Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പുത്തന്‍ വാദികളോടുള്ള ബഹിഷ്‌കരണം പൂര്‍വികരുടെ നിലപാട്: എ.പി മുഹമ്മദ് മുസ്ലിയാര്‍

$
0
0
പുത്തിഗെ: (www.kasargodvartha.com 10.06.2014) പ്രവാചകരും അനുയായികളും തുടര്‍ന്ന് വന്ന ഇസ്ലാമിക പാരമ്പര്യത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന പുത്തന്‍വാദികളോടുള്ള ബഹിഷ്‌കരണം പൂര്‍വിക സൂരികളുടെ നിലപാടായിരുന്നുവെന്ന് എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം പറഞ്ഞു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 8-ാം ഉറൂസിനോടനുബന്ധിച്ച് നടന്ന ഉലമാ - ഉമറാ സംഗമത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധികാരിക പണ്ഡിതന്മാരുടെ ഉദ്ധരണികളില്‍ ബിദഈ കക്ഷികളെ ബഹിഷ്‌കരിക്കാനുള്ള കല്‍പനകള്‍ കാണാനാവും. കേരളത്തില്‍ ബിദഇകള്‍ കടന്നു കൂടിയ വേളയില്‍ സമസ്ത രൂപീകരിക്കാന്‍ പണ്ഡിതന്മാര്‍ മുന്നിട്ട് വന്നതിന്റെ പിന്നിലെ കാരണവും അത്തരം നിലപാടുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Muhimmath, Puthige, Kasaragod, Kerala, Inauguration, AP Muhammed Musliyar.


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>