Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ഹോസ്റ്റലില്‍ ഭക്ഷ്യ വിഷ ബാധ; മലയാളികളടക്കം 150 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

$
0
0
മംഗലാപുരം: ഹോസ്റ്റലില്‍ നിന്നു ഭക്ഷ്യ വിഷ ബാധയേറ്റ് മലയാളികള്‍ ഉള്‍പെടെ 150 ഓളം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂഡുബിദ്രി ആള്‍വാസ് ആയുര്‍വേദ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലിലാണ് സംഭവം.

10 പേരെ അതിസാരം രൂക്ഷമായതിനെ തുടര്‍ന്ന്  ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്നാഴ്ച മുമ്പ് കോളജിന്റെ പണിപൂര്‍ത്തിയാകാത്ത പുതിയ ഹോസ്റ്റലിലേക്ക് വിദ്യാര്‍ത്ഥിനികളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവിടെ ഭക്ഷണം പാകം ചെയ്യുന്ന വെള്ളത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് വിഷബാധയേറ്റത്. മലിനജലം ശുചീകരിച്ചാണ് പാചകത്തിനും മറ്റും ഉപയോഗിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ആശുപത്രികളില്‍ കഴിയുന്ന മലയാളി വിദ്യാര്‍ത്ഥിനികളില്‍ കേരളത്തിലെ മിക്കവാറും ജില്ലകളിലും പെട്ടവരുണ്ട്.

കോളജിന്റെ നിയന്ത്രണത്തിലുള്ള രണ്ട് ആശുപത്രികളിലും പ്രഭു ഹെല്‍ത്ത് സെന്ററിലുമാണ് വിദ്യാര്‍ത്ഥിനികള്‍ ചികിത്സയില്‍ കഴിയുന്നത്. പലരും സാധാരണ നിലയിലേക്കു മടങ്ങിയിട്ടുണ്ട്.

Students, Staying, Alva’s College Hostel, Admitted, Alva’s Hospital, Complained, Vomiting, Diarrhoea, Health Officer, Stomach problems, Dinner, Hospital, Patients, Food poisoning: 150 students in hospital.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അരുണാചല്‍ പ്രദേശ് ചൈനയില്‍!
Keywords: Students, Staying, Alva’s College Hostel, Admitted, Alva’s Hospital, Complained, Vomiting, Diarrhoea, Health Officer, Stomach problems, Dinner, Hospital, Patients, Food poisoning: 150 students in hospital.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>