Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കുമ്പള പഞ്ച. പ്രസിഡന്റിന്റെ രാജി പാര്‍ട്ടി അംഗീകരിച്ചു; ലീഗില്‍ പൊട്ടിത്തെറി, റംല അന്യ സംസ്ഥാനത്തേക്ക്

$
0
0
കാസര്‍കോട്: (www.kasargodvartha.com 07.08.2014) കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്. റംല വ്യാഴാഴ്ച വൈകീട്ട് രാജി വെച്ച് അന്യ സംസ്ഥാനത്തേക്ക് പോകും. പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും അവര്‍ രാജി വെക്കുമെന്നാണ് സൂചന. രാജിക്കത്ത്    പാര്‍ട്ടി തന്നെ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കുമെന്നാണ് വിവരം. മുസ്ലീം ലീഗ് പ്രാദേശിക നേതാക്കളുടെയും ചില പഞ്ചായത്തംഗങ്ങളുടേയും ഒറ്റപ്പെടുത്തലില്‍ മനംനൊന്താണ് റംല രാജി വെക്കുന്നത്.

റംലയും മുസ്ലീം ലീഗിലെ ചില നേതാക്കളും തമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്നത്. ലീഗ് പ്രാദേശിക നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും രാജി വെക്കാന്‍ അനുവദിക്കണമെന്നും കാട്ടി റംല മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും മണ്ഡലം കമ്മിറ്റിയോട് അഭിപ്രായം തേടുകയും ചെയ്തിരുന്നു.

രാജി സ്വീകരിക്കണമെന്നാണ് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി അംഗീകരിച്ചത്. രാജി വെച്ച റംല വ്യാഴാഴ്ച തന്നെ താമസം താല്‍ക്കാലികമായി അന്യസംസ്ഥാനത്തേക്ക് മാറുമെന്നുമാണ് അവരുടെ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. രാജി വെക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ടെന്ന് മാത്രം റംല കാസര്‍കോട് വാര്‍ത്തയോട് വെളപ്പെടുത്തി. പാര്‍ട്ടിയിലെ നേതാക്കളുമായുള്ള പ്രശ്‌നങ്ങളോന്നും തന്നെ വെളിപ്പെടുത്താന്‍ റംല തയ്യാറായില്ല.

കുമ്പള ബായിക്കട്ട അംബിലടുക്കയിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള 24 ഏക്കര്‍ ഗ്രേസിംഗ് ഗ്രൗണ്ട് ചിലര്‍ കയ്യേറി മതില്‍ നിര്‍മിച്ചതായി ഉളുവാറിലെ സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ പരാതി നല്‍കിയതാണ് റംലയും പാര്‍ട്ടിയിലെ ചില നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഈ പരാതിയില്‍ അന്വേഷണം നടത്താനും മതില്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ സ്‌റ്റോപ്പ് മെമോ നല്‍കണമെന്നും കാണിച്ച് പ്രസിഡന്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ സെക്രട്ടറിയും ചില ലീഗ് പഞ്ചായത്ത് മെമ്പര്‍മാരും ചേര്‍ന്ന് ഭൂമാഫിയയ്‌ക്കെതിരെയുള്ള നടപടിക്ക് തടസം നിന്നത് പഞ്ചായത്ത് പ്രസിഡന്റും ലീഗ് മെമ്പര്‍മാരും തമ്മിലുള്ള കടുത്ത ഭിന്നതയ്ക്ക് കാരണമായിരുന്നു.

ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിന്റെ പൂട്ട് പൊളിച്ച് പരാതി സംബന്ധിച്ചുള്ള ഫയല്‍ തിരഞ്ഞതായും ആരോപണമുയര്‍ന്നിരുന്നു. ഈ സംഭവത്തിന് ശേഷം റംല പഞ്ചായത്ത് പ്രസിഡന്‍ിന്റെ മുറിയില്‍ കയറിയതുമില്ല. ഇത് സംബന്ധിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അനധികൃത കെട്ടിടം പൊളിക്കണമെന്ന വിജിലന്‍സിന്റെ നിര്‍ദ്ദേശത്തിന്റെ പേരിലും പ്രശ്‌നം നിലനില്‍ക്കുകയായിരുന്നു. ഒന്നര വര്‍ഷമായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നമാണ് ഇപ്പോള്‍ പ്രസിഡന്റിന്റെ രാജിയില്‍ കലാശിച്ചത്.

മുസ്ലീം ലീഗ മണ്ഡലം പ്രസിഡന്റായ എം.അബ്ബാസ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്താണ് ബായിക്കട്ടയിലെ സ്ഥലം കയ്യേറിയത്. ഇത് സര്‍ക്കാറിലേക്ക് തന്നെ തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് റംല നടത്തിയത്. മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയോട് ആചോചിക്കാതെയാണ് ഇപ്പോള്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് റംലയുടെ രാജി അംഗീകരിക്കണമെന്ന് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത് ലീഗിനകത്ത് വന്‍ പൊട്ടിത്തെറിക്ക് കാരണമായി.

റംലയെ ഇതിനിടെ ഒരു ലീഗ് നേതാവ് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതായും ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം റംല തൃശ്ശൂരിലെ കിലയില്‍ പ്രസിഡന്‍്്മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് പോയ സമയത്ത് ഒന്നര വര്‍ഷമായി നടക്കാതിരുന്ന സ്റ്റാഫ് മീറ്റിംഗ്് കുമ്പള പഞ്ചായത്ത് ഓഫീസില്‍ നടന്നതും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

 Kasaragod, Kumbala, Muslim-league, Kerala, Panchayath Office, Staff, Meeting, President, Function, Committee, Kumbala panchayath president P.H Ramla resign.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>