Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

'5 കിലോ അരിക്ക് വേണ്ടി ദുരിതാശ്വാസ ക്യാമ്പിലേക്കില്ല; ഞങ്ങള്‍ കടപ്പുറത്ത് കിടക്കും'

$
0
0
കാസര്‍കോട്: (www.kasargodvartha.com 14.06.2014) അഞ്ച് കിലോ അരിക്ക് വേണ്ടി ജില്ലാ ഭരണകൂടം ഒരുക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാനില്ലെന്നും ഞങ്ങള്‍ കടപ്പുറത്ത് കിടന്നോളാമെന്നും തീരദേശത്തെ ജനങ്ങള്‍ പ്രതികരിക്കുന്നു. നെല്ലിക്കുന്നിലെയും ചേരങ്കൈ കടപ്പുറത്തെയും നിരവധി വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. ഇതില്‍ ചേരങ്കൈ കടപ്പുറത്തെ ആസ്യുമ്മയുടെ വീട് കടലെടുത്തു കഴിഞ്ഞു.

കടലാക്രമണ ഭീഷണി മൂലം തീരദേശത്തെ ജനങ്ങള്‍ ആശങ്കയില്‍ കഴിയുമ്പോഴാണ് ജില്ലാ ഭരണകൂടം തങ്ങളോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ ആവശ്യപ്പെടുന്നതെന്ന് മത്സ്യത്തൊഴിലാളികളും കടപ്പുറത്ത് താമസിക്കുന്നവരും പറയുന്നു. ഞങ്ങളുടെ നഷ്ടപ്പെട്ട വീടിനും വസ്തുവകകള്‍ക്കും എന്ത് പരിഹാരമാണ് അധികൃതര്‍ ഉണ്ടാക്കുകയെന്നും ഇവര്‍ ചോദിക്കുന്നു. അശാസ്ത്രീയമായി നിര്‍മിച്ച കടല്‍ഭിത്തി മുഴുവന്‍ കടലെടുത്തിരിക്കുകയാണ്. ഇത്തരം സ്ഥിതിഗതികള്‍ ഉണ്ടാകുമ്പോള്‍ അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത ദുരതാശ്വാസ ക്യാമ്പുകളില്‍ കൊണ്ടുപോയി തങ്ങളെ തള്ളി ദുരിതത്തിലാക്കുകയാണ് ചെയ്യുന്നത്. ഇതിലും ഭേദം കടപ്പുറത്ത് തന്നെ കിടക്കുന്നതാണെന്നും ഇവര്‍ പറയുന്നു.

കടലാക്രമണ ഭീഷണി ഉണ്ടാകുമ്പോള്‍ തങ്ങള്‍ എന്തെങ്കിലും ചെയ്തുവെന്ന് വരുത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇത്രപേരെ ദുരിതാശ്വാസ ക്യാമ്പില്‍ മാറ്റിയെന്ന് പറഞ്ഞ് അവരുടെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും നിറവേറ്റിയെന്ന് വരുത്തിത്തീര്‍ക്കാനാണ് അധികൃതര്‍ ശ്രമിക്കാറുള്ളതെന്ന് തങ്ങള്‍ അനുഭവം കൊണ്ട് പഠിച്ചവരാണെന്നും തീരദേശ നിവാസികള്‍ പറഞ്ഞു. ചേരങ്കൈ കടപ്പുറത്തെയും, നെല്ലിക്കുന്ന് കടപ്പുറത്തെയും മൊയ്തീന്‍കുഞ്ഞി, ഉമേശന്‍, മറിയംബി, അബൂബക്കര്‍, റുഖിയ, ഉമ്മര്‍, ഇര്‍ഷാദ്, ബഷീര്‍, ഇബ്രാഹിം, ഹമീദ്, ഹനീഫ, ബുറാഖ് എന്നിവരുടെ വീടുകള്‍ ഏത് സമയത്തും കടലെടുക്കാമെന്ന സ്ഥിതിയിലാണ്. നിരവധി തെങ്ങുകള്‍ കടപുഴകി. വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മാത്രമാണ് നാട്ടുകാരുടെ സഹായത്തോടെ മാറ്റാന്‍ കഴിഞ്ഞിട്ടുള്ളത്.

വിവരമറിഞ്ഞെത്തിയ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, താലൂക്ക് ഓഫീസര്‍ എന്നിവരോട് തീരദേശ നിവാസികള്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം വിവരിച്ചു. അഞ്ച് കിലോ അരി മാത്രം നല്‍കിയാല്‍ എങ്ങനെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞു കൂടുമെന്നത് ഭരണകൂടം പറഞ്ഞു തരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അസുഖം ബാധിച്ച് കിടപ്പിലായ മകനെയും കൊണ്ടാണ് അബ്ദുല്ല എന്ന പിതാവ് തൊട്ടടുത്ത വീട്ടിലേക്ക് താമസം മാറിയിട്ടുള്ളത്. ചെമ്പരിക്ക, കാഞ്ഞങ്ങാട്, ചിത്താരി, ബേക്കല്‍, കോട്ടിക്കുളം, അജാനൂര്‍, നീലേശ്വരം, അഴിത്തല, തൃക്കരിപ്പൂര്‍ കടപ്പുറം, മടക്കര എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Natives, Kerala, District Collector, Cherangai, Chembarika, Nellikunnu, Bekal, Nileshwaram, Trikaripur, Sea erosion Victims not to rescue camp.


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>