Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

അമ്മൂമ്മയ്ക്കും അനുജത്തിക്കുമൊപ്പം ട്രെയിനിറങ്ങിയ 17 കാരിയെ ഓട്ടോഡ്രൈവര്‍ തട്ടികൊണ്ടുപോയി

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.08.2014) അമ്മൂമ്മയ്ക്കും അനുജത്തിക്കുമൊപ്പം ട്രെയിനിറങ്ങിയ 17 കാരിയെ ഓട്ടോഡ്രൈവര്‍ തട്ടികൊണ്ടുപോയതായി പരാതി. കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് കടപ്പുറത്തെ 17 കാരിയെയാണ് തട്ടികൊണ്ടുപോയത്.

മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ഓട്ടോഡ്രൈവര്‍ മുകേഷിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. അമ്മൂമ്മയ്ക്കും അനുജത്തിക്കുമൊപ്പം കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് പോയ പെണ്‍കുട്ടി ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കാഞ്ഞങ്ങാട്ട് ട്രെയിനില്‍ മടങ്ങിയെത്തിയപ്പോള്‍ റെയില്‍വേസ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്ന മുകേഷ് പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നാണ് പരാതി.


ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തിവരുന്നത്. അതേസമയം ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.
Kasaragod, Kerala, Missing, Hosdurg, Girl, Train, Complaint, Case, Police, Police Station, Kidnap, Kidnapped

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സ്വാതന്ത്ര്യ ദിനത്തില്‍ പാക്കിസ്ഥാനില്‍ ഇംരാന്‍ ഖാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

Keywords: Kasaragod, Kerala, Missing, Hosdurg, Girl, Train, Complaint, Case, Police, Police Station, Kidnap, Kidnapped.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>