Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു

$
0
0
ഉപ്പള: (www.kasargodvartha.com 02.10.2014) മംഗലാപുരത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഇലക്ട്രിക് പോസ്ടിലിടിച്ചു. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ ഉപ്പള ഹിദായത് നഗറിലാണ് സംഭവം.

മുന്നില്‍ പോവുകയായിരുന്ന ബൈക്ക് യാത്രക്കാരന്‍ റോഡിലെ കുഴിയില്‍ വീണപ്പോള്‍ ഇയാളെ  വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബസ് പോസ്റ്റിലിടിച്ചത്. കെ.എല്‍ 15 - 7773 ബസാണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരിക്കില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Accident, KSRTC-bus, Electric post, Uppala, Kasaragod, Kerala, KSRTC bus hits electric post

Accident, KSRTC-bus, Electric post, Uppala, Kasaragod, Kerala, KSRTC bus hits electric post.

Also read:

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; ഐ.എന്‍.എല്‍. മുന്നൊരുക്കം കാമ്പയിന്‍ വ്യാഴാഴ്ച

$
0
0
കാസര്‍കോട്: (www.kasargodvartha.com 01.10.2014) മുനിസിപ്പല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഐ.എന്‍.എല്‍. ഒരുങ്ങുന്നു. വാര്‍ഡ് തലങ്ങളില്‍ പാര്‍ട്ടിയെ സജീവമാക്കുന്നതിന് ജില്ല, മുനിസിപ്പല്‍, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ കാമ്പയില്‍ സംഘടിപ്പിക്കും.

ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് നിര്‍വഹിക്കും.

വാര്‍ഡ്, മുന്‍സിപ്പല്‍, പഞ്ചായത്ത്, മണ്ഡലം, ജില്ലാ ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, പ്രധാനപ്പെട്ട പ്രവര്‍ത്തകന്മാര്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
INL, Indian National Congress, Election, Panchayath Election, Kasaragod News

ഒക്ടോബര്‍ 5 ന് ബലിപെരുന്നാള്‍ ദിനത്തില്‍ നടക്കുന്ന കാസര്‍കോട് ജില്ലയിലെ ഈദ്ഗാഹ്-നിസ്‌കാര സമയം

$
0
0
(www.kasargodvartha.com 02.10.2014) കെ.എന്‍.എം ഈദ് ഗാഹ് ബ്രിട്ടീഷ് ഗ്രൗണ്ട്-അമെയ് റോഡ്: ഉമര്‍ സ്വലാഹി 7.45
കാസര്‍കോട് സലഫി ഈദ്ഗാഹ്: ഹൈലൈന്‍ പ്ലാസക്ക് സമീപം- ഫിറോസ് സ്വലാഹി 7.45
കാസര്‍കോട് ഇസ്ലാമിക് സെന്റര്‍: നാസര്‍ ചെറുകര 8.00
കാഞ്ഞങ്ങാട്: മുഹാജിര്‍ ഫാറൂഖി 7.45
കുഞ്ചത്തൂര്‍: ഇബ്രാഹിം ദാരിമി 8.00
ഉപ്പള: അബൂ നജീം സ്വലാഹി 7.00
ആരിക്കാടി: റഫീഖ് മൗലവി 8.00
മച്ചമ്പാടി: സക്കീര്‍ സലഫി 7.45
മിയാപദവ്: ഷാക്കിര്‍ സ്വലാഹി- 8.00
പെര്‍ള: ഷഫീഖ് സലഫി 8.00
പട്‌ള: ഇബ്രാഹിം ദാരിമി 7.45
ഭീമനടി: റാഫി മദനി 7.45
പെരുമ്പട്ട: നാസിര്‍ സ്വലാഹി 7.45
പടന്ന ഓരിമുക്ക്: മുബാറക്ക് മൗലവി 7.45
Kasaragod, Kerala, Eidgah, Kanhangad, Kasaragod Islamic Centre, Salafi,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കെ.എം.സി.സി ഈദ് സ്‌നേഹ പ്രഭാതം ബലി പെരുന്നാള്‍ ദിനത്തില്‍

$
0
0
ദുബൈ: (www.kasargodvartha.com 02.10.2014) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ (ശനിയാഴ്ച) രാവിലെ 7.30 ന് ബനിയാസ് - നാസര്‍ സ്‌ക്വയറില്‍ ഈദ് സ്‌നേഹ പ്രഭാതം സംഘടിപ്പിക്കുന്നു.

