പെരിയ: (www.kasargodvartha.com 15.08.2014) സ്വാതന്ത്ര്യ ദിനത്തില്‍ ഗള്‍ഫുകാരന്‍ നൗഫലിന്റെ കാറിന്റെ പകിട്ടു കണ്ട് നാട്ടുകാരില്‍ കൗതുകമുണര്‍ന്നു. പെരിയ കുണിയയിലെ നൗഫല്‍ മുഹമ്മദ് സ്വാതന്ത്യ ദിനം പ്രമാണിച്ച് ഗള്‍ഫില്‍ നിന്നുമെത്തിയാണ് കാറില്‍ തന്റെ രാജ്യ സ്‌നേഹം പ്രകടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷവും നൗഫല്‍ ഇത്തരത്തില്‍ കാര്‍ സ്വാതന്ത്ര്യ ദിനത്തില്‍ മോടി കൂട്ടിയിരുന്നു. 8,000 രൂപയാണ് കാര്‍ മോടി പിടിപ്പിക്കാന്‍ ചിലവായതെന്നാണ് പറയുന്നത്. സ്വാതന്ത്ര്യ ദിനത്തിന്റെ ആവേശം ഉള്‍കൊണ്ട് ഗള്‍ഫില്‍ വെച്ചും ഇതിന്മുമ്പ് കാറിന് ദേശീയ പതാക ആലേഖനം ചെയ്തിട്ടുണ്ടെന്നും യുവാവിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
ഗള്‍ഫില്‍ നിന്നാണ് ഇത്തരം ഒരു രാജ്യ സ്‌നേഹ പ്രകടനം മനസ്സിലാക്കിയതെന്നാണ് നൗഫല്‍ പറയുന്നത്. അവിടെ തദ്ദേശവാസികളും വിദേശീയരും ഇത്തരത്തില്‍ വിശേഷ ദിവസങ്ങളില്‍ ആഘോഷത്തിന്റെ ഭാഗമായി വാഹനങ്ങളില്‍ രാജ്യത്തിന്റെയും മറ്റും സ്റ്റിക്കര്‍ പതിക്കാറുണ്ട്.
ദുബൈയില്‍ ഇത്തരത്തില്‍ ഔദ്യോഗികമായി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് നൗഫലും രാജ്യ സ്‌നേഹം പ്രകടിപ്പിക്കുന്നതിന് വ്യത്യസ്തമായ മാര്‍ഗമായി കാറിന് സ്റ്റിക്കര്‍ ആലേഖനം ചെയ്തത്.
Keywords: Periya, Kasaragod, Car, Kerala, Naufal, Independence Day, Celebrations, Gulf, Kuniya.
Advertisement: