Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

തെക്കില്‍ വളവില്‍ വീണ്ടും ലോറിമറിഞ്ഞു; ഡ്രൈവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

$
0
0
കാസര്‍കേട്: (www.kasargodvartha.com 29.07.2014) തെക്കില്‍ വളവില്‍ വീണ്ടും ലോറിമറിഞ്ഞു. ഡ്രൈവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെവ്വാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായ്. കൊച്ചിയില്‍ നിന്നും കര്‍ണാടക ഹുബഌയിലേക്ക് തേയില പാക്കറ്റുമായി പോകുന്ന എം.എച്ച്.11എ.എല്‍ 2543 നമ്പര്‍ നാഷണല്‍പെര്‍മിറ്റ് ലോറിയാണ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞത്.

ലോറി ഡ്രൈവര്‍മാരായ മഹാരാഷ്ട്ര സത്ര കരാഡിലെ പ്രകാശ്, മധുകര്‍ നമദേവ് എന്നിവരാണ് അപകടത്തില്‍ നിന്നും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. പരിസരവാസികള്‍ ഓടികൂടിയാണ് ക്യാബിനകത്ത് കുടുങ്ങിയ ഡ്രൈവര്‍മാരെ പുറത്തെത്തിച്ചത്. വിവരമറിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

തെക്കില്‍ വളവില്‍ അപകടം നിത്യസംഭവമായി മാറിയതിനെ തുടര്‍ന്ന് ഇവിടെ വേഗത നിയന്ത്രിക്കുന്നതിനായി ഹമ്പും ഇരുമ്പ് വേലിയും കെട്ടിയിരുന്നു. അപകട മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടം ഒഴിയുന്നില്ല.
Vidya Nagar, kasaragod, Accident, Driver, Lorry, Police, Cherkala,  Morning, National highway,
Vidya Nagar, kasaragod, Accident, Driver, Lorry, Police, Cherkala,  Morning, National highway,

Vidya Nagar, kasaragod, Accident, Driver, Lorry, Police, Cherkala,  Morning, National highway


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles