Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ആയിരത്തിലേറെ കന്നുകാലികളെ മോഷ്ടിച്ച സംഘത്തിലെ 3 പേര്‍ റിമാന്‍ഡില്‍; 5 പേര്‍ക്കായി തിരച്ചില്‍

$
0
0
മംഗലാപുരം: (www.kasargodvartha.com 04.07.2014)ആയിരത്തിലേറെ കന്നുകാലികളെ മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി 15 ദിവസത്തേയ്ക്ക് റിമാൻഡ്  ചെയ്തു. സംഘത്തിലെ അഞ്ച് പേര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. ജോക്കട്ടയിലെ മുഹമ്മദ് അഷ്ഫാഖ് (25), നീര്‍പദയിലെ നിസാര്‍ (25), ബെല്‍ത്തങ്ങാടി മാടടുക്കയിലെ ഉമര്‍ ഫാറൂഖ് (28) എന്നിവരാണ് റിമാൻഡിലായത്. വ്യാഴാഴ്ച ബജ്‌പെ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ 17 ന് കുപ്പെ പടവുവിലെ ഭാസ്‌ക്കര്‍ കാട്ടേമാറിന്റെ വീട്ടിലെ നാല് കറവപ്പശുക്കളെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിലേല്‍പിച്ചത്. പ്രതികളില്‍ നിന്ന് കന്നുകാലിക്കടത്തിനുപയോഗിച്ച നാല് കാറുകളും പോലീസ് കണ്ടെടുത്തു.

കര്‍ണാടകയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ആയിരത്തിലേറെ കാലികളെ പ്രതികള്‍ മോഷ്ടിച്ച് അറവു ചെയ്ത് വിറ്റതായി പോലീസ് പറഞ്ഞു. അഷ്ഫാഖാണ് മോഷണത്തിന് നേതൃത്വം നല്‍കുന്നത്. മാസത്തില്‍ 10 കാലികളെയെങ്കിലും മോഷ്ടിക്കുക എന്നതാണ് സംഘത്തിന്റെ രീതി എന്നും പോലീസ് പറഞ്ഞു.

കാലികളെ വിറ്റു കിട്ടുന്ന പണമുപയോഗിച്ച് വാഹനങ്ങള്‍ വാങ്ങുകയും ആഡംബര ജീവിതം നയിക്കുകയുമാണ് സംഘം ചെയ്യുന്നത്. കാറുകളുടെ പിന്‍സീറ്റ് നീക്കം ചെയ്ത് അതില്‍ കാലികളെ കിടത്തിയാണ് അറവുകേന്ദ്രത്തിലേക്ക് എത്തിക്കുന്നത്.

ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, ഉപ്പിനങ്ങാടി, മടിക്കേരി എന്നിവിടങ്ങളില്‍ നിന്നെല്ലാം കാലികളെ മോഷ്ടിച്ചതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. ബജ്‌പെ മുച്ചൂറിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

വീടുകള്‍ കയറി ആയുധങ്ങള്‍ കാട്ടി ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും സംഘത്തിന്റെ രീതിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അവശേഷിച്ചവരെ കൂടി പിടികൂടുന്നതോടെ കന്നുകാലിക്കടത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Bajpe Police, Arrested,  Three Persons, Allegedly Stealing Cattle, Wielding Weapons, Shed, Kuppepadavu, Seized, Two Tata Sumo, Alto Cars, Remand.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തപസ്പാലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി വനിതാ കമ്മീഷനെ സമീപിച്ചു
Keywords: Bajpe Police, Arrested,  Three Persons, Allegedly Stealing Cattle, Wielding Weapons, Shed, Kuppepadavu, Seized, Two Tata Sumo, Alto Cars, Remand.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>