തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം യുഡിഎഫും എല്‍ഡിഎഫും ഏറ്റെടുക്കണം: അബ്ദുല്‍ മജീദ് ഫൈസി
കോണ്‍ഗ്രസ് നേതാവിനെതിരെ സി പി എം നേതാവിന്റെ പ്രകോപനപരമായ പ്രസംഗമെന്ന് പരാതി; മാലോത്ത് സംഘര്‍ഷാവസ്ഥ, പൊലീസിന്റെ ഇടപെടലില്‍ ഒഴിവാക്കിയത് വന്‍ രാഷ്ട്രീയ അക്രമം
വെള്ളരിക്കുണ്ട്: (www.kasargodvartha.com 09.12.2020) മാലോത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെതിരെ സി പി എം നേതാവ് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് മാലോം ടൗണില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. വെള്ളരിക്കുണ്ട് പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ രാഷ്ട്രീയ അക്രമമായിരുന്നു. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മാലോം ടൗണില്‍ നാടകീയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.
എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാലോം ടൗണില്‍ നടന്ന യോഗത്തില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറിയുമായ രാജു കട്ടക്കയത്തെ കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വികാരം കൊള്ളിച്ചത്.
തങ്ങളുടെ പ്രിയ നേതാവിനെ അപമാനിച്ചു എന്ന് ആരോപിച്ചു കൊണ്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍ ഡി എഫ് യോഗത്തിന് ശേഷം പ്രകടനം നടത്തി. ഇത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പര്‌സപരം കൈയ്യാങ്കളിയിലേക്ക് നീങ്ങവേ വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്‍, എസ് ഐ എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
ഇരുവിഭാഗങ്ങളിലും ഉള്‍പെട്ട നേതാക്കളുമായി സംസാരിച്ച് രംഗം ശാന്തമാകാതെ വന്നപ്പോള്‍ പൊലീസ്വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും കൂട്ടം കൂടി നിന്നവരെ ഓടിക്കുകയും ചെയ്തു.
കണ്ണീര്‍ വാതക ഷെല്‍ സഹിതമാണ് പൊലീസ് മാലോത്ത് എത്തിയത്. ആളുകള്‍ പിരിഞ്ഞു പോയില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് നേതാക്കളോട് പൊലീസ് പറഞ്ഞതോടെ നേതാക്കള്‍ അണികളെ ശാന്തമാക്കി.ഒരുമണിക്കൂര്‍ നേരം മാലോം ടൗണില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ സംഘടിച്ചതിനാല്‍ സംഘര്‍ഷാവസ്ഥ നിലനിന്നു.
ഇതിനിടയില്‍ തന്റെ പേരില്‍ ടൗണില്‍ സംഘര്‍ഷം നടക്കുന്നുവെന്ന വിവരമറിഞ്ഞു രാജു കട്ടക്കയം സ്ഥലത്ത് എത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കി. പ്രാദേശിക സി പി എം നേതാക്കളും സ്ഥലത്തെത്തി അണികളുമായി സംസാരിച്ചു. സമധാനമായി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. പിന്നീട് സാബു ഏബ്രഹാമും സ്ഥലത്ത് എത്തി പൊലീസുമായി കാര്യങ്ങള്‍ സംസാരിച്ചു. ഇതിനിടയില്‍ കൂടുതല്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
ബുധനാഴ്ച രാത്രി മാലോം ടൗണില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് മാലോം ടൗണില്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തി. ഇതിനായി വ്യാഴാഴ്ച മുതല്‍ പ്രത്യേക പൊലീസ് വാഹനവും ഉണ്ടാകും.
അനാവശ്യമായി സംഘം ചേര്‍ന്ന് രാഷ്ട്രീയ അക്രമങ്ങള്‍ കാണിച്ചാല്‍ പൊലീസ് കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകര്‍ പൊലീസുമായിസഹകരിക്കണമെന്നും വെള്ളരികുണ്ട് സി ഐ പറഞ്ഞു.
Keywords: Kasaragod, Vellarikundu, Kerala, News, CPM, Congress, Election, Local-Body-Election-2020, Trending, Complaint, Politics, Political party, Complaint against CPM leader for provocative speech by CPM leader
അജ്ഞാതന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി
ബേക്കല്‍: (www.kasargodvartha.com 09.12.2020) അജ്ഞാതന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി. കോട്ടികുളം കടപ്പുറത്താണ് 41 വയസ് പ്രായം തോന്നിക്കുന്ന ആളെ മരിച്ച നിലയില്‍ കണ്ടത്തിയത്.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ തിരിച്ചറിയുന്നവര്‍ ബേക്കല്‍ പോലീസില്‍ വിവരം അറിയിക്കണം.
Keywords: Kasaragod, Bekal, News, Dead body, Man, Death, Police, Postmortem, General-hospital, Body of an unidentified man was found on the beach
സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ 35കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
റാഞ്ചി: (www.kasargodvartha.com 10.12.2020) ഝാര്‍ഖണ്ഡില്‍ സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ 35കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ദുംകയിലെ മുഫസിലിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ ചന്തയില്‍ നിന്ന് സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി.
യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് സന്താല്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുദര്‍ശന്‍ മന്‍ദാള്‍ അറിയിച്ചു.
Keywords: News, National, Top-Headlines, Molestation, Crime, Police, Molestation against woman in Jharkhand
ജനങ്ങളെ താങ്ങി നിർത്തേണ്ട സർക്കാർ ചുറ്റിക കൊണ്ട് അടിക്കുന്നു: കെ സി വേണുഗോപാൽ എം പി
പളളിക്കര പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ഹനീഫ കുന്നിൻ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ജി രതികുമാർ, ഡിസിസി പ്രസിഡണ്ട് ഹകീം കുന്നിൽ, മുൻ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരൻ, കെ പി സി സി സെക്രട്ടറിമാരായ കെ നീലകണഠൻ, ബാലകൃഷ്ണൻ പെരിയ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ ഇ എ ബക്കർ, ഡി സി സി നിർവ്വാഹക സമിതി അംഗം സത്യൻ പൂച്ചക്കാട്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ഗീതാ കൃഷ്ണൻ, സാഷിയ സി എം ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ സുകുമാരൻ പൂച്ചക്കാട്, ശകീല ബശീർ, പ്രീത, ഉദുമ മണ്ഡലം ചെയർമാൻ ഹമീദ് മാങ്ങാട്, കൺവീനർ ഭാസ്കരൻ നായർ നേതാക്കളായ കെ എ അബ്ദുല്ല ഹാജി, എം പി എം ശാഫി, സിദ്ദീഖ് പള്ളിപ്പുഴ, രാജേഷ്, പളളിക്കര ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികൾ സംബന്ധിച്ചു.
ഓണ്‍ലൈന്‍ സെക്‌സ്; അറസ്റ്റിലായ യുവാവിന് നഗ്‌നചിത്രം കൈമാറിയത് കേരളം മുഴുവന്‍ വേരുകളുള്ള മറ്റൊരു സംഘം; നായിക കോഴിക്കോട് സ്വദേശിനിയായ സുന്ദരി
കാസര്‍കോട്: (www.ksargodvartha.com 10.12.2020) യുവതിക്കൊപ്പമുള്ള നഗ്‌ന ചിത്രം കാട്ടി കാല്‍ കോടി തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന് നഗ്‌നചിത്രം കൈമാറിയത് കേരളം മുഴുവന്‍ വേരുകളുള്ള മറ്റൊരു സംഘമെന്ന് പൊലീസ്.
വിദ്യാനഗര്‍ കൊല്ലമ്പാടിയിലെ അബ്ദുല്‍ ഖാദറിന്റെ പരാതിയിലാണ് ഉളിയത്തടുക്ക നാഷണല്‍ നഗറിലെ കെ നൗഫലിനെ (39) വിദ്യാനഗര്‍ സി ഐ വി വി മനോജ്, എസ് ഐ വിഷ്ണു, സിവില്‍ പൊലീസ് ഓഫീസര്‍ നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഖാദറിനെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതി ഒണ്‍ലൈന്‍ വഴി ചാറ്റിംഗ് നടത്തി വീഡിയോ കോള്‍ ചെയ്ത് നഗ്‌നചിത്രം പകര്‍ത്തുകയും ഇതിന്റെ വീഡിയോയും ചിത്രങ്ങളും തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് നൗഫല്‍ തന്റെ സുഹൃത്തായ ഖാദറിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കേസിന്റെ അന്വേഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളം മുഴുവന്‍ വേരുകളുള്ള മറ്റൊരു സംഘമാണ് നൗഫലിനെ പണം തട്ടാനുള്ള ചുമതല ഏല്‍പ്പിച്ചതെന്നും വീഡിയോ കോളില്‍ നഗ്നത കാട്ടി വീഡിയൊ ചെയ്തത് കോഴിക്കോട്ടെ സുന്ദരിയായ യുവതിയാണെന്ന സംശയത്തിലുമാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
അതേ സമയം ഇവര്‍ ഉപയോഗിച്ചു വന്നിരുന്നത് മറ്റൊരാളുടെ സിം കാര്‍ഡായിരുന്നു. യുവതിയുടെ കൈയ്യിലുള്ള ഈ സിം കാര്‍ഡ് സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുകയാണ്. യുവതിയെയും നൗഫലിന് നഗ്‌നരംഗങ്ങള്‍ കൈമാറിയ വ്യക്തിയെയും കണ്ടെത്തേണ്ടതുണ്ടെന്ന് വിദ്യാനഗര്‍ സി ഐ വി വി മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പണം വാങ്ങാനെത്തിയപ്പോള്‍ നൗഫലില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കണ്ണൂര്‍ ഫോറന്‍സിക്ക് കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്.
