Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ഷീല ദീക്ഷിത് ഗവര്‍ണറായിരിക്കുന്നത് കേരളത്തിന് നാണക്കേട്: സി.കെ. പത്മനാഭന്‍

$
0
0
കാസര്‍കോട്: (www.kasargodvartha.com 07.07.2014) ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ അഴിമതിയുടെ കറപുരളാത്തവരായിരിക്കണമെന്ന ഭാരതത്തിന്റെ കീഴ്‌വഴക്കം കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. അഴിമതി ആരോപണ വിധേയയായ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരേഷ് കല്‍മാഡിയോടൊപ്പം ജയിലില്‍ കഴിയേണ്ട ആളെ ഗവര്‍ണറാക്കിയിരിക്കുന്നത് നാണക്കേടാണ്. അഴിമതിക്കേസില്‍ നിന്നും സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ ചിറകിനടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. ഖജനാവ് കട്ടുമുടിച്ച മന്ത്രിമാരെയും ബന്ധുക്കളെയും ഇത്തരത്തില്‍ പല സ്ഥാപനങ്ങളിലും പ്രതിഷ്ഠിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അഴിമതി രഹിത ഭരണത്തിന് കേന്ദ്രത്തില്‍ തുടക്കമാകുമ്പോള്‍ കേരളത്തിന് അഴിമതിക്കാരിയായ ഗവര്‍ണറെ ആവശ്യമില്ല. ഇത് മനസിലാക്കി സ്വയം പിരിഞ്ഞുപോവുന്നതാണ് ഷീല ദീക്ഷിതിന് നല്ലത്.

ഷീല ദീക്ഷിതിനെ ഗവര്‍ണറാക്കിയതിലൂടെ പദവിയുടെ മാന്യത കളഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. അഴിമതിയില്‍ മുങ്ങിയ ഡല്‍ഹി ഭരണത്തെ തുടര്‍ന്ന് ഷീല ദീക്ഷിതിനെയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ തിരസ്‌കരിച്ചതാണ്. അഴിമതിക്കേസില്‍ നിന്നും സംരക്ഷിക്കാന്‍ ഗവര്‍ണര്‍ പദവി നല്‍കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഷീല ദീക്ഷിത് രാജിവച്ചൊഴിയുന്നത് വരെ ബി.ജെ.പി പ്രക്ഷോഭം തുടരും. അഴിമതിക്കാരെ കല്‍ത്തുറുങ്കിലടക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജില്ലാ പ്രസിഡണ്ട് പി. സുരേഷ്‌കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗങ്ങളായ മടിക്കൈ കമ്മാരന്‍, എം. സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി. നായ്ക്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ടി. കുഞ്ഞിരാമന്‍, എസ്.കെ. കുട്ടന്‍, സരോജ ആര്‍ ബള്ളാള്‍, രാമപ്പ മഞ്ചേശ്വരം, സുകുമാരന്‍ കാലിക്കടവ്, നഞ്ചില്‍ കുഞ്ഞിരാമന്‍, സ്‌നേഹലത ദിവാകര്‍, ഷൈലജ എം. ഭട്ട്, കെ.പി. വത്സരാജ്, ഇ. കൃഷ്ണന്‍, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്. കുമാര്‍ സ്വാഗതവും എം.സുധാമ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

 Kasaragod, BJP, Collectorate, March, Inauguration, Congress, Kerala, C.K Pathmanabhan

Keywords: Kasaragod, BJP, Collectorate, March, Inauguration, Congress, Kerala, C.K Pathmanabhan. 


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>