Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

സുന്നി പ്രവര്‍ത്തകര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

$
0
0
കാസര്‍കോട്: (kasargodvartha.com 25.03.2014) ജില്ലയില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ജില്ലയിലെ സുന്നി സംഘടനാ നേതാക്കള്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്.

വിവിധ മഹല്ലുകളില്‍ സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ ഇരയാകുന്ന സുന്നി പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമുള്ളതായി സുന്നി നേതാക്കള്‍ മുഖ്യ മന്ത്രിയെ അറിയിച്ചു. ഭരണ പക്ഷത്തെ ചിലര്‍ അക്രമികളെ സഹായിക്കുന്നതായും ചില സ്ഥലങ്ങളില്‍ പോലീസ് പക്ഷപാതപരമായി പെരുമാറുന്നതായും നേതാക്കള്‍ പറഞ്ഞു.

ബോധ പൂര്‍വ്വം പ്രശ്‌നമുണ്ടാക്കുകയും പടിക്കപ്പെടാതിരിക്കാന്‍ കൗണ്ടര്‍ കേസ് നല്‍കുകയുമാണ് മറുവിഭാഗം ചെയ്യുന്നതെന്നും നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതിനുള്ള മറിപടിയായാണ് മുഖ്യമന്ത്രി പോലീസ് നീതി നടപ്പിലാക്കുമെന്നും നിഷ്പക്ഷത ഉറപ്പാക്കുമെന്നും നേതാക്കള്‍ക്കു ഉറപ്പ് നല്‍കിയത്. നിരപരാധികളെ ക്രൂശിക്കുന്ന നിലപാട് ഉണ്ടാകില്ല. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മുഖ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

എസ്.വൈ.എസ്. സംസ്ഥാന ട്രഷറര്‍ ഖാസി മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ്.എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് ശഹീര്‍ ബുഖാരി, നാസര്‍ ബന്താട് തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

Sunni Leader, SYS Leaders, Kasaragod, Kerala, Oommen Chandy, Meeting, Kerala, Chief Minister.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
ബാര്‍മറില്‍ ബിജെപിയുടെ സോനാരം ചൗധരി ചൊവ്വാഴ്ച പത്രിക സമര്‍പ്പിക്കും
Keywords: Sunni Leader, SYS Leaders, Kasaragod, Kerala, Oommen Chandy, Meeting, Kerala, Chief Minister.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles