Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

മാറ്റത്തിനൊരു വോട്ട്, എസ്.ടി.യു തൊഴിലാളി സദസ് ഉദ്ഘാടനം ചെയ്തു

$
0
0
കാസര്‍കോട്: (www.kasaragodvartha.com) മാറ്റത്തിനൊര വോട്ട് എന്ന പ്രമേയവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തൊഴിലാളി സദസുകളുടെ ഉദ്ഘാടനം മുസ്ലീം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ തൊഴിലാളി സദസുകള്‍ നടക്കും. ഏപ്രില്‍ ഏഴിന് ബങ്കര മഞ്ചേശ്വരത്ത് സമാപിക്കും. നായന്മാര്‍മൂലയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, എല്‍.എ മഹമൂദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ബാലകൃഷ്ണ വൊര്‍കുട്‌ലു, എസ്.ടി.യു ജില്ലാ ഭാരവാഹികളായ എ. അഹമ്മദ് ഹാജി, എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുസമദ്, ശരീഫ് കൊടവഞ്ചി, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, അബൂബക്കര്‍ തുരുത്തി, മുത്തലിബ് പാറക്കട്ട്, അഷ്‌റഫ് എടനീര്‍, കെ.എം.സി ഇബ്രാഹിം, എസ്.എ സഹീദ്, സുബൈര്‍ മാര, എസ്.എം അബ്ദുര്‍ റഹ്മാന്‍, ഖലീല്‍ പടിഞ്ഞാര്‍ സംബന്ധിച്ചു.

Kasaragod, STU, Kunhalikkutty, Inaguration, T.Siddeeque, Muslim League,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ജസ്വന്ത് സിംഗിനെ ബി.ജെ.പി പുറത്താക്കി

Keywords: Kasaragod, STU, Kunhalikkutty, Inaguration, T.Siddeeque, Muslim League, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>