ഈദ് സന്ദേശം കൈമാറുന്നതിനോടൊപ്പം വ്യത്യസ്തവും വേറിട്ടതുമായ പരിപാടിയില്‍ കെ.എം.സി.സി നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. പരിപാടിയില്‍ കെ.എം.സി.സി പ്രവര്‍ത്തകരും അനുഭാവികളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Dubai, KMCC, Programme, Kasaragod, Eid, Gulf, Committee, Baniyas Nagar, Sneha Prabadam

Keywords: Dubai, KMCC, Programme, Kasaragod, Eid, Gulf, Committee, Baniyas Nagar, Sneha Prabadam. 

തെരുവ് കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പ് വരുത്തണം

$
0
0
കോഴിക്കോട്: (www.kasargodvartha.com 02.10.2014) കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന തെരുവ് കച്ചവടക്കാരുടെ തൊഴിലും പുനരധിവാസവും ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് അഹമ്മദ് മാഷ് വേളാട് അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല മുഖ്യ പ്രഭാഷണം നടത്തി.

ജി. മാഹിന്‍ അബൂബക്കര്‍, അഡ്വ. പി.എം. ഹനീഫ്, വി.എ.കെ. തങ്ങള്‍, രഘുനാഥ് പ്രസംഗിച്ചു. എസ്.ടി.യു സംസ്ഥാന സെക്രട്ടറി മുഹമ്മദ് സാലി തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികളായി പി.എം. ഹാരിസ് എറണാക്കുളം (പ്രസിഡണ്ട്), എ.വി. മുസ്തഫ മലപ്പുറം, അസീസ് പഞ്ചളി മലപ്പുറം, എ.കെ. മുസ്തഫ എറണാക്കുളം, വി.പി. ഉസ്മാക് കോഴിക്കോട് (വൈസ് പ്രസിഡണ്ടുമാര്‍) അഷ്‌റഫ് ഇടനീര്‍ കാസര്‍കോട് (ജനറല്‍ സെക്രട്ടറി), എം.ടി. അബ്ദുര്‍ റഹ്മാന്‍ മലപ്പുറം, കെ.ബി. അബു എറണാക്കുളം, കെ. അബ്ദുല്‍ അസീസ് കോഴിക്കോട്, എം. അഹ്മദ് കോയ കോഴിക്കോട്, കെ.പി. മൊയ്തു മലപ്പുറം (സെക്രട്ടറിമാര്‍) എന്‍.സുബൈര്‍ കോഴിക്കോട് (ട്രഷറര്‍). എ.വി. മുസ്തഫ സ്വാഗതവും അഷ്‌റഫ് ഇടനീര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kozhikode, Kerala, STU, Shop, Office- Bearers, Government, Council Meeting

Keywords: Kozhikode, Kerala, STU, Shop, Office- Bearers, Government, Council Meeting. 

രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടപ്പിച്ചു

$
0
0
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 02.10.2014) കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബ്, നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം. കായിഞ്ഞി ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്വത്തെ കുറിച്ചും ആവശ്യകതയെക്കുറിച്ചും അദ്ദേഹം ക്ലാസെടുത്തു.

ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് വന്ദന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതം പറഞ്ഞു. അധ്യാപകരായ സുബൈദ, പ്രസന്ന, യംഗ്ചാലഞ്ചേര്‍സ് ക്ലബ്ബ് സെക്രട്ടറി സഫ്‌വാന്‍ കുന്നില്‍ സംസാരിച്ചു.
Kasaragod, Kerala, Mogral puthur, Inauguration, Secretary, Kunnil Young Challengers Club,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഗാന്ധിജയന്തി: ജനറല്‍ ആശുപത്രി പരിസരം പോലീസുകാര്‍ ശുചീകരിച്ചു

$
0
0

കാസര്‍കോട്: (www.kasargodvartha.com 02.10.2014) കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരം ശുചീകരിച്ചു. ശുചീകരണ ദിനത്തിന്റെ ഉദ്ഘാടനം കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.

കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായക്, ഐ.എം.എ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഡോ. പ്രസാദ് മേനോന്‍, കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ. സന്തോഷ്, സെക്രട്ടറി പ്രദീപ് കുമാര്‍. സി, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.വി രാജീവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നൂറോളം സേനാംഗങ്ങള്‍ ശ്രമദാനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് സേനാംഗങ്ങളും ആശുപത്രി ജീവനക്കാരും ശുചീകരണ പ്രതിജ്ഞ എടുത്തു.
Kasaragod, Kerala, Police, N.A.Nellikunnu, MLA, Kasaragod DYSP, T.P Ranjith,
Kasaragod, Kerala, Police, N.A.Nellikunnu, MLA, Kasaragod DYSP, T.P Ranjith,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വൈദേശിക ഉല്‍പന്നങ്ങള്‍ അടിമകളാക്കി മാറ്റുന്നുവെന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികളുടെ ദണ്ഡി യാത്ര

$
0
0
നെല്ലിക്കുന്ന്: (www.kasargodvartha.com 02.10.2014)ദൈനംദിനചര്യകളില്‍ പോലും വൈദേശികാധിപത്യം അപകടകരമായ കടന്നു കയറ്റം സൃഷ്ടിക്കുന്നുവെന്ന വേവലാതികളുമായി വിദ്യാര്‍ത്ഥികളുടെ പ്രതീകാത്മക ദണ്ഡി യാത്ര. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഗാന്ധി ജയന്തി ദിനത്തില്‍ വേറിട്ട പരിപാടികള്‍ സംഘടിപ്പിച്ച് ശ്രദ്ധ പിടിച്ചു പറ്റിയത്.

വെള്ളക്കാര്‍ ഉപ്പിന് നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ചാണ് 1930 ല്‍ ഗാന്ധിജി 78 അനുയായികളോടൊപ്പം സബര്‍മതി ആശ്രമത്തില്‍ നിന്നും  ദണ്ഡിയിലേക്ക് യാത്രപോയത്. അവിടെ ഉപ്പ് കുറുക്കി ഗാന്ധിജിയും അനുയായികളും സിവില്‍ നിയമ ലംഘനം നടത്തി. എന്നാല്‍ ആധുനിക യുഗത്തില്‍ വെള്ളക്കാര്‍ക്ക് പകരം പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി വൈദേശിക ഉല്‍പന്നങ്ങളുടെ അടിമകളായി നാം മാറുകയാണ്. നമ്മുടെ പരിശുദ്ധമായ ജൈവവൈവിധ്യങ്ങളും സ്വദേശി ഉല്‍പന്നങ്ങളും നാം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന സന്ദേശവുമായാണ് വിദ്യാര്‍ത്ഥികള്‍ ദണ്ഡി യാത്ര സംഘടിപ്പിച്ചത്. സ്‌കൂളില്‍ നിന്നും കാല്‍നടയായെത്തിയാണ് നെല്ലിക്കുന്ന് കടപ്പുറത്ത് പ്രതീകാത്മകമായി ഉപ്പ് കുറുക്കിയത്. എഴാം ക്ലാസ് വിദ്യാര്‍ത്ഥി മെഹറൂഫ് ഗാന്ധിജിയായി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അനുസ്മരണ പരിപാടി സ്‌കൂള്‍ മാനേജിങ്ങ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം.സുബൈര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.എം.മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ചു. ഹനീഫ് നെല്ലിക്കുന്ന്, ഷാഫി എ.നെല്ലിക്കുന്ന്, ലത്തീഫ് പ്രസംഗിച്ചു. പ്രധാന അധ്യാപകന്‍ എ.കെ മുഹമ്മദ്കുട്ടി സ്വാഗതം പറഞ്ഞു. സുബൈര്‍ പടപ്പില്‍, രിസാന സോള്‍ക്കര്‍, ജയറാണി, അധ്യാപകരായ ഗോപിനാഥന്‍, ജയശ്രീ, ശ്രീലേഖ, ദീപ്തി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ശിഫാ സഅദിയ്യ ആശുപത്രിയില്‍ ജനന മരണ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനം തുടങ്ങി

$
0
0
ദേളി: (www.kasargodvartha.com 02.10.2014) ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശിഫാ സഅദിയ്യ ഹോസ്പിറ്റലില്‍ സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തി. കാസര്‍കോട് ജില്ലാപോലീസ് ചീഫ് തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജനന മരണ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.

പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ആയിഷ സഅദൂല്ല, ഹാജി ഹുസൈന്‍ കടവത്ത്, ഡോ. എം.എ. അബൂബക്കര്‍, ഡോ. ബാസിത്ത്, ഡോ. കലൈ ശെല്‍വി, ഡോ. അഭിലാഷ് ആന്റണി, ഡോ. മൊയ്തീന്‍ കുഞ്ഞി, ഫാസില്‍ സഅദി, ഉസ്താദ് ഹസ്സന്‍ ബായി തുടങ്ങിയവര്‍ സംബന്ധിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍  ശ്രീകുമാര്‍ സ്വാഗതവും നാഷണല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.
Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,
Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,
Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,
Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,
Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,
Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,
Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,
Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,
Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,
Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,
Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കന്നുകാലികളെ കടത്തുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു 2 പേര്‍ക്ക് പരിക്ക്

$
0
0
മംഗലാപുരം: (www.kasargodvartha.com 02.10.2014)കന്നുകാലികളെ കടത്തിക്കൊണ്ടു പോകുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്കു പരിക്കേറ്റു. ബണ്ട്‌വാള്‍  കല്ലട്ക്ക പുര്‍ളിപ്പാടിയിലാണ് അപകടമുണ്ടായത്.

പിക്കപ്പിലുണ്ടായിരുന്ന ബഷീര്‍, സിദ്ദീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാണിയില്‍ നിന്നു കന്നുകാലികളെ കൊണ്ടു പോവുകയായിരുന്ന വാഹനമാണ്  അപകടത്തില്‍ പെട്ടത്. വാഹനത്തെ ഒരു സംഘം പിന്തുടര്‍ന്നപ്പോഴാണ് പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒരു ബൈക്കു യാത്രക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ബൈക്ക് കസ്റ്റഡിയിലെടുത്തു.
Two youths, Basheer and Siddique, Met, Accident, Purlipadi, Kalladka, due to over speeding, Travelling, Pick-up vehicle, Carrying bulls, Mani, Gang of people, Chasing, Driver, Lost control, Vehicle,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വാജ്‌പേയിക്ക് പകരക്കാരനാകാന്‍ മോഡിക്ക് കഴിയില്ല: അദ്വാനി
Keywords: Two youths, Basheer and Siddique, Met, Accident, Purlipadi, Kalladka, due to over speeding, Travelling, Pick-up vehicle, Carrying bulls, Mani, Gang of people, Chasing, Driver, Lost control, Vehicle, 

Advertisement:

കരാറുകാരുടെ കൂട്ടായ്മയും പഠന ക്ലാസും നടത്തി

$
0
0
കാസര്‍കോട്: (www.kasargodvartha.com 02.10.201) യുവ കാരാറുകാരുടെ സംഘടനയായ കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരാറുകാരുടെ കൂട്ടായ്മയും പഠന ക്ലാസും സംഘടിപ്പിച്ചു.

കാസര്‍കോട് സ്പീഡ് വെ ഇന്‍ ഹാളില്‍ വ്യാഴാഴ്ച രാവിലെ നടന്ന പരിപാടി ടി.കെ. നസീറിന്റെ അധ്യക്ഷതയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) ഉദ്ഘാടനം ചെയ്തു. പഠന ക്ലാസ് ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.

ജേസീസ് അന്താരാഷ്ട്ര പരിശീലകന്‍ വി. വേണുഗോപാല്‍ ക്ലാസിന് നേതൃത്വം നല്‍കി. മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു മുഖ്യാതിഥിയായിരുന്നു. ജാബിര്‍ ചെങ്കള സ്വാഗതം പറഞ്ഞു.

ബേര്‍ക്ക അബ്ദുല്ല കുഞ്ഞി, ബി.കെ.മുഹമ്മദ് കുഞ്ഞി, ലോഫ് മുഹമ്മദ്, എം.എ. നാസര്‍, ശരീഫ് ബോസ്, മൊയ്തീന്‍ ചാപ്പാടി, എം.കബീര്‍ ബേവിഞ്ച, നൗഷാദ് പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Govt. Contractors Youth wing, Class, K. Kunhiraman MLA, Inauguration, Kasaragod, Kerala

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഐ.എന്‍.എല്‍ മുന്നൊരുക്കം ക്യാമ്പയിന്‍ സംഘടിപ്പിച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 02.10.2014)മുനിസിപ്പല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കം ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പയിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു.

അസീസ് കടപ്പുറം, അജിത്ത് കുമാര്‍ ആസാദ്, പി.എ മുഹമ്മദ്കുഞ്ഞി, കെ.എസ് ഫക്രുദ്ദീന്‍, മൊയ്തീന്‍കുഞ്ഞി കളനാട്, എം.എ ലത്വീഫ്, സുബൈര്‍ പടുപ്പ്, സി.എം.എ ജലീല്‍, റഹീം ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

INL, Campaign, Kasaragod, Inauguration, Election.

Keywords: INL, Campaign, Kasaragod, Inauguration, Election. 

രാഷ്ട്രപിതാവിനെ അനുസ്മരിച്ച് നാടെങ്ങും സേവനപ്രവര്‍ത്തനങ്ങള്‍

$
0
0
കാസര്‍കോട്: (www.kasargodvartha.com 02.10.2014) രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജയന്തി ദിനം നാടെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ശുചീകരണം, സേവന പ്രവര്‍ത്തനങ്ങള്‍, രക്തദാന ക്യാമ്പ്, ലഹരി വിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയവ നാടിന്റെ പല ഭാഗത്തും നടന്നു.

എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗാന്ധിജി-ജീവിതവും ചരിത്രവും എന്ന വിഷയത്തില്‍ ചിത്രപ്രദര്‍ശനം നടത്തി. പ്ലസ്ടു, എസ്.എസ്.എല്‍.സി.പരീക്ഷകളിലെ ഉന്നത വിജയികള്‍ക്കുള്ള ഉപഹാര വിതരണവും അനുമോദനവും ഇതോടൊപ്പം നടന്നു.

പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ. അബ്ദുല്‍ നാസിര്‍ അധ്യക്ഷത വഹിച്ചു. ചിത്രപ്രദര്‍ശനം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിശാലാക്ഷി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

എസൈസ് വകുപ്പ് ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കാസര്‍കോട്ട് കൂട്ടയോട്ടം സംഘടിപ്പിച്ചു. പുലിക്കുന്ന് ഗവ. ഗസ്റ്റ് ഹൗസ് പരിസരത്ത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ലഹരി വിരുദ്ധ സമ്മേളനവും നടത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Gandhi Jayanthi, Celebration, Kerala, Office, Programmes
Kasaragod, Gandhi Jayanthi, Celebration, Kerala, Office, Programmes.
കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിസര ശുചീകരണം ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്യുന്നു. 

സദളരു പബ്ലിക് സ്‌കൂളില്‍ നടന്ന മാതൃപൂജ
കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നു
Keywords: Kasaragod, Gandhi Jayanthi, Celebration, Kerala, Office, Programmes. 

ഐ. രാമറൈയുടെ മകന്‍ അഡ്വ. ബി. വിട്ടല്‍ റൈ നിര്യാതനായി

$
0
0
കുമ്പള: (www.kasargodvartha.com 02.10.2014) മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ പരേതനായ ഐ. രാമറൈയുടെ മകന്‍ അഡ്വ. വിട്ടല്‍ റൈ നിര്യാതനായി. മംഗലാപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. വ്യാഴാഴ്ച രാവിലെ മംഗലാപുരത്തെ ഫഌറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

രാവിലെ ഉറക്കമുണരാത്തതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം വൈകിട്ട് മംഗലാപുരത്തെ നന്ദിഗുഡ്ഡെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. പഠിക്കുന്ന സമയത്ത് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ (ഐ) സജീവ പ്രവര്‍ത്തകനായിരുന്നു.

മാതാവ് ഉമാവതി റൈ. ഭാര്യ: പവിത്ര. മംഗലാപുരത്തെ 10-ാം തരം വിദ്യാര്‍ത്ഥിനി അമൂല്യ ഏക മകളാണ്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. ബി. സുബ്ബയ്യ റൈ, ശാന്തി, രാജീവി എന്നിവര്‍ സഹോദരങ്ങളാണ്.

കര്‍ണാടക മന്ത്രി ബി. രമാനാഥ റൈ, കര്‍ണാടക എം.എല്‍.എമാരായ എ.ആര്‍ ലോബോ, ഐവന്‍ ഡിസൂസ, മൊയ്തീന്‍ ബാവ, മേയര്‍ മഹാബല മാര്‍ള, കേരള കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരം അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ അനുശോചനം അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kumbala, Obituary, Ex MP, I Ramanadha Rai, Son, B Vittal Rai, Mangalore

Keywords: Kumbala, Obituary, Ex MP, I Ramanadha Rai, Son, B Vittal Rai, Mangalore. 

രണ്ടു വര്‍ഷം മുമ്പ് 70 പവന്‍ സ്വര്‍ണവുമായി സ്ഥലം വിട്ട ഭര്‍ത്താവിനെ കണ്ടെത്താന്‍ ഭാര്യയുടെ പരാതി

$
0
0
മഞ്ചേശ്വരം: (www.kasargodvartha.com 02.10.2014) കൊച്ചിയില്‍ മത്സ്യ വ്യാപാരം തുടങ്ങാനെന്നു പറഞ്ഞ് രണ്ടു വര്‍ഷം മുമ്പ് തന്റെ 70 പവന്‍ സ്വര്‍ണാഭരണങ്ങളുമായി വീടുവിട്ട ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.

മഞ്ചേശ്വരം സെയില്‍സ് ടാക്‌സ് ചെക്ക് പോസ്റ്റിനടുത്ത താന ക്വാര്‍ട്ടേഴ്‌സിലെ പരേതനായ കെ. അബ്ദുല്ലയുടെ മകള്‍ മൈമൂനയാണ് പരാതിക്കാരി. ഉള്ളാള്‍ കൈക്കോ ബീച്ച് റോഡ് മൂക്കഞ്ചേരി അറബി കോട്ടേജിലെ ബോലാറ അഹമ്മദ് ബാവയുടെ മകന്‍ മുഹമ്മദ് റഫീഖ് ബാവയെ(42) കാണാനില്ലെന്നാണു പരാതി.

17 വര്‍ഷം മുമ്പാണ് മുഹമ്മദ് റഫീഖ് ബാവയും മൈമൂനയും വിവാഹിതരായത്. ഈ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ട്. രണ്ടു വര്‍ഷം മുമ്പ് വീടു വിട്ടതിനു ശേഷം ബാവയെക്കുറിച്ചു യാതൊരു വിവരവുമില്ലെന്നും കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ 04998272640 എന്ന ഫോണ്‍ നമ്പറിലോ അറിയിക്കണമെന്ന് റഫീഖ് ബാവയുടെ ഫോട്ടോ അടക്കമുള്ള പരാതിയില്‍ മൈമൂന ആവശ്യപ്പെട്ടു.
Kasaragod, Kerala, Manjeshwaram, Complaint, Police, House, Police Station, Manjeshwaram Sales tax Check post,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കറണ്ട് ബന്നിറ്റ് കുത്ത്യാ മതി സിസ്റ്ററേ, മര്ന്ന് മാറിപ്പോവും...!

$
0
0
കാസര്‍കോട്: (www.kasargodvartha.com 02.10.2014)ബുധനാഴ്ച രാത്രിയിലെ വൈദ്യുതി മുടക്കം മൂലം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രോഗികളും ജീവനക്കാരും പൊറുതിമുട്ടി. വാര്‍ഡില്‍ കഴിയുന്ന രോഗികളെ ഡോക്ടര്‍മാര്‍ പരിശോധിച്ചതും മരുന്ന് നല്‍കിയും ടോര്‍ച്ച് വെളിച്ചത്തിലായിരുന്നു.

ഇഞ്ചക്ഷന്‍ നല്‍കാനെത്തിയ നഴ്‌സുമാരോട് രോഗികള്‍ തങ്ങളുടെ ഭീതി അറിയിക്കുകയും ചെയ്തു. കറണ്ട് വന്ന ശേഷം കുത്തിയാല്‍ മതിയെന്നും മരുന്നും അത് നല്‍കേണ്ട രോഗികളും മാറിപ്പോകുമെന്നും അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എന്നാല്‍ കൃത്യ സമയത്ത് നല്‍കേണ്ട ഇഞ്ചക്ഷനും ഗ്ലൂക്കോസും നല്‍കാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയും, വൈദ്യുതി എപ്പോളെത്തുമെന്ന് യാതൊരു ഗ്യാരണ്ടിയും ഇല്ലാത്ത സ്ഥിതിക്ക് ടോര്‍ച്ച് കത്തിച്ച് കുത്തിവെപ്പ് എടുക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.

ആശുപത്രിയില്‍ വൈദ്യുതി മുടക്കം നേരിട്ടാല്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഇന്‍വെര്‍ട്ടര്‍ ചാര്‍ജ് തീര്‍ന്ന് നിലച്ചു പോയിരുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാലുള്ള വെളിച്ചവും വാര്‍ഡില്‍ എത്തുന്നില്ല. കൂടുതല്‍ സൗകര്യത്തിനായി പണമടച്ച് പേവാര്‍ഡ് തരപ്പെടുത്തിയ രോഗികളുള്‍ക്കും അവരുടെ കൂടെ നില്‍ക്കുന്നവര്‍ക്കും ഉഷ്ണം സഹിക്കവയ്യാതെ കറണ്ട് വരുന്നതുവരെ പുറത്ത് കഴിയേണ്ടി വന്നു.

വൈദ്യുതി മുടക്കം ഒരുതരത്തിലും ബാധിച്ചു കൂടാത്ത ആശുപത്രിയില്‍ ടോര്‍ച്ച് തെളിച്ച് രോഗികള്‍ക്ക് കുത്തിവെപ്പ് നടത്തേണ്ടി വന്ന ഗതികേട് അധികൃതരുടെ തികഞ്ഞ അനാസ്ഥയുടെ ഉദാഹരമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Power problems of Kasargod general hospital

Keywords: Kasaragod, General-hospital, Electricity, Doctor, Patient's, Injunction. 

യുവാവ് റെയില്‍വേ സ്‌റ്റേഷനില്‍ വെട്ടേറ്റു മരിച്ച നിലയില്‍

$
0
0
മംഗലാപുരം: (www.kasargodvartha.com 02.10.2014) യുവാവിനെ മംഗലാപുരം റെയില്‍വേ സ്‌റ്റേഷനില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ജല്ലി ഗുഡ്ഡെ ബജല്‍ക്കോടിയിലെ ജയരാജ് എന്ന സുബ്ബ എന്ന നമ(27) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് റെയില്‍വേ സ്‌റ്റേഷന്റെ തെക്കേ അറ്റത്ത് ജയരാജിന്റെ മൃതദേഹം വെട്ടേറ്റ് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മംഗലാപുരം റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. കൊലയാളികള്‍ ആരെന്നോ, ഉദ്ദേശ്യം എന്താണെന്നോ വ്യക്തമായിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Man,  Murder, Obituary, Mangalore, Railway station, Jayraj, Subba, Nama, Bajalkodi
Also read:

വധശ്രമക്കേസില്‍ പ്രതിയായ പഞ്ചായത്ത് അംഗത്തെ പോലീസ് സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.10.2014)വധശ്രമക്കേസില്‍ പ്രതിയായ പഞ്ചായത്ത് അംഗത്തെ പോലീസ് സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി. പള്ളിക്കര പഞ്ചായത്ത് 18-ാം വാര്‍ഡ് അംഗവും യൂത്ത്‌ലീഗ് നേതാവുമായ സിദ്ദീഖ് പള്ളിപ്പുഴയെ (36)യാണ് കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെ ബുധനാഴ്ച വൈകിട്ട് ബേക്കല്‍ പോലീസ് പിടികൂടിയത്.

സെപ്റ്റംബര്‍ 12ന് വൈകുന്നേരം പള്ളിക്കര പള്ളിപ്പുഴയിലുണ്ടായ സംഘര്‍ഷത്തില്‍ പള്ളിപ്പുഴയിലെ പി.പി അഹമ്മദ് കബീര്‍ (30), അബ്ദുല്‍ സമീര്‍ (32) എന്നിവര്‍ക്ക് കുത്തേറ്റ സംഭവത്തിലാണ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. സിദ്ദീഖ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതിനിടെ പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് കാറില്‍ രക്ഷപ്പെട്ടത്.

