മഞ്ചേശ്വരം: (www.kasargodvartha.com 15.08.2014) കുഞ്ചത്തൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടമുണ്ടായത്. തലപ്പാടിയില്‍നിന്നും കുമ്പളയിലേക്ക് വരികയായിരുന്ന കെ.എല്‍. 14 സി. 7991 നമ്പര്‍ ബസാണ് അപകടത്തില്‍പെട്ടത്. തലപ്പാടിയില്‍നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള യാത്രക്കാരുമായി വരികയായിരുന്നു ബസ്.
എതിരെനിന്നും അമിതവേഗതയില്‍ വന്ന ലോറിയിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ റോഡിലെ കുഴിയില്‍വീണ് മറിയുകയായിരുന്നു. അപകടംനടന്നയുടനെ ഓടിക്കൂടിയ നാട്ടുകാര്‍ ബസിന്റെ ഗ്ലാസ് തകര്‍ത്താണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള യാത്രക്കാരെ പുറത്തിറക്കിയത്.
മഞ്ചേശ്വരം പോലീസും അപകടം നടന്നയുടനെ സ്ഥലത്ത് കുതിച്ചെത്തി. ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥിനികളേയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read:
പ്രധാനമന്ത്രിയായല്ല,രാജ്യത്തിന്റെ ജനസേവകനായാണ് ഞാന്‍ നില്‍ക്കുന്നത്: മോഡി
Keywords: Kasaragod, Kerala, Accident, Bus, Injured, Kumbala, Thalapady, Students, Accident: many feared injured.
Advertisement: