Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

'പുഴയെ വീണ്ടെടുക്കാന്‍, പ്രകൃതിയെ സംരക്ഷിക്കാന്‍'; STU സംസ്ഥാന ക്യാമ്പയിന്‍ 11ന് കാസര്‍കോട്ട്

$
0
0
കാസര്‍കോട്: (www.kasargodvartha.com 09.06.2014) പുഴയെ വീണ്ടെടുക്കാന്‍, പ്രകൃതിയെ സംരക്ഷിക്കാന്‍ എന്ന സന്ദേശവുമായി എസ്.ടി.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്‍ ജൂണ്‍ 11ന് കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തുരുത്തിയില്‍ നടക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി നൂറ് ജലസ്രോതസുകള്‍ പുനരുദ്ധരിക്കും.

പൊതുസ്ഥലങ്ങളുടെ ശുചീകരണം, കിണറുകള്‍, കുളങ്ങള്‍, മറ്റ്ജല സംഭരണികള്‍ എന്നിവയുടെ നിര്‍മാണവും പുനരുദ്ധാരണവും പുഴകളിലെ മാലിന്യങ്ങള്‍ നീക്കല്‍ എന്നിവ ഏറ്റെടുത്ത് നടത്തും. 11 ന് മൂന്ന് മണിക്ക് എസ്.ടി.യു മുന്‍ സംസ്ഥാന പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം അധ്യക്ഷത  വഹിക്കും.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് പരിസ്ഥിതി വിഭാഗം കണ്‍വീനര്‍ സലീം കരുവമ്പലം പരിപാടികള്‍  വിശദീകരിക്കും. മുസ്‌ലിം ലീഗ്-പോഷക അനുബന്ധ സംഘടനകളുടെ സംസ്ഥാന - ജില്ലാ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും സംബന്ധിക്കും. പരിപാടി വന്‍ വിജയമാക്കാന്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റികളും എസ്.ടി.യു. യൂണിറ്റ് കമ്മിറ്റികളും സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി, ട്രഷറര്‍ എ. അഹമ്മദ് ഹാജി അഭ്യര്‍ത്ഥിച്ചു.
Kasaragod, STU, Campaign, Kerala, Thuruthi, State, Inauguration


കാസര്‍കോട്: എസ്.ടിയു. തുരുത്തിയില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ സംസ്ഥാന ക്യാമ്പയിന്‍ ഉദ്ഘാടന പരിപാടി വന്‍വിജയമാക്കാന്‍ ചുമട്ട് തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡണ്ട് ഇബ്രാഹിം പറമ്പത്ത് അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മുത്തലബ് പാറക്കെട്ട്, യൂനുസ് വടകരമുക്ക്, ഷുക്കൂര്‍ ചെര്‍ക്കള, എ.പി.ടി. അബ്ദുല്‍ ഖാദര്‍, എസ്.എ. സഹീദ്, പി.എം. ഹസൈനാര്‍, എന്‍.എം. ഷാഫി പ്രസംഗിച്ചു.

ചെമ്മനാട്: എസ്.ടി.യു. പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്‍ ഉദ്ഘാടന പരിപാടി വന്‍വിജയമാക്കാന്‍ ചെമ്മനാട്‌മേഖല എസ്.ടി.യു. കമ്മിറ്റി തീരുമാനിച്ചു. പി.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എസ്. സഹീദര്‍, എല്‍.ടി. നിസാര്‍, കെ. അബ്ദുല്ല, അബ്ദുര്‍ റസാഖ്, ഹമീദ് പാലിച്ചിയടുക്കം, ഫസലുറഹ്മാന്‍, അബൂബക്കര്‍ മൂല പ്രസംഗിച്ചു.

കാസര്‍കോട്: ജൂണ്‍ 11 ന് തുരുത്തിയില്‍ നടക്കുന്ന എസ്.ടി.യു. പരിസ്ഥിതി സംരക്ഷണ കാമ്പയിന്‍ ഉദ്ഘടാന പരിപാടി വിജയിപ്പിക്കാന്‍ കാസര്‍കോട് ടൗണ്‍ ചുമട്ട്  തൊഴിലാളി യൂണിയന്‍ നേതൃയോഗം തീരുമാനിച്ചു. സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് അഷ്‌റഫ്, മുത്തലിബ് പാറക്കെട്ട്, കെ. ഷാഫി, എ. രഘു, കെ.ടി. അബ്ദുര്‍ റഹ്മാന്‍, ഷാനവാസ്, ബദറുദ്ദീന്‍, ഇബ്രാഹിം ഖലീല്‍, അബൂബക്കര്‍ സിദ്ദീഖ് പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, STU, Campaign, Kerala, Thuruthi, State, Inauguration.


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>