Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കല്ലട്ര അബ്ബാസ് ഹാജി മാതൃകാ നേതാവ്: സി.ടി അഹമ്മദലി

$
0
0
മേല്‍പ്പറമ്പ്: (www.kasargodvartha.com 29.08.2014) മുസ്ലിം ലീഗിനും സമുദായ പുരോഗതിക്കും വേണ്ടി അക്ഷീണം യത്‌നിച്ച രാഷ്ട്രീയത്തില്‍ പകരം വെയ്ക്കാനില്ലാത്ത സത്യസന്ധനായ രാഷ്ട്രീയ മാതൃകയായിരുന്നു കല്ലട്ര അബ്ബാസ് ഹാജി സാഹിബ് എന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി അഭിപ്രായപ്പെട്ടു.

ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കല്ലട്ര അബ്ബാസ് ഹാജി സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയായ തഅല്ലിം 2014 ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷനായിരുന്നു. ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി സ്‌കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.

കട്ടക്കാല്‍ ശാഫി ഹാജി, അബ്ദുല്ലകുഞ്ഞി കീഴൂര്‍, അസീസ് കളത്തൂര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, റൗഫ് ബാവിക്കര, ഖാദര്‍ കളനാട്, അന്‍വര്‍ കോളിയടുക്കം, കെ.ടി. നിയാസ്, മുംതസിര്‍ തങ്ങള്‍, റഷീദ് ഹാജി കല്ലിങ്കാല്‍, ഇല്ല്യാസ് കട്ടക്കാല്‍, നഷാത്ത്, മാഹിന്‍ ഹാജി, നൗഷാദ് ആലിച്ചേരി, കെ.ജി.എന്‍. റൗഫ്, സുല്‍ത്താന്‍ ഒറവങ്കര സംസാരിച്ചു.

കെഎംസിസി ജന.സെക്രട്ടറി മുസ്തഫ മച്ചിനടുക്കം സ്വാഗതവും എംഎസ്എഫ് പ്രസിഡണ്ട് നവാസ് ചെമ്പിരിക്ക നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Abbas-Haji-Kallatra, Muslim-league, Remembrance, Kasaragod, KMCC, Chemnad, C.T Ahmedali, Kallatra Abbas Haji commemorence


Keywords: Abbas-Haji-Kallatra, Muslim-league, Remembrance, Kasaragod, KMCC, Chemnad, C.T Ahmedali, Kallatra Abbas Haji commemorence.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>