Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ദേശീയ പാതയില്‍ ക്യാമറകള്‍ മിഴിതുറന്നു; അപകടത്തില്‍പെട്ടവരെ സഹായിക്കാനും സംവിധാനം

$
0
0
കാസര്‍കോട്: (www.kasargodvartha.com 02.06.2014) ജില്ലയില്‍ ദേശീയ പാതയില്‍ നിരീക്ഷണ ക്യാമറകള്‍ മിഴിതുറന്നു. ഗതാഗത നിരീക്ഷണ ക്യാമറകളുടേയും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നതിനുള്ള ട്രോമകെയര്‍ സൊസൈറ്റിയുടെയും ഉദ്ഘാടനം ഗതാഗത  വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനുമാണ് ഗതാഗത നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ശാസ്ത്രീയമായി അടിയന്തിര സഹായം നല്‍കുന്നതിനും റോഡ് സുരക്ഷാ ബോധവല്‍ക്കറണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമാണ് ട്രോമകെയര്‍ സൊസൈറ്റി ആരംഭിച്ചിരിക്കുന്നത്. മോട്ടാര്‍ വാഹന വകുപ്പ് പൊതുജന പങ്കാളിത്വത്തോടെ സ്ഥാപിക്കുന്ന സൊസൈറ്റി ഈ രംഗത്ത് പ്രതീക്ഷയേകിയിട്ടുണ്ട്.

ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് സ്വാഗതം പറഞ്ഞു. ട്രോമകെയര്‍ പദ്ധതി സൊസൈറ്റി സെക്രട്ടറി വി. വേണുഗോപാല്‍ പദ്ധതി വിശദീകരിച്ചു. പ്രസിഡന്റ് കുഞ്ഞമ്പു നായര്‍ സൊസൈറ്റി മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ചെയ്തു. വളണ്ടിയര്‍ കാര്‍ഡ് വിതരണോദ്ഘാടനം നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല നിര്‍വഹിച്ചു.
Kasaragod, Kerala, Minister Thiruvanchoor Radhakrishnan, Transport Commissioner Rishiraj Singh, CCTV installed in highways

മോട്ടോര്‍ വാഹന വകുപ്പിനെ ജനസൗഹൃദമാക്കും: ഗതാഗതമന്ത്രി 

വാഹനമോടിക്കുന്നവരെ പീഡിപ്പിക്കാതെ ആധുനികോപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായ  തെളിവുകളുടെ  അടിസ്ഥാനത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് വനം-ഗതാഗതവകുപ്പ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഗതാഗത നീരീക്ഷണ ക്യാമറകളുടെയും ട്രോമാകെയര്‍ സൊസൈറ്റിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പിന്നാലെ ഓടിച്ച്  പിടിക്കുകയും അമിതവേഗതയിലോടിക്കുന്നവരെ  ചങ്ങലകെട്ടി തടയുകയും ചെയ്യുന്ന രീതി ഇനി ഉണ്ടാവില്ല. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും മഞ്ചേശ്വരം മുതല്‍  മണ്ണുത്തിവരെയും ചാത്തന്നൂര്‍ മുതല്‍ മണ്ണുത്തിവരെയും  സ്ഥാപിച്ചിട്ടുളള  ഗതാഗത നീരീക്ഷണക്യാമറകള്‍ സഹായകമാണെന്നാണ്  മന്ത്രി  പറഞ്ഞു.

നിയമം അനുസരിക്കാത്തവര്‍ വളരെ കുറവാണ്. നിയമലംഘകരെ  പിടികൂടുന്നതിന് ജനവിരുദ്ധമാര്‍ഗങ്ങള്‍ തേടുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. എന്നാല്‍ നിരീക്ഷണക്യാമറകള്‍  പോലീസിന് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും സഹായകമാകും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് ഇന്‍ര്‍സെപ്റ്ററുകളിലെ ആല്‍ക്കോമീറ്റര്‍ ഉപകരിക്കും. ഇന്‍ര്‍സെപ്റ്റര്‍ ഇരുപതെണ്ണം അനുവദിക്കും. അപകടങ്ങളില്‍പ്പെട്ടവരെ  ആശുപത്രിയിലെത്തിക്കുന്നയാളുകളെ നിയമത്തിന്റെ  ഊരാക്കുടുക്കില്‍പ്പെടുത്തുന്ന നടപടി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. നിയമലംഘകര്‍ പിഴ അടക്കുന്നത്  ചെയ്ത തെറ്റിന്റെ അടിസ്ഥാനത്തിലാകും ഉദ്യോഗസ്ഥര്‍ക്ക് ഇനി പിഴ ഈടാക്കുന്നതില്‍ തീരുമാനമെടുക്കാനാവില്ല.

ട്രോമാകെയര്‍ സൊസൈറ്റി ജില്ലയിലെ  ആശുപത്രികളുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും ഗതാഗതമന്ത്രി നിര്‍ദ്ദേശിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Minister Thiruvanchoor Radhakrishnan, Transport Commissioner Rishiraj Singh, CCTV installed in highways


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>