Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

$
0
0
കാസര്‍കോട്: (www.kasaragodvartha.com 28.03.2014) ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. മുളിയാര്‍ അമ്മങ്കോട്ടെ ബി. സത്യന്‍(29) ആണ് മരിച്ചത്. ബോവിക്കാനം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായിരുന്നു സത്യന്‍.

കോട്ടൂര്‍ വളവില്‍ വെച്ച് 25ന് വൈകിട്ട് ഏഴുമണിയോടെയാണ് ഓട്ടോ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ സത്യനെ ചെങ്കളയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. സത്യന് കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്.

Auto Driver, Obituary, Died, Bovikkanam, Hospital, Police, Accident,
File Photo
അതു കൊണ്ട് തന്നെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് സത്യന്റെ പിതാവ് ബി. സുബ്രഹ്മണ്യന്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തി. സത്യന്‍ അവിവാഹിതനാണ്. കമലയാണ് മാതാവ്. സഹോദരങ്ങള്‍: സതീശന്‍, സവിത.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പടുകിളവനായ വി.എസിനെ പ്രചരണത്തിന് കൊണ്ടുനടക്കുന്നത് ജനം ഇഷ്ടപ്പെടുന്നതിനാല്‍: വെള്ളാപള്ളി

Keywords: Auto Driver, Obituary, Died, Bovikkanam, Hospital, Police, Accident, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>