Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ട്വന്റി-20 മത്സരത്തിന്റെ പേരില്‍ ജില്ലയില്‍ ലക്ഷങ്ങളുടെ വാതുവെപ്പ്

$
0
0
കാസര്‍കോട്: (kasargodvartha.com 24.03.2014)ട്വന്റി-20 ലോക കപ്പ് മത്സരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ജില്ലയിലെങ്ങും വാതുവെപ്പ് സംഘങ്ങളും സജീവമായി. കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ഒരു ലോഡ്ജില്‍ വെച്ച് ഇന്ത്യ, പാകിസ്താന്‍ ടീമുകള്‍ക്ക് വേണ്ടി വാതുവെപ്പ് നടത്തിയ ആറംഗ സംഘത്തെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ പക്കല്‍ നിന്നും 9,900 രൂപയും പിടിച്ചെടുത്തിരുന്നു.
ജില്ലയിലെ നിരവധി ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചും സംഘം ലക്ഷങ്ങളുടെ വാതുവെപ്പ് നടത്തുന്നതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. കോളജ് വിദ്യാര്‍ത്ഥികള്‍ ചെറിയ രീതിയില്‍ തുടങ്ങിയ വാതുവെപ്പ് ഇപ്പോള്‍ വന്‍കിട മാഫിയകള്‍ തന്നെ ഏറ്റെടുത്ത് വന്‍ ചൂതാട്ടത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇത്തരം ചൂതാട്ട സംഘങ്ങളെ രഹസ്യമായി നിരീക്ഷിച്ചു വരികയാണ്.

Sports, Cricket Tournament, Arrest, Police, Kasaragod, Kerala, T20 World Cup, India, Pakistan.
കഴിഞ്ഞ ദിവസം കാസര്‍കോട്ട് ലോഡ്ജില്‍ റെയ്ഡ് നടത്തിയതും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യയ്ക്കും, പാകിസ്താനും വേണ്ടിയാണ് കൂടുതല്‍ തുകയ്ക്ക് വാതുവെപ്പ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെയും, പാകിസ്താന്റെയും മത്സരങ്ങള്‍ നടക്കുന്ന ദിവസം പോലീസ് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
സ്‌കൂള്‍ കുട്ടികളുടെ ദേഹത്ത് ചവിട്ടി നടന്ന എം പിയുടെ പ്രകടനം വിവാദത്തില്‍

Keywords: Sports, Cricket Tournament, Arrest, Police, Kasaragod, Kerala, T20 World Cup, India, Pakistan. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>