Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കോണ്‍ഗ്രസ് നേതാവ് കാനത്തില്‍ നാരായണന്‍ നായര്‍ നിര്യാതനായി

$
0
0
വിദ്യാനഗര്‍: (www.kasargodvartha.com 08.08.2014) കോണ്‍ഗ്രസ് നേതാവും സഹകാരിയും ജ്യോതിഷ പണ്ഡിതനുമായ കാനത്തില്‍ സി. രാഘവന്‍ നായര്‍ (77) നിര്യാതനായി. കുറ്റിക്കോല്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡണ്ട്, അവിഭക്ത കണ്ണൂര്‍ ജില്ലാ ബാങ്ക് ഭരണസമിതി അംഗം, കാസര്‍കോട് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി അംഗം, കാസര്‍കോട് കോ- ഓപറേറ്റീവ് മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിങ് സൊസൈറ്റി ഭരണസമിതി അംഗം, കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം പ്രസിഡണ്ട്, അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വിദ്യാനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടായിരുന്നു.

കാസര്‍കോട് ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പ് പുറത്തു വന്നത് രാഘവന്‍നായരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലായിരുന്നു. കുറ്റിക്കോല്‍ കാനത്തില്‍ സ്വദേശിയായ രാഘവന്‍ നായര്‍ ആറ് വര്‍ഷമായി വിദ്യാനഗറില്‍  താമസിച്ചു വരികയായിരുന്നു.

ഭാര്യ: എ. കാര്‍ത്ത്യായനി അമ്മ. മക്കള്‍: ശോഭന (അധ്യാപിക, ബെദിരെ പി.ടി.എം. എ.യു.പി. സ്‌കൂള്‍) ഡോ: യമുന (ദുബൈ), അഡ്വ. എ. വിനോദ്കുമാര്‍ (നിയമോപദേശകന്‍, മഹേന്ദ്രഫിനാന്‍സ് മുംബൈ). മരുമക്കള്‍: കെ. ശ്രീധരന്‍ നായര്‍ (സൂപ്രണ്ട്, ജില്ലാ ബാങ്ക് കാസര്‍കോട്), വിജയകുമാര്‍ കരിപ്പോടി (ദുബൈ), വിജുന (മാഹി എല്‍.ഐ.സി അസിസ്റ്റന്റ് തലശ്ശേരി). സഹോദരങ്ങള്‍: തമ്പായി അമ്മ (കാനത്തൂര്‍), കൃഷ്ണന്‍ നായര്‍ (കുറ്റിക്കോല്‍), നാരായണന്‍ നായര്‍ (കുറ്റിക്കോല്‍), പരേതയായ കുഞ്ഞമ്മാറമ്മ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Congress, Leader, Death, Obituary, Kasaragod, Vidya Nagar, Narayanan Nair

Keywords: Congress, Leader, Death, Obituary, Kasaragod, Vidya Nagar, Narayanan Nair. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>