Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ആരോഗ്യമുള്ള മനസിന് വായന അത്യാന്താപേക്ഷിതം: നാരായണന്‍ പേരിയ

$
0
0
കാസര്‍കോട്: (www.kasargodvartha.com 21.06.2014) ശരീരത്തിന് കായിക വിനോദം പോലെ ആരോഗ്യമുള്ള മനസിന് വായന അത്യാന്താപേക്ഷിതമാണെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ നാരായണന്‍ പേരിയ പറഞ്ഞു. കാണാത്ത ലോകങ്ങളെയും അറിയാത്ത ജീവിതങ്ങളേയും അറിയാന്‍ വായനയിലൂടെ മാത്രമെ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

വായനാ വാരാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ഹയര്‍ സെക്കന്‍ഡറി വിഭാഗം സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാരമസോവ് സഹോദരന്മാര്‍,  നോത്രദാമിലെ കൂനന്‍, കുറ്റവും ശിക്ഷയും തുടങ്ങിയ പുസ്തകങ്ങള്‍ നല്‍കിയ ജീവിതാവബോധം തന്റെ മനസിനെ വളരെ വിശാലമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.ടി.എ. പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗീതാ ജി. തോപ്പില്‍ ആമുഖ പ്രഭാഷണം നടത്തി. ജൗഹര്‍നിസാ ബീഗം പ്രസംഗിച്ചു. ഫാത്വിമത്ത് ഫമിദ, ഷാര്‍മിള ശെറിന്‍, റുക്‌സാന, വിജേഷ് തുടങ്ങി, വിദ്യാര്‍ത്ഥികള്‍ സൃഷ്ടികളവതരിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Kasaragod, School, Kerala, Programme, inauguration, Reading, Narayanan Periya, A.S Muhammed Kunhi

Keywords: Kasaragod, School, Kerala, Programme, inauguration, Reading, Narayanan Periya, A.S Muhammed Kunhi.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>