

പുതിയ തീരുമാനത്തോടെ തിരഞ്ഞെടുപ്പ് നിഷേധവോട്ട് രേഖപ്പെടുത്തുമെന്ന മുന്‍ നിലപാടില്‍ നിന്നും സംഘടനകൾ പിന്മാറുകയും സിദ്ദീഖിന്റെ വിജയത്തിനായി മുന്നിട്ടിറങ്ങുകയും ചെയ്യുമെന്നാണ് കരുതുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എഞ്ചിനീയര്‍ ധനേഷും, ഡോ. മുഹമ്മദലിയും, പ്രജീഷും, സരിതാനായരും
Keywords: Kasaragod, Kerala, Police, Strike, Qazi death, P.K.Kunhalikutty, Habeeb Rahman resings

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>