Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്റെയും കുടുംബത്തിന്റെയും ആത്മഹത്യ-ഉത്തരവാദിത്വം സര്‍ക്കാറിന്: സോളിഡാരിറ്റി

$
0
0
കാസര്‍കോട്: (www.kasargodvartha.com 01.06.2014) ചെറുവത്തൂര്‍ മുണ്ടക്കണ്ടത്ത് താമസിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും കുടുംബത്തിന്റെയും ആത്മഹത്യയില്‍ നിന്നും സര്‍ക്കാറിന് മാറി നില്‍ക്കാനാവില്ലെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ തളിച്ചത് മൂലം രോഗിയായിതീര്‍ന്ന കാര്‍ത്തികിനെ ചികില്‍സിക്കാന്‍ കൂലിവേലക്കാരനായ അച്ഛന്മമാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇനിയും നിരവധി കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ മുഴുവന്‍ രോഗികളേയും എത്രയും പെട്ടെന്ന് എല്ലാ ആനൂകൂല്യങ്ങളും നല്‍കി പുനരധിവസിപ്പിക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ രോഗികളോടുള്ള സര്‍ക്കാറിന്റെ നിസംഗതക്കെതിരെ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാസര്‍കോട് ടൗണില്‍ പ്രകടനം നടത്തി. അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, എന്‍ എം റിയാസ്, യൂസഫ് ചെമ്പരിക്ക, ശാഫി, അബ്ദുര്‍ റഹ്മാന്‍, അബ്ബാസ്, അമീര്‍ നേതൃത്വംനല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, DYFI, Kerala, Suicide, Endosulfan, Endosulfan-victim, District Committee. 

Advertisement:

    Viewing all articles
    Browse latest Browse all 67200

    Trending Articles