Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

വിശ്വാസി മനസുകളില്‍ ആത്മീയാനുഭൂതി പകര്‍ന്ന് മജ്‌ലിസുന്നൂര്‍ സദസ്

$
0
0
കാസര്‍കോട്: (www.kasargodvartha.com 22.07.2014) എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയോടനുബന്ധിച്ച നടന്ന മജ്‌ലിസുന്നൂര്‍ സദസ് ആത്മീയ ചൈതന്യം നുകര്‍ന്ന് വിശ്വാസി മനസുകളില്‍ ദിവ്യാനുഭൂതി പകര്‍ന്നു.
കേരളക്കരയിലെ പള്ളികളിലും വീടുകളിലും സര്‍വസാധാരണമായി കൊണ്ടിരിക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ് ജില്ലയില്‍ വ്യാപിക്കാനുള്ള പ്രഖ്യാപനമായി പരിപാടി.
പരിഷ്‌കൃത ലോകാക്രമത്തിലെ മൂല്യച്യുതിയും ധര്‍മശോഷണവും മറികടന്ന് സല്‍കൃത സമൂഹത്തിന്റെ വീണ്ടെടുപ്പിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മഹാന്മായ ശൈഖുമാരുടെ ആത്മീയാനുമതിയോടെ നടത്താന്‍ നിര്‍ദേശിച്ചതാണ് മജ്‌ലിസുന്നൂര്‍. ആയിരങ്ങള്‍ പങ്കെടുത്ത മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി.

പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിന പരിപാടി സമസ്ത കേന്ദ്ര മുശാവറാ അംഗം എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം ദാരിമി ദേലംപാടി അധ്യക്ഷത വഹിച്ചു.

കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, അബ്ബാസ് ഫൈസി പുത്തിഗെ, ഹംസത്തു സഅദി, പി.എസ് ഇബ്രാഹിം ഫൈസി, അബ്ബാസ് ഫൈസി ചേരൂര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്.പി സ്വലാഹുദ്ദീന്‍, മഹ്മൂദ് ദേളി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, അശ്‌റഫ് മിസ്ബാഹി, സിറാജുദ്ദീന്‍ ഖാസിലേന്‍, ഫാറൂഖ് കൊല്ലമ്പാടി,  മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, റഷീദ് ബെളിഞ്ച, യു. ബഷീര്‍ ഉളിയത്തടുക്ക, ഹനീഫ് തങ്ങള്‍ ചേരൂര്‍, സിദ്ദീഖ് ബെളിഞ്ച എന്നിവര്‍ സംബന്ധിച്ചു. സി.പി മൊയ്തു മൗലവി സ്വാഗതവും അശ്‌റഫി ഫൈസി കിന്നിങ്കാര്‍ നന്ദിയും പറഞ്ഞു.

റമദാന്‍ പ്രഭാഷണ വേദിയില്‍ ബുധനാഴ്ച പ്രഗത്ഭ വാഗ്മി നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. കുമ്പോള്‍ സയ്യിദ് അലി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Kerala, SKSSF, Programme, Ramadan Speech, Majlisunoor

Keywords: Kasaragod, Kerala, SKSSF, Programme, Ramadan Speech, Majlisunoor. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>