Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

യുവതി വെടിയേറ്റ് മരിച്ചു; ഭര്‍തൃ പിതാവ് അറസ്റ്റില്‍

$
0
0
സുള്ള്യ: (www.kasargodvartha.com 15.06.2014) സുബ്രഹ്മണ്യയില്‍ യുവതി വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ ഭര്‍തൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുബ്രഹ്മണ്യയിലെ ഉദയന്റെ ഭാര്യ വിദ്യ (30) ആണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദയന്റെ പിതാവ് നാഗപ്പ ഗൗഡ (70) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏതാനും വര്‍ഷം മുമ്പ് നാഗപ്പയുടെ ഭാര്യ മരണപ്പെട്ടിരുന്നു. അതിന് ശേഷം മകന്‍ ഉദയനും മരുമകള്‍ വിദ്യയ്ക്കും ഒപ്പമായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. എല്ലാ ദിവസവും രാത്രി മദ്യപിച്ചെത്തുന്ന നാഗപ്പ മകനുമായി വഴക്കു കൂടുക പതിവാണ്. ഇതേ തുടര്‍ന്ന് ഉദയന്‍ ഇതേ പറമ്പില്‍ മറ്റൊരു വീട് വെച്ച് താമസം മാറ്റുകയും ചെയ്തിരുന്നു. ഇതിനെ ചൊല്ലിയും നാഗപ്പ കലഹിക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് ഉദയന്‍ ശനിയാഴ്ച സുബ്രഹ്മണ്യ പോലീസില്‍ നാഗപ്പക്കെതിരെ പരാതി നല്‍കി.

പോലീസ് വീട്ടിലെത്തി നാഗപ്പയെ താക്കീത് ചെയ്ത്. മടങ്ങിയതിന് പിന്നാലെ ഇയാള്‍ മരുമകളെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് കേസ്. വെടിയേറ്റ വിദ്യ വീടിനകത്ത് തന്നെ മരിച്ചു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നാഗപ്പയെ കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പുത്തൂര്‍ ഡി.വൈ.എസ്.പി എച്ച്.പി മെന്‍ഡോണ്‍സ, സി.ഐ ബി.എസ് സതീഷ്, സുബ്രഹ്മണ്യ എസ്.ഐ ഇട്ടു നായിക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Elderly Man, Allegedly Shot Dead, Daughter-in-law, Subramanya, Nagappa Gowda, Arrested, Shooting, Dead, Vidya, Uday, Drunk, Night, Create Trouble, Decided,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഷിയ നേതാവിന്റെ ആഹ്വാനം സ്വീകരിച്ച് നൂറുകണക്കിന് ഇറാഖികള്‍ സൈന്യത്തിലേയ്ക്ക്
Keywords: Elderly Man, Allegedly Shot Dead, Daughter-in-law, Subramanya, Nagappa Gowda, Arrested, Shooting, Dead, Vidya, Uday, Drunk, Night, Create Trouble, Decided, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>