Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കെ. സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ്; അന്വേഷണം സൈബര്‍ സെല്ലിന്

$
0
0
കാസര്‍കോട്: (kasargodvartha.com 29.03.2014) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ബി.ജെ.പി കാസര്‍കോട് എസ്.പിക്ക് പരാതി നല്‍കി. മാര്‍ച്ച് 23നാണ് 1.52 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഈ പോസ്റ്റിന്റെ ലിങ്ക് സുരേന്ദ്രന്റെ ഫേസ്ബുക്കില്‍ കമന്റായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ചാനലിന്റെ എംബ്ലം നല്‍കി വാര്‍ത്ത വായിക്കുന്നത് പോലെയാണ് അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തത്. സാക്ഷി എന്ന പേജില്‍ നിന്നാണ് കമന്റ് വന്നിട്ടുള്ളത്.

23ന് രാത്രി ഏഴ് മണിയോടെയാണ് വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ ഈ പോസ്റ്റിന് 116 കമന്റും 776 ലൈക്കും ലഭിച്ചിട്ടുണ്ട്. 1987 പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എ.സി അശോക് കുമാര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും എസ്.പി തോംസണ്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

പരാതിക്കാരനില്‍ നിന്നും കാസര്‍കോട് ടൗണ്‍ പോലീസ് മൊഴിയെടുക്കുമെന്നും എസ്.പി അറിയിച്ചു.

Kasaragod, BJP, Kerala, complaint, channel reporter, news, K.Surendran, Sakshi, Witness, SP, Cyber Cell, Comment, Facebook

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇത്രയൊക്കെ അറിഞ്ഞിട്ടും ഇനിയും കോപിക്കണോ...?

Keywords: Kasaragod, BJP, Kerala, complaint, channel reporter, news, K.Surendran, Sakshi, Witness, SP, Cyber Cell, Comment, Facebook

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>