കാസര്‍കോട്: വിവിധ കാരണങ്ങളാല്‍ തീര്‍പ്പാകാത്ത പരാതികളിലും അപേക്ഷകളിലും മുഖ്യമന്ത്രിയുടെ ഇടപെടല്‍ പൊതുജനങ്ങള്‍ക്ക് ഏറെ സഹായകമാകുന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര കേന്ദ്രമായ സുതാര്യകേരളത്തിന് കാഞ്ഞങ്ങാട് തോയമ്മലിലെ ടി ബാലന്റെ ഭാര്യ പി.കെ പത്മിനി നല്‍കിയ പരാതിയില്‍ വികലാംഗ പെന്‍ഷനും ഐ.എ.വൈ പദ്ധതിയിലുള്‍പെടുത്തി ഭവന നിര്‍മാണത്തിനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
2013 ഏപ്രില്‍ ഒന്നു മുതല്‍ നല്‍കുന്ന ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പ്രകാരം പരാതിക്കാരിക്ക് കുടിശിക അടക്കം പെന്‍ഷന്‍ നല്‍കണമെന്ന മുഖ്യമന്ത്രി സുതാര്യ കേരളം വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കിയ നിര്‍ദേശം യാഥാര്‍ത്ഥ്യമായി. പത്മിനിക്ക് വികലാംഗ പെന്‍ഷന്‍ ലഭിച്ചു തുടങ്ങി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയാണ് ഗുണഭോക്തൃ പട്ടികയിലുള്‍പെടുത്തി പത്മിനിക്ക് പെന്‍ഷന്‍ അനുവദിച്ചത്.

ഭാര്യ ടി.വി സരോജിനിയുടെ അര്‍ബുദ ചികിത്സയ്ക്കായി പടന്ന എസ്.സി സഹകരണ ബാങ്കില്‍ നിന്നെടുത്ത 15000 രൂപയുടെ വായ്പ കേരള സഹകരണ വികസന ക്ഷേമ നിധി ബോര്‍ഡ് എഴുതി തളളി. ടി.വി സരോജിനി മരിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് വി. വാസു സുതാര്യകേരളം കാസര്‍കോട് ജില്ലാസെല്ലില്‍ നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് നടപടി.
കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ ടി. ചിരുതേയിയുടെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കിട്ടാത്തതിനെക്കുറിച്ചുളള പരാതിയിലും നടപടിയുണ്ടായി. ഉദിനൂര്‍ നടക്കാവ് കുളത്തെ മാടന്റെ കല്ല്യാണിയുടെ പരാതിയില്‍ ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയില്‍ ഉള്‍പെടുത്തി ഇരുചക്ര വാഹനം അനുവദിക്കാനും നടപടിയായി. മെഡിക്കല്‍ റിപോര്‍ട്ട് ഹാജരാക്കിയാല്‍ വാഹനം നല്‍കാനാണ് തീരുമാനം. ലക്ഷ്മി നഗറിലെ നെയ്ത്ത് തൊഴിലാളിയായ സി.എച്ച് വിജയന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ലെന്ന പരാതിയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് നടപടി സ്വീകരിച്ചു. ഇയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി.
കാസര്‍കോട് കലക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സുതാര്യ കേരളം സെല്‍ വഴിയാണ് പൊതുജനങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈമാറി തീര്‍പ്പാക്കുന്നത്. പരാതിയില്‍ സ്വീകരിച്ച നടപടി അപേക്ഷകനെ ഉടനെ അറിയിക്കുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍, സുതാര്യ കേരളം, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍, സിവില്‍സ്റ്റേഷന്‍, പിഒ വിദ്യാനഗര്‍, കാസര്‍കോട് 671 123. ഫോണ്‍ 04994-255001 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Oommen Chandy, Kerala, Sutharya Keralam, Pathmini, Pension, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75