കാസര്‍കോട്: മലയാളത്തിന്റെ എഴുത്തും വരയും പുതുതലമുറയുടെ കൈകളില്‍ കരുത്തുറ്റതാകുമെന്ന് വെളിവാക്കുന്നതായിരുന്നു വിദ്യാരംഗം കലാ സാഹിത്യവേദി സംസ്ഥാന സാഹിത്യോത്സവം. കാസര്‍കോട് തളങ്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച സാഹിത്യോത്സവത്തിന്റെ ഭാഗമായി ഭാഷയിലെ മികച്ച എഴുത്തുകാര്‍ നയിച്ച ശില്‍പശാലയെ മര്‍മം തൊടുന്ന ചോദ്യങ്ങളുന്നയിച്ചും കാമ്പുറ്റ രചനകള്‍ കാഴ്ചവെച്ചും വിദ്യാര്‍ഥികള്‍ സാര്‍ഥകമാക്കി.
എഴുത്തിന് കൃത്യമായ അളവുകോലുകള്‍ ഇല്ലെന്ന് കഥാശില്‍പശാലക്ക് നേതൃത്വം നല്‍കിയ പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. എഴുതാന്‍ തുടങ്ങിയാല്‍ ഏതോ തിരിവുകളിലേക്ക് നമ്മള്‍ എത്തിച്ചേരും. തുടങ്ങുമ്പോള്‍ ഉദ്ദേശിച്ച വിധത്തിലായിരിക്കില്ല അവസാനിക്കുക. ലോകത്ത് കഥയും കവിതയും നോവലും അല്ലാത്ത എഴുത്തുകളുണ്ട്. അനുഭവമെഴുത്ത് എന്നു പറഞ്ഞ് നമ്മളതിനെ വികലമാക്കി. പാശ്ചാത്യ ലോകത്ത് വളരെ ശക്തമായ രചനാ ശാഖയായി ഇത് വികസിച്ചിട്ടുണ്ട്. സാഹിത്യത്തില്‍ ന്യൂ ജനറേഷന്‍ എഴുത്ത് എന്ന വകതിരിവ് ശരിയല്ലെന്ന് കഥാകൃത്ത് പി.വി. ഷാജികുമാര്‍ അഭിപ്രായപ്പെട്ടു.
എപ്പോള്‍ വായിച്ചാലും പുതുതായി തോന്നുന്ന രചനകളെ ന്യൂ ജനറേഷന്‍ എന്നു വിളിക്കാം. എം.ടിയുടെയും ഒ.വി. വിജയന്റെയും കൃതികള്‍ ഇന്ന് വായിക്കുമ്പോള്‍ ന്യൂ ജനറേഷന്‍ നോവലാണെന്ന് തോന്നാറുണ്ടെന്ന് ഷാജി പറഞ്ഞു. രമേശന്‍ ബ്ലാത്തൂര്‍, ടി.പി. വേണുഗോപാല്‍, സാജിദ്ഖാന്‍ പനവേലില്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
അസ്വസ്ഥതയുടെ ആത്മാവിഷ്‌കാരമാണ് കവിതയെന്നും, കുറച്ച് വാക്കുകളാല്‍ കുറെയധികം പറയാന്‍ കഴിയുന്ന മാജിക് ഉള്ളയാളാണ് കവിയെന്നും കവിതാ ശില്‍പശാലക്ക് നേതൃത്വം നല്‍കിയ കല്‍പറ്റ നാരായണന്‍ പറഞ്ഞു. മാധവന്‍ പുറച്ചേരി, ദിവാകരന്‍ വിഷ്ണുമംഗലം, എസ്. ജോസഫ്, സോമന്‍ കടലൂര്‍ എന്നിവര്‍ സംസാരിച്ചു.
ചിത്രകാരന്‍ പി.എസ്. പുണിഞ്ചിത്തായ നേതൃത്വം നല്‍കിയ ചിത്രകലാ ക്യാമ്പില്‍ പുതിയ പ്രതിഭകള്‍ വരയില്‍ ശക്തമായ സാന്നിധ്യം അറിയിച്ചു. സചീന്ദ്രന്‍ കാറഡുക്കയും, ഡോ. സോമന്‍ കടലൂരും കുട്ടികളുമായി മുഖാമുഖം നടത്തി. നാടന്‍പാട്ടിന് മാത്യൂസ് വയനാടും സംഘവും നേതൃത്വം നല്‍കി. ഡോ. അംബികാസുതന്‍ മാങ്ങാട് പ്രഭാഷണം നടത്തി.
കഥ, കവിത, ചിത്രം, ഉപന്യാസം, പുസ്തകാസ്വാദന കുറിപ്പ് എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടത്തി. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ജില്ലകളിലെ ഒന്നാംസ്ഥാനക്കാരാണ് മത്സരത്തില്‍ പങ്കെടുത്തത്. രണ്ടാംസ്ഥാനക്കാര്‍ ക്യാമ്പിലും പങ്കെടുക്കുന്നു. ഡി.പി.ഐയുടെ പ്രത്യേക അനുമതിയോടെ കാസര്‍കോട് ജില്ലയിലെ കന്നഡ വിദ്യാരംഗം വിജയികളും ശില്‍പശാലയില്‍ പങ്കെടുക്കുന്നു.
നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സന്‍ താഹിറ സത്താര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ. സുജാത, ഡോ. പി.വി. കൃഷ്ണകുമാര്‍, എ.ഇ.ഒ പി. രവീന്ദ്രനാഥന്‍, കെ.എ. മുഹമ്മദ് ബഷീര്‍, വി.ജെ. സ്‌കറിയ എന്നിവര്‍ സംസാരിച്ചു. ഡി.ഡി.ഇ സി. രാഘവന്‍ സ്വാഗതവും സന്തോഷ് സക്കറിയ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Vidyarambam, Kerala, Programme, Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
എഴുത്തിന് കൃത്യമായ അളവുകോലുകള്‍ ഇല്ലെന്ന് കഥാശില്‍പശാലക്ക് നേതൃത്വം നല്‍കിയ പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. എഴുതാന്‍ തുടങ്ങിയാല്‍ ഏതോ തിരിവുകളിലേക്ക് നമ്മള്‍ എത്തിച്ചേരും. തുടങ്ങുമ്പോള്‍ ഉദ്ദേശിച്ച വിധത്തിലായിരിക്കില്ല അവസാനിക്കുക. ലോകത്ത് കഥയും കവിതയും നോവലും അല്ലാത്ത എഴുത്തുകളുണ്ട്. അനുഭവമെഴുത്ത് എന്നു പറഞ്ഞ് നമ്മളതിനെ വികലമാക്കി. പാശ്ചാത്യ ലോകത്ത് വളരെ ശക്തമായ രചനാ ശാഖയായി ഇത് വികസിച്ചിട്ടുണ്ട്. സാഹിത്യത്തില്‍ ന്യൂ ജനറേഷന്‍ എഴുത്ത് എന്ന വകതിരിവ് ശരിയല്ലെന്ന് കഥാകൃത്ത് പി.വി. ഷാജികുമാര്‍ അഭിപ്രായപ്പെട്ടു.
എപ്പോള്‍ വായിച്ചാലും പുതുതായി തോന്നുന്ന രചനകളെ ന്യൂ ജനറേഷന്‍ എന്നു വിളിക്കാം. എം.ടിയുടെയും ഒ.വി. വിജയന്റെയും കൃതികള്‍ ഇന്ന് വായിക്കുമ്പോള്‍ ന്യൂ ജനറേഷന്‍ നോവലാണെന്ന് തോന്നാറുണ്ടെന്ന് ഷാജി പറഞ്ഞു. രമേശന്‍ ബ്ലാത്തൂര്‍, ടി.പി. വേണുഗോപാല്‍, സാജിദ്ഖാന്‍ പനവേലില്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
അസ്വസ്ഥതയുടെ ആത്മാവിഷ്‌കാരമാണ് കവിതയെന്നും, കുറച്ച് വാക്കുകളാല്‍ കുറെയധികം പറയാന്‍ കഴിയുന്ന മാജിക് ഉള്ളയാളാണ് കവിയെന്നും കവിതാ ശില്‍പശാലക്ക് നേതൃത്വം നല്‍കിയ കല്‍പറ്റ നാരായണന്‍ പറഞ്ഞു. മാധവന്‍ പുറച്ചേരി, ദിവാകരന്‍ വിഷ്ണുമംഗലം, എസ്. ജോസഫ്, സോമന്‍ കടലൂര്‍ എന്നിവര്‍ സംസാരിച്ചു.
ചിത്രകാരന്‍ പി.എസ്. പുണിഞ്ചിത്തായ നേതൃത്വം നല്‍കിയ ചിത്രകലാ ക്യാമ്പില്‍ പുതിയ പ്രതിഭകള്‍ വരയില്‍ ശക്തമായ സാന്നിധ്യം അറിയിച്ചു. സചീന്ദ്രന്‍ കാറഡുക്കയും, ഡോ. സോമന്‍ കടലൂരും കുട്ടികളുമായി മുഖാമുഖം നടത്തി. നാടന്‍പാട്ടിന് മാത്യൂസ് വയനാടും സംഘവും നേതൃത്വം നല്‍കി. ഡോ. അംബികാസുതന്‍ മാങ്ങാട് പ്രഭാഷണം നടത്തി.
കഥ, കവിത, ചിത്രം, ഉപന്യാസം, പുസ്തകാസ്വാദന കുറിപ്പ് എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടത്തി. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ജില്ലകളിലെ ഒന്നാംസ്ഥാനക്കാരാണ് മത്സരത്തില്‍ പങ്കെടുത്തത്. രണ്ടാംസ്ഥാനക്കാര്‍ ക്യാമ്പിലും പങ്കെടുക്കുന്നു. ഡി.പി.ഐയുടെ പ്രത്യേക അനുമതിയോടെ കാസര്‍കോട് ജില്ലയിലെ കന്നഡ വിദ്യാരംഗം വിജയികളും ശില്‍പശാലയില്‍ പങ്കെടുക്കുന്നു.
നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സന്‍ താഹിറ സത്താര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ. സുജാത, ഡോ. പി.വി. കൃഷ്ണകുമാര്‍, എ.ഇ.ഒ പി. രവീന്ദ്രനാഥന്‍, കെ.എ. മുഹമ്മദ് ബഷീര്‍, വി.ജെ. സ്‌കറിയ എന്നിവര്‍ സംസാരിച്ചു. ഡി.ഡി.ഇ സി. രാഘവന്‍ സ്വാഗതവും സന്തോഷ് സക്കറിയ നന്ദിയും പറഞ്ഞു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752