പോലീസ് പിന്തുടരുന്നതിനിടയില്‍ സിദ്ദീഖ് സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ കയറി അതിഞ്ഞാലില്‍ വെച്ച് വഴിയാത്രക്കാരനായ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. അപകടം വരുത്തിയ സിദ്ദീഖ് സഞ്ചരിച്ച ഇന്നോവ കാര്‍ നിര്‍ത്താതെ പോയപ്പോള്‍ നാട്ടുകാര്‍ പിന്തുടരുകയും തടഞ്ഞുവെക്കുകയുമായിരുന്നു. പിന്നാലെ എത്തിയ പോലീസ് സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തു.

വൈദ്യ പരിശോധനയ്ക്കായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ മജിസ്‌ട്രേറ്റ് എത്തിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്ത് സബ്ജയിലിലേക്ക് അയച്ചു.

കേസില്‍ രണ്ടാം പ്രതിയാണ് സിദ്ദീഖ്. നേരത്തെ പള്ളിയില്‍ ഖാസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ചിലര്‍ ഉടന്‍ തന്നെ ഖാസിയെ അംഗീകരിക്കുന്ന തീരുമാനം ഉണ്ടാകണമെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Related News: 
ബേക്കല്‍ പള്ളിപ്പുഴയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

പള്ളിപ്പുഴയില്‍ യുവാക്കള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

Keywords: Pallikara, Case, Accuse, Arrest, Investigation, Police, Natives, Sideeque, Kabeer, Abdul Sameer, Murder attempt case. 

മുഹ്‌യിദ്ദീന്‍ മാല ആസ്വാദനവും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു

$
0
0
കുമ്പള: (www.kasargodvartha.com 03.10.2014)പേരാല്‍ അഹ്ദലിയ്യ നഗര്‍ മദ്‌റസത്തുല്‍ അഹ്ദലിയ്യ വിദ്യാര്‍ത്ഥി സംഘടന മുഹ്‌യിസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കമ്മിറ്റി  മുഹ്‌യിദ്ദീന്‍ മാല ആസ്വാദനവും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു. ചെന്നാര്‍ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ടി.എ ഉസ്മാന്‍ സഖാഫി തലക്കി ഉദ്ഘാടനം ചെയ്തു.

മുഹ്‌യിദ്ദീന്‍ മാല, ബുര്‍ദ മജ്‌ലിസിന്ന് മുഹ്‌യിസ്സുന്ന സംഘം നേതൃത്വം നല്‍കി. മുഹമ്മദ് സലീം ഹനീഫി, അല്‍ അമീന്‍, എം.എ അസീസ്, മുഹമ്മദ് തലപ്പാടി എന്നിവര്‍ സംസാരിച്ചു. അബ്ബാസ് കെ.എ സ്വാഗതവും യൂനുസ് കെ.എ നന്ദിയും പറഞ്ഞു.
Kasaragod, Kerala, Kumbala, Burdha-majlis, Committee, Inauguration,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്.കെ.എസ്.എസ്.എഫ് പാവപ്പെട്ട മദ്രസാ അധ്യാപകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു

$
0
0
കാസര്‍കോട്: (www.kasargodvartha.com 03.10.2014)എസ്.കെ.എസ്.എസ്.എഫ് അബൂദാബി നാഷണല്‍ കമ്മിറ്റി പാവപ്പെട്ട മദ്രസാ അധ്യാപകര്‍ക്ക് നല്‍കുന്ന ധനസഹായം കാസര്‍കോട് ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി.പി മൊയ്തു മൗലവി ചെര്‍ക്കള, ഖലീല്‍ ഹസനി ചൂരി, മൊയ്തു ചെര്‍ക്കള, സിദ്ദീഖ് ബെളിഞ്ചം, യൂസുഫ് വെടിക്കുന്ന്, ഹാരിസ് ഹസനി, യൂനുസ് ഹസനി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, അബൂദാബി നാഷണല്‍ കമ്മിറ്റി പ്രതിനിധി ഷരീഫ് പള്ളത്തടുക്ക, മുഹമ്മദ് മുസ്ലിയാര്‍ പുണ്ടൂര്‍, കാസിം മുസ്ലിയാര്‍ പെരുമ്പട്ട, ഹംസ ഫൈസി ദേലംപാടി, അബ്ദുല്‍ ഗഫൂര്‍ ഹനീഫി മൊഗ്രാല്‍, ഉമര്‍ തൊട്ടിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Kasaragod, Kerala, SKSSF, Madrasa, Teachers, Committee, Leadership, SKSSF Abu Dhabi National committee,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Viewing all 67200 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>