ചെര്‍ക്കള: (www.kasargodvartha.com 26.08.2014) ചെങ്കള പഞ്ചായത്തിലെ ചെങ്കള കാന്തതില്‍ മൂല തോടിനോടനുബന്ധിച്ച് നിര്‍മിച്ച നടപ്പാത തകര്‍ന്നതോടെ വിദ്യാര്‍ത്ഥികളുടെ യാത്ര ദുസ്സഹമായി. 20 വര്‍ഷം മുമ്പ് നിര്‍മിച്ച നടപ്പാതയാണ് ചൊവ്വാഴ്ച രാവിലെയുണ്ടായ മഴയില്‍ തകര്‍ന്നത്.
ഇതോടെ ചെങ്കള എല്‍.പി സ്‌കൂളിലേക്കും മദ്‌റസയിലേക്കും പോകുന്ന കുട്ടികളുടെ ഇതുവഴിയുള്ള യാത്ര സാഹസിക യാത്രയായി. തകര്‍ന്ന നടപ്പാത എത്രയും പെട്ടെന്ന് പഞ്ചായത്ത് ഇടപെട്ട് നന്നാക്കണമെന്നാണ് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ ആവശ്യം.