Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പോലീസ് പഴയത് പേലെയല്ല; ആകെ മാറിയിരിക്കുന്നു, ഒരു വാട്ട്‌സ് ആപ്പ് അനുഭവം ഇതാ...

$
0
0
കാസര്‍കോട്: (www.kasargodvartha.com 21.06.2014) പോലീസിന്റെ വാട്ട്‌സ് ആപ്പ് സര്‍വ്വീസിലെ സന്ദേശങ്ങള്‍ പോലീസ് പഴയത് പോലെയല്ലെന്ന് തെളിയിക്കുന്നു. പോലീസ് ആകെ മാറിയിരിക്കുന്നുവെന്നാണ് പോലീസിന്റെ വാട്ട്‌സ്ആപ്പിലെ മറുപടിയില്‍ നിന്നും അനുഭവസ്ഥര്‍ വായിച്ചെടുക്കുന്നത്.

കഴിഞ്ഞ ദിവസം ദേളി സ്വദേശിയായ സയ്യിദ് മുംതസിര്‍ സഹോദരിയുടെ ഫോണ്‍ നഷ്ടപ്പെട്ട വിവരം വാട്ട്‌സ് ആപ്പിലൂടെ കാസര്‍കോട് പോലീസിനെ അറിയിക്കുകയും ഉടന്‍ തന്നെ പോലീസിന്റെ ഭാഗത്തും നിന്നും മറുപടിയും കിട്ടി. വളരെ നല്ല ഭാഷയിലും വിശദമായും പോലീസ് നല്‍കിയ മറുപടി ഏത് പരാതിക്കാരനും പരാതിക്കിടമില്ലാത്ത വിധം തൃപ്തികരമായിരിക്കുമെന്ന് മുംതസിര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇതുപോലെ നിരവധി പരാതികളാണ് പോലീസിന് ഇതിനകം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫോണെടുത്താല്‍ അങ്ങേതലക്ക് ഏത് ....ന്റെ മോനാണെന്ന് പറഞ്ഞ് ആക്രോശിച്ച് പോലീസിന് ചീത്തപ്പേര് ഉണ്ടാക്കിയവര്‍ക്കിടയിലാണ് ഇപ്പോള്‍ വളരെ സൗമ്യമായ ഭാഷയില്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതും, പൊതുജനങ്ങള്‍ക്ക് വേണ്ടി സേവന രംഗത്തിറങ്ങിയിരിക്കുന്നതും.

പരാതികള്‍ എളുപ്പത്തില്‍ അറിയിക്കാനും, പരാതിക്കാരന്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ചും വ്യക്തമായ വിവരങ്ങളാണ് പോലീസിന്റെ വാട്ട്‌സ് ആപ്പ് നമ്പറില്‍ നിന്നും ലഭിക്കുന്നത്. വാട്ട്‌സ് ആപ്പിലൂടെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തികച്ചും അഭിനന്ദനീയമായിരുന്നുവെന്നാണ് മുംതസിറിനെ പോലെ മറ്റുചില അനുഭവസ്ഥരും പറയുന്നത്.

നേരത്തെ കാസര്‍കോട് പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരമാണ് സൈബര്‍ സെല്‍ കാസര്‍കോട് പോലീസിന് വേണ്ടി ഫേസ്ബുക്ക് പേജ് തുടങ്ങിയത്. പിന്നീട് വാട്ട്‌സ് ആപ്പ് സേവനവും ആരംഭിച്ചു. വ്യാജ പ്രചരണങ്ങളും, നാട്ടിലെ പ്രശ്‌നങ്ങളും എല്ലാം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പോലീസ് സജീവമായത്.

സൈബര്‍ സെല്ലിലെ പോലീസ് ഓഫീസര്‍ പി. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് നൂറുകൂട്ടം ജോലികള്‍ക്കിടയിലും പോലീസിന്റെ സോഷ്യല്‍ മീഡിയ ലൈവായി കൈകാര്യം ചെയ്യുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Kasaragod, Police, Social networks, Kerala, Facebook, Whats app, Complaint, Cyber Cell

Keywords: Kasaragod, Police, Social networks, Kerala, Facebook, Whats app, Complaint, Cyber Cell.


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>