മഞ്ചേശ്വരം: (www.kasargodvartha.com 04.08.2014) വിവാഹ ഹാളില്‍ പര്‍ദ ധരിച്ചെത്തി മാലപൊട്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ നാട്ടുകാര്‍ പിടികൂടി. കുഞ്ചത്തൂരിലെ ഒരു വിവാഹ ഹാളിലാണ് കുട്ടിയുടെ മാലപൊട്ടിക്കാന്‍ ശ്രമം നടന്നത്. സംഭവം ശ്രദ്ധയില്‍ പെട്ട ഉടനെ യുവതികളെ കല്യാണത്തിനെത്തിയവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
പിന്നീട് ഇവരെ പോലീസില്‍ ഏല്‍പിച്ചെങ്കിലും രേഖാമൂലം ആരും പരാതി നല്‍കാത്തതിനാല്‍ വിട്ടയക്കുകയായിരുന്നുവെന്നാണ് മഞ്ചേശ്വരം പോലീസ് പറയുന്നത്. മഹാരാഷ്ട്ര സ്വദേശിനികളാണ് ഇവരെന്ന് സൂചനയുണ്ട്. പര്‍ദ ധരിച്ച് വിവാഹ ഹാളിലെത്തിയ ഇവര്‍ തന്ത്രപൂര്‍വം കുട്ടിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പര്‍ദ മാറ്റിയപ്പോഴാണ് വിവാഹത്തിന് ക്ഷണിക്കാത്തവരാണ് ഇവരെന്ന് വ്യക്തമായത്.
വിവാഹ ഹാള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെയും വിവാഹത്തിനെത്തുന്നവരുടെയും ആഭരണങ്ങള്‍ മോഷ്ടിക്കുന്ന സംഘം നേരത്തെ സജീവമായിരുന്നു. നിരവധി പേരെ ഇത്തരം ശ്രമത്തിനിടയില്‍ പിടികൂടുകയും ചെയ്തിരുന്നു. ഇത്തരം മോഷണം പിടികൂടുന്നതിനായി വിവാഹ ഹാളുകളില്‍ സിസിടിവി ക്യാമറയും ഏര്‍പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Manjeshwaram, Natives, Marriage, Police, Complaint, Kerala.
Advertisement: