Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

റെയില്‍വേ ജീവനക്കാരിയെ കമ്പാര്‍ട്ട്‌മെന്റില്‍ തള്ളിയിട്ട് കഴുത്തില്‍ നിന്ന് രണ്ട് പവന്റെ മാല തട്ടിപ്പറിച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 14.08.2014) റെയില്‍വേ ജീവനക്കാരിയെ ട്രെയിനിലെ കമ്പാര്‍ട്ട് മെന്റില്‍ തള്ളിയിട്ട് കഴുത്തില്‍നിന്ന് രണ്ട് പവന്റെ സ്വര്‍ണ മാല തട്ടിപ്പറിച്ചു. അതിന് ശേഷം മോഷ്ടാവ് ഓടുന്ന ട്രെയിനില്‍നിന്ന് ചാടിരക്ഷപ്പെട്ടു. വീഴ്ചയില്‍ നെറ്റിക്ക് സാരമായി പരിക്കേറ്റ റെയില്‍വേ ജീവനക്കാരിയെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെയില്‍വേയിലെ ട്രാക്ക് വുമണും പാലക്കാട്ടെ രമേശ് കുമാറിന്റെ ഭാര്യയുമായ എം. സുമ (26) യെയാണ് ആക്രമിച്ച് മാല പൊട്ടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ മംഗലാപുരത്ത് നിന്ന് കുമ്പളയിലേക്ക് ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ഉള്ളാളിനടത്തുവെച്ചാണ് സംഭവം. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്ന സുമയുടെ അടുത്തേക്ക് എത്തിയ 35 വയസ് തോന്നിക്കുന്ന ചുവന്ന ടീ ഷര്‍ട്ടും കള്ളി ലുങ്കിയുമുള്ള യുവാവ് സുമയുടെ വായപൊത്തിപ്പിടിച്ച് കഴുത്തില്‍നിന്ന് മാല പൊട്ടിക്കുകയായിരുന്നു.

ഇത് ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് സുമയെ മോഷ്ടാവ് തള്ളിയിട്ടത്. അതിന് ശേഷം മോഷ്ടാവ് ഓടുന്ന ട്രെയിനില്‍നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. കാസര്‍കോട് സ്‌റ്റേഷനില്‍ ഇറങ്ങിയ സുമ റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മോഷ്ടാവിനെ കണ്ടാലറിയാമെന്ന് സുമ പറഞ്ഞു.


മംഗലാപുരത്ത് താമസിക്കുന്ന സുമ ജോലിയുടെ ഭാഗമായാണ് ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്. ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആര്‍.പി.എഫിന്റെ സാന്നിദ്ധ്യം ഉണ്ടാവണമെന്ന് റെയില്‍വേ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് വേണ്ട രീതിയില്‍ നടപ്പാക്കാത്തതാണ് ഇത്തരത്തില്‍ ട്രെയിനിലെ അതിക്രമങ്ങള്‍ക്ക് വഴിവെക്കുന്നത്.
Railway, Railway-track, Theft, Gold Chain, Kumbala, Complaint, Kerala, Gold chain snatched from train.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>