Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കടലാക്രമണം: ദുരിതാശ്വാസം കാര്യക്ഷമമാക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി

$
0
0
കുമ്പള: (www.kasargodvartha.com 20.06.2014) മഴക്കാലം ആരംഭിച്ചതോടെ രൂക്ഷമായ കടലാക്രമണത്തില്‍ തെങ്ങുകളും വീടും മറ്റും നഷ്ടപ്പെട്ടവര്‍ക്കും കടലാക്രമണ ഭീഷണി നേരിടുന്നവര്‍ക്കും മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ രീതിയില്‍ കടല്‍ ഭിത്തി നിര്‍മിക്കുന്നതിനാല്‍ കടല്‍ ക്ഷോഭത്തില്‍ കടല്‍ ഭിത്തി ഓരോ വര്‍ഷവും തകര്‍ന്നു പോകുന്ന അവസ്ഥയാണ്. കടലോര വാസികള്‍ക്ക് മതിയായ സുരക്ഷിതത്വം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.എന്‍ രാജപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സി. എച്ച്. മുത്തലിബ് , ജില്ലാ കമ്മിറ്റി അംഗം യഹിയാ ആരിക്കാടി, മണ്ഡലം സെക്രട്ടറി അബ്ദുല്‍ ലത്വീഫ് കുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്മാഈല്‍ സ്വാഗതവും ഹസന്‍  മൂസ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Kumbala, Kerala, Panchayath, Kasaragod, Kerala, Welfare Party, Kumbala, Welfare Party

Keywords: Kumbala, Kerala, Panchayath, Kasaragod, Kerala, Welfare Party, Kumbala, Welfare Party.


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>