കാസര്‍കോട്: (www.kasargodvartha.com 16.07.2014) ചന്ദ്രഗിരി റൂട്ടില്‍ ചളിയങ്കോട്ട് മണ്ണിടിച്ചില്‍ രൂക്ഷമായി. ഇതേ തുടര്‍ന്ന് റോഡരികിലെ അഞ്ച് വീടുകള്‍ ഭീഷണിയില്‍. മഴ കനത്തതോടെയാണ് മണ്ണിടിച്ചില്‍ രൂക്ഷമായത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇവിടെ നിര്‍മാണ് ജോലികള്‍ നടന്നുവരുന്നതിനിടയിലാണ് മണ്ണിടിച്ചിലുണ്ടായത്.
ദേവിയമ്മ, രമേശന്‍, നരേന്ദ്രന്‍, ചന്തുക്കുട്ടിനായര്‍ എന്നിവരുടെ വീടുകളാണ് അപകടത്തിലായത്. കുന്നിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന വീടുകള്‍ മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ താഴേക്ക് പതിക്കാനാണ് സാധ്യത. ഒരുവര്‍ഷത്തോളമായി തുടരുന്ന റോഡ് വീതികൂട്ടല്‍ജോലി മഴയത്തും തുടരുകയാണ്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് പ്രശ്‌നത്തിന് കാരണമെന്ന് പരിസരവാസികള്‍ അരോപിക്കുന്നു.
വേനല്‍കാലത്തുതന്നെ മണ്ണെടുത്ത് അരിക് ഭിത്തി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. അതിനിടെ നിര്‍മ്മാണത്തിലിരുന്ന കോണ്‍ക്രീറ്റ് ബെല്‍ട്ടിന് മുകളിലേക്കും കുന്ന് അപ്പാടെ ഇടിഞ്ഞ് വീഴുകയായിരുന്നു. ഇത് നീക്കംചെയ്താല്‍ മാത്രമേ ഇനി നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താന്‍ സാധിക്കുകയുള്ളു.
റോഡ് വിപുലീകരണത്തോടനുബന്ധിച്ച് ചന്ദ്രഗിരി റോഡ് വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ യാത്രക്കാര്‍ ഏറെ ദുരിതം നേരിടുന്നു. റോഡരികിലും പരിസരങ്ങളിലും താമസിക്കുന്നവര്‍ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടും ഏറെ വലയുകയാണ്.
Photos: Zubair Pallickal

Keywords: Kasaragod, Kerala, Chandrigiri, Road, Hill, Land slide, Land slide in Chandragiri road.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067