Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

അംഗനവാടികളിലേക്ക് വാങ്ങിയ സാധനങ്ങളില്‍ വന്‍ അഴിമതി: കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല

$
0
0
കാസര്‍കോട്: (www.kasargodvartha.com 10.06.2014) ജില്ലയിലെ അംഗനവാടികളിലേക്ക് വാങ്ങുന്ന ഭക്ഷ്യസാധങ്ങളിലും കളിക്കോപ്പുകളിലും വന്‍ അഴിമതി. കുറ്റക്കാരായ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെ നടപടിയില്ല. ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് കെണ്ടത്തിയത്. മാവേലി സ്‌റ്റോറുകളില്‍ നിന്നും കോ-ഓപറേറ്റിവ് സൊസൈറ്റി സ്റ്റോറുകളില്‍ നിന്നും വാങ്ങിയ സാധനങ്ങളുടെ കണക്കുകളില്‍ കൃത്രിമമുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി.

നിലവില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്കാണ് അംഗനവാടികളിലേക്കുള്ള സാധനങ്ങള്‍ എത്തിക്കാനുള്ള ചുമതലയുള്ളത്. ഇവര്‍ സാധനങ്ങള്‍ വാങ്ങിയതല്ലാതെ ഭൂരിഭാഗം സാധങ്ങളും അംഗനവാടിയിലെത്തിയിട്ടില്ല. മറിച്ച് വിറ്റ് പണം കൈക്കലാക്കിയതായി സംശയിക്കുന്നു. ഇതുകാരണം ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിന് വന്നിരിക്കുന്നത്. പഠന സാധനങ്ങള്‍ വാങ്ങിയതിലും കളിക്കോപ്പ് സാധനങ്ങള്‍ വാങ്ങിയതിലും വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളത്.

ഭക്ഷണം കഴിക്കാനുള്ള സ്റ്റീല്‍ പ്ലേറ്റ് ഒന്നിന് 150രൂപയാണ് ബില്ലില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ 40 രൂപമാത്രമാണ് യഥാര്‍ഥ വിലയെന്ന് പരിശോധനാ സംഘം കണ്ടെത്തി. പ്ലാസ്റ്റിക് ബാറ്റുകള്‍ വാങ്ങിയതിലും അഴിമതിയുണ്ട്. 60 രൂപ വില കാണിച്ച ബാറ്റിന് യഥാര്‍ഥ വില 20രൂപയാണ്. വര്‍ഷങ്ങളായി നടന്നുവരുന്ന അഴിമതിയില്‍ കോടിക്കണക്കിന് രൂപ സൂപ്പര്‍വൈസര്‍മാര്‍ തട്ടിയെടുത്തയായി രേഖകളില്‍ തെളിഞ്ഞു. പൈവളികെ പഞ്ചായത്തിലെ അംഗനവാടികളിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടന്നിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഇവിടെ 3,3078 രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ജില്ലയില്‍ ആകെ കഴിഞ്ഞ വര്‍ഷംമാത്രം 30 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ സസ്‌പെന്‍ഡു ചെയ്യുകമാത്രമാണ് അധികൃതര്‍ ചെയ്തത്.

Anganwadi, Corruption, Kasaragod, Kerala, Investigation.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>