Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ആഘോഷങ്ങളില്‍ മിതത്വം പാലിക്കുക: സമസ്ത

$
0
0
കോഴിക്കോട്: (www.kasargodvartha.com 28.07.2014) മാനവ സമൂഹത്തിന് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി വന്നെത്തിയ ചെറിയപെരുന്നാള്‍ സുദിനത്തിലെ ആഘോഷങ്ങള്‍ റംസാന്‍ നല്‍കിയ ആത്മീയ ചൈതന്യം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും, മിതത്വം പാലിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ഗസ്സയില്‍ പീഡനമനുഭവിക്കുന്നവര്‍ക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

റമളാന്‍ വൃതം നല്‍കിയ ആത്മീയ ചൈതന്യം കാത്തുസൂക്ഷിക്കാന്‍ സമൂഹം തയ്യാറാവണമെന്ന്  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരും  പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

Kozhikode, Samastha, Ramadan, President, Eid, secretary, Samastha Eid message.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>