Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

മുസ്ലീം പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകാതെ നിക്കാഹ് കഴിപ്പിക്കുന്നത് പണ്ഡിതന്‍മാര്‍ തടയണം: വനിതാ സംഘടന

$
0
0
കാസര്‍കോട്: (www.kasargodvartha.com 14.04.2014) മുസ്ലീം സമുദായത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ നിക്കാഹിന്റെ പവിത്രത എല്ലാ നിലയിലും കാത്തുസൂക്ഷിക്കാന്‍ പണ്ഡിതരും സമുദായ നേതാക്കളും തയ്യാറാകണമെന്ന് ദേശീയ മനുഷ്യാവകാശ വനിതാ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകാതെ കല്യാണം കഴിപ്പിക്കുന്നത് പണ്ഡിതന്‍മാര്‍ ഇടപെട്ട് തടയണം.

ചില പ്രദേശങ്ങളിലെ  മഹല്‍ കമ്മിറ്റിയില്‍പെട്ട പ്രാധാന്യമില്ലാത്ത ചില ഉസ്താദുമാര്‍ വരന്റെയും വീട്ടുകാരുടെയും കയ്യില്‍ നിന്നും പണം വാങ്ങി ഇത്തരത്തില്‍ നിക്കാഹ് നടത്തിക്കൊടുക്കുന്നത് നിരവധി പെണ്‍കുട്ടികളുടെ  ഭാവി ജീവിതം തകര്‍ക്കുകയാണ്. മുസ്ലീം സമുദായത്തില്‍ നിക്കാഹ് എന്ന പ്രധാന ചടങ്ങ് കഴിഞ്ഞാല്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണ്. വിവാഹ സല്‍ക്കാരമെന്നത് സമുദായത്തില്‍ പ്രാധാന്യമില്ലാത്ത ചടങ്ങാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിക്കാഹ് ചെയ്തശേഷം അവരെ പലരീതിയിലും ഉപയോഗപ്പെടുത്തുകയും ഇതിനുശേഷം അവരെ ഒഴിവാക്കി നിയമപ്രകാരം മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നത്  പെണ്‍കുട്ടികളോടും അവരുടെ കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്.

നിക്കാഹ് ചെയ്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന യുവാക്കള്‍ അവരെ തഴഞ്ഞ് നിയമപ്രകാരം 18 വയസ് തികഞ്ഞ  പെണ്‍കുട്ടിയെ വിവാഹം കഴിക്കുമ്പോള്‍ അത് തടയണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തുന്ന ആദ്യ ഭാര്യയോട് പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് രണ്ടാം വിവാഹത്തിന് പ്രോത്സാഹനം നല്‍കുന്നത് അവസാനിപ്പിക്കണം.

ഒരാഴ്ച മുമ്പ് ചന്തേര പോലീസ് സ്‌റ്റേഷനില്‍ ഇത്തരം  പരാതിയുമായി എത്തിയപ്പോള്‍ പോലീസ് പെണ്‍കുട്ടിയോടും ഇക്കാര്യം ഉന്നയിച്ചെത്തിയ തങ്ങളോടും അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തി. സമുദായത്തില്‍ ഇനി ഒരിക്കലും പ്രായപൂര്‍ത്തിയാകാതെ മകളെ  വിവാഹം ചെയ്തുകൊടുക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ആഭ്യന്തരമന്ത്രിയില്‍ നിന്നും വകുപ്പില്‍ നിന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെങ്കിലും ചില പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും മോശം പെരുമാറ്റമാണ് ഉണ്ടാകുന്നത്.  പ്രായപൂര്‍ത്തിയാകാതെ അടുത്തിടെ വിവാഹം കഴിഞ്ഞ മൂന്നു പെണ്‍കുട്ടികളുടെ കാര്യത്തില്‍ സംഘടനയുടേയും പോലീസിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം അവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ കഴിഞ്ഞുവെന്നും ഭാരവാഹികള്‍  അവകാശപ്പെട്ടു.

ഇത്തരം ഘട്ടങ്ങളില്‍ പോലീസ് പാവപ്പെട്ട പെണ്‍കുട്ടികളുടെ ഭാഗത്താണ് നില്‍ക്കേണ്ടത് . അല്ലാതെ കുടുംബക്കാരുടെ പിറകെ നടന്ന് വശീകരിച്ച് പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാക്കളുടെയും ബന്ധുക്കളുടെയും രണ്ടാം വിവാഹത്തിന് പ്രോത്സാഹനം നല്‍കുകയല്ലാ ചെയ്യേണ്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ പണം വാങ്ങി മറ്റൊരു വിവാഹത്തിന് കൂട്ടുനില്‍ക്കുന്ന പോലീസിന്റെ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

Kasaragod, Office- Bearers, Marriage, Groom, Bride, Police-station, Complaint,

വാര്‍ത്താസമ്മേളനത്തില്‍ ദേശീയ മനുഷ്യാവകാശ വനിതാ സംഘടന സംസ്ഥാന ചെയര്‍
പേഴ്‌സണ്‍ സുലേഖാ അഷ്‌റഫ്, ജില്ലാ ഭാരവാഹികളായ ഷെമീബ, ഉമൈ ബാനു എന്നിവരും സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
മോഡിക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രിയങ്ക നിഷേധിച്ചു

Keywords: Kasaragod, Office- Bearers, Marriage, Groom, Bride, Police-station, Complaint, Kerala. 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>