കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2014) കേരളത്തിലെ പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ ഭാരതീയ ജനതാപാര്‍ട്ടിയുടെ സമുന്നതനായ നേതാവായ ഉമാനാഥറാവു സമരമുഖങ്ങളിലെ സജീവ പോരാളിയായിരുന്നെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍. ഉമാനാഥ റാവു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോവാ സമരം, ചെക്ക് പോസ്റ്റ് സമരം, മലപ്പുറം ജില്ലാ സമരം, കാസര്‍കോട് ജില്ലക്ക് വേണ്ടിയുള്ള സമരം, അടിയന്തിരാവസ്ഥക്കെതിരെയുള്ള സമരം തുടങ്ങി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന മുഴുവന്‍ സമരങ്ങളുടെയും മുന്നണി പോരാളിയായിരുന്നു അദ്ദേഹം. ക്രൂരമായ പോലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹം എളിയ ജീവിതത്തിന്റെയും, ഉയര്‍ന്ന ചിന്തയുടെയും, ആദര്‍ശ നിഷ്ടയുടെയും ഉത്തമ ഉദാഹരണമായിരുന്നു.
അദ്ദേഹത്തെ പോലെ നിസ്വാര്‍ത്ഥരായ നിരവധി പ്രവര്‍ത്തകരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇന്ന് ഭാരതീയ ജനതാപാര്‍ട്ടിക്ക് ഒറ്റയ്ക്ക് തന്നെ കേന്ദ്രഭരണം കയ്യാളാന്‍ സാധിച്ചിട്ടുള്ളത്. സുദീര്‍ഘമായ കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ വികലമാക്കപ്പട്ട ഭാരതത്തെ നേര്‍വഴിക്ക് നയിക്കാനുള്ള അക്ഷീണ പരിശ്രമമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബി.ജെ.പി സര്‍ക്കാര്‍ നടത്തിവരുന്നത്. ഉമാനാഥറാവുവിനെ പോലെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടത് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും കടമയാണെന്ന് മടിക്കൈ കമ്മാരന്‍ പറഞ്ഞു.
ലോകം മുഴുവന്‍ ഇസ്ലാമിക ഭീകരതയുടെ പിടിയില്‍ അമര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ അവര്‍ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ തയ്യാറാകാതെ മതേതര മഹാസംഗമം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇടതു വലതു പ്രസ്ഥാനങ്ങള്‍. ഇവരുടെ കാപട്യം തിരിച്ചറിയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ഇ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊവ്വല്‍ ദാമോദരന്‍, എസ്.കെ. കുട്ടന്‍ സംസാരിച്ചു. സി.കെ. വത്സന്‍ സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, BJP, Programme, Remembrance, Kerala, Umanatha Rau, Madikkai Kammaran.
Advertisement: