Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

യൂത്ത് ലീഗ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം അപലപനീയം

$
0
0
കാസര്‍കോട്: (www.kasargodvartha.com 15.08.2014) കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി കബീര്‍ തെക്കില്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം എന്നിവരെ സമ്മര്‍ദ്ധങ്ങള്‍ക്കും ഗൂഢാലോചനക്കും വഴങ്ങി കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, ട്രഷറര്‍ പി.എച്ച്. ഹാരിസ് തൊട്ടി പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനെ നിയമപരമായി നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വ്യക്തികളുടെയോ കമ്പനിയുടെയോ തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരാളുടെ സുഹൃത്തുക്കളായതിന്റെ പേരില്‍ കെട്ടിച്ചമച്ചു നല്‍കുന്ന അടിസ്ഥാനരഹിത പരാതിയില്‍ ശരിയായ അന്വേഷണം നടത്താതെ കേസെടുക്കുന്ന പോലീസ് രീതി നീതി വ്യവസ്ഥയ്ക്ക് ഭൂഷണമല്ലെന്ന് അവര്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് വീട്ടില്‍ ചെന്ന് ചീത്ത പറഞ്ഞു എന്ന പേരില്‍ വിദ്യാനഗര്‍ പോലീസ് രണ്ടു പേര്‍ക്കെതിരെ   കേസെടുത്തത്. നാടിന്റെ സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്നവരാണ് ടി.ഡി കബീറും, അന്‍വറും. കള്ള പരാതിയിലും, കള്ളക്കേസിലും പെടുത്തിയാല്‍ വീര്യം ചോര്‍ന്ന് നേതാക്കള്‍ ഷോക്കേസ് വസ്തുക്കളാകുമെന്ന് കരുതരുതെന്ന് പ്രസ്താവനയില്‍ കൂട്ടി ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Udma, Youth, Case, Police, TD Kabeer, Anwar. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>