Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 07.07.2014) തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയതിന് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത കാസര്‍കോട്ടെ രണ്ട് ജ്വല്ലറി ഇടപാടുകാരെ പോലീസ് വിട്ടയച്ചു. വാങ്ങിയ സ്വര്‍ണം തിരിച്ചുനല്‍കാമെന്ന് ഇവര്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലും പോലീസ് ആവശ്യപ്പെടുമ്പോള്‍ സ്‌റ്റേഷനില്‍ ഹാജരാവണമെന്ന ഉപാധികളോടെയുമാണ് ഇരുവരേയും വിട്ടയച്ചത്.

സ്വര്‍ണക്കടത്ത് ഇടപാടുകാരില്‍ നിന്ന് വാങ്ങിയ സ്വര്‍ണം ഇരുവരും പോലീസിനെ ഏല്‍പിച്ചതായും സൂചനയുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കണ്ണൂര്‍ തലശ്ശേരി സൈതാര്‍പള്ളി സ്വദേശി നാഫിര്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (22) എന്നിവര്‍ മംഗലാപുരത്ത് കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്ന സംഭവത്തില്‍ ചെര്‍ക്കളയിലെ മുനവ്വര്‍ സനാഫ് (25), അണങ്കൂര്‍ ടി.വി. സ്റ്റേഷന്‍ റോഡിലെ മുഹമ്മദ് ഇര്‍ഷാദ് (24), അണങ്കൂരിലെ എ. മുഹമ്മദ് സഫ്‌വാന്‍ (24) എന്നിവരെ തിങ്കളാഴ്ച രാവിലെ പാണ്ടേശ്വരം പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
Kasaragod, Murder Case, Police, Custody, Kerala, Arrest, Accused, Gold Smuggling.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്

കള്ളക്കടത്തുസംഘം യുവാക്കളെ കുഴിച്ചുമൂടിയ സ്ഥലം വാങ്ങിയത് സെന്റിന് 7,500 രൂപയ്ക്ക്

മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍

യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടി


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>