Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

അഴിമതിക്കാരായ മന്ത്രിമാരെ തെരുവില്‍ തടയും: എന്‍എല്‍യു

$
0
0
കോഴിക്കോട്: (www.kasargodvartha.com 29.08.2014) 200 കോടിയുടെ ടൈറ്റാനിയം അഴിമതി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും, രമേശ് ചെന്നിത്തലയും, ഇബ്രാഹിം കുഞ്ഞും മന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്ന് നാഷണല്‍ ലേബര്‍ യൂണിയന്‍ (എന്‍.എല്‍.യു) സംസ്ഥാന പ്രസിഡണ്ട് മുസ്തഫ കോഴിക്കോടും സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പും ആവശ്യപ്പെട്ടു.

ഇത്രയും ഗുരുതരമായ അഴിമതി ആരോപണം പുറത്തുവന്നിട്ടും അധികാരത്തില്‍ തുടരാനാണ് ഇവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അഴിമതിക്കാരായ മന്ത്രിമാരെ തെരുവില്‍ തടഞ്ഞ് ജനവിചാരണ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സെപ്തംബര്‍ 14 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് ഐ.എന്‍.എല്‍ ഓഫീസില്‍ ചേരുന്ന എന്‍.എല്‍.യു സംസ്ഥാന കമ്മിറ്റിയോഗം ശക്തമായ സമര പരിപാടിക്ക് രൂപം നല്‍കും.
Kozhikode, case, Kerala, Oommen Chandy, Ramesh-Chennithala, Minister V.K Ibrahim Kunhi, NLU

അഴിമതിക്കാരായ മന്ത്രിമാര്‍ രാജി വെയ്ക്കുക, തകര്‍ന്നു കിടക്കുന്ന മുഴുവന്‍ റോഡുകളും പുനര്‍ നിര്‍മിക്കുക, പൂഴി മണല്‍, ചെങ്കല്‍, കരിങ്കല്‍ ഉള്‍പെടെയുള്ള തൊഴില്‍ മേഖലയിലെ സ്തംഭനാവസ്ഥ മൂലം തൊഴില്‍ രഹിതരായ തൊഴിലാളികള്‍ക്കും വ്യവസായികള്‍ക്കും സാമ്പത്തിക സഹായം നല്‍കുക, ഓരോ പഞ്ചായത്തിലും തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാവശ്യമായ ചെറുകിട വ്യവസായ സംരംഭം ആരംഭിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം ആരംഭിക്കുകയെന്ന് സുബൈര്‍ പടുപ്പ് കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കാരായ മന്ത്രിമാരെ ജനവിചാരണ നടത്താനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് നഗരത്തിലും ജനവിചാരണ സംഘടിപ്പിക്കുമെന്നും എന്‍.എല്‍.യു കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സി.എം.എ ജലീല്‍, ജില്ലാ സെക്രട്ടറി ഹനീഫ കടപ്പുറം എന്നിവര്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kozhikode, case, Kerala, Oommen Chandy, Ramesh-Chennithala, Minister V.K Ibrahim Kunhi, NLU. 


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>