ഫോറന്‍സിക്ക് പരിശോധനയിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്. നൗഫലിന്റെ മൊബൈലിലേക്ക് വന്നതും ഇതില്‍ നിന്ന് പുറത്തേക്ക് വിളിച്ചതുമായ കോള്‍ രേഖകളും പൊലീസ് സൈബര്‍ സെല്ലിന്റ സഹായത്തോടെ പരിശോധിക്കുമെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
പ്രമുഖരെയടക്കം നിരവധി പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ ബ്ലാക്ക് മൈലിംഗ് നടത്തി പണം തട്ടിയ സംഭവഭങ്ങള്‍ റിപേര്‍ട് ചെയ്തിട്ടുണ്ട് അതു കൊണ്ടു തന്നെ വിശദമായ അന്വേഷണം നടത്താനാണ് പൊലിസിന്റെ തീരുമാനം.
നഗ്നത കാട്ടി തട്ടിപ്പ് നടത്തുന്ന സംഘത്തില്‍ നിരവധി യുവതികളുണ്ടെന്ന വ്യക്തമായ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തും ഉദ്യോഗസ്ഥ മേഖലകളിലും പ്രവര്‍ത്തിക്കുന്ന പ്രബലരുടെ പിന്തുണ സംഘത്തിന് ഉള്ളതായും പലരും ഇത്തരം സംഘങ്ങളെ ഉപയോഗിക്കുന്നതായുള്ള സംശയങ്ങളും പൊലീസ് ചൂണ്ടികാട്ടുന്നു.
പിണറായി വിജയൻ നടപ്പാക്കുന്നത് 'സ്വപ്ന'പദ്ധതികൾ: കെ സുരേന്ദ്രൻ
അഴിമതി മുഖമുദ്രയാക്കിയ ഇടത് വലത് മുന്നണികൾ കേരളത്തെ കട്ടുമുടിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇരു മുന്നണികളുടെയും ലെയ്സൻ കമ്മിറ്റി യോഗം പൂജപ്പുര സെൻട്രൽ ജയിലിൽ ചേരേണ്ടി വരും. ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയന്ന് പ്രചരണത്തിൽ നിന്നും ഒളിച്ചോടിയ പിണറായി വിജയൻ ഓൺലൈൻ പ്രചരണം നടത്തുമെന്നാണ് സിപിഎം പറയുന്നത്. മഞ്ചേശ്വരത്ത് ലീഗ് ഓൺലൈനും ഓഫ് ലൈനുമല്ലാത്ത അവസ്ഥയിലാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
കെ എം അഹ് മദ് മാഷ്: ചില ഓര്‍മകള്‍; ആ വിയോഗത്തിന് 10 വര്‍ഷം
(www.kasargodvartha.com 09.12.2020) 'ഭാഷയില്‍ നല്ല കയ്യടക്കം വേണം. എങ്കിലേ ഉദ്ദേശിച്ച കാര്യം എഴുതി ഫലിപ്പിക്കാന്‍ പറ്റൂ. അതിന് എഴുതി തന്നെ ശീലിക്കണം. ധാരാളം വായിക്കണം. വാക്കുകള്‍ എവിടെക്കണ്ടാലും ശ്രദ്ധിക്കണം. വാക്കില്‍ അക്ഷരങ്ങളും വാചകത്തില്‍ വാക്കുകളും ചുരുക്കണം' - ഒരിക്കല്‍ കെ എം അഹ് മദ് മാഷ് എന്നോടു പറഞ്ഞു. മാഷ് ഉടമയായ കാസര്‍കോട്ടെ ഉത്തരദേശം സായാഹ്ന പത്രത്തില്‍ ജോലി ചെയ്തുവരവേയാണ് ഒരു ദിവസം അദ്ദേഹം അടുത്തു വിളിച്ചിരുത്തി ഇതു പറഞ്ഞത്.
1997 മുതല്‍ ഒമ്പത് വര്‍ഷമാണ് ഞാനവിടെ ലേഖകനായി ജോലി ചെയ്തത്. മിക്കവാറും എല്ലാ ദിവസവും ഓരോ സ്റ്റോറി തയ്യാറാക്കി മാഷുടെ മേശപ്പുറത്ത് വെക്കണം. അദ്ദേഹമത് വായിച്ച് കറതീര്‍ത്താണ് ടൈപ്പ് ചെയ്യാന്‍ കൊടുക്കുക. എഴുതിയതില്‍ അവ്യക്തതയുണ്ടെങ്കില്‍ ചോദിക്കും. കൂട്ടുകയും കുറക്കുകയും ചെയ്യും. ഒരു സ്റ്റോറിയെ രണ്ടാക്കും. രണ്ടിനെ ഒന്നാക്കും. എഴുത്തില്‍ മന്ത്രികത കാട്ടും. വിവരങ്ങള്‍ പോരെന്നു തോന്നിയാല്‍ മാറ്റിവെക്കും. മുഴുവനും ലഭ്യമായാലേ നല്‍കൂ. വലിയ പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നിയ സംഗതികള്‍ മാഷ് ഒന്നുമല്ലാതാക്കും. നിസ്സാരമെന്നു തോന്നിയതിനെ ഗൗരവത്തിലെടുക്കും.
അങ്ങനെ എത്രയോ സംഭവങ്ങള്‍. വ്യക്തികളുടെ വിജയിച്ച കഥകള്‍, അവകാശധ്വംസനം സംബന്ധിച്ച വാര്‍ത്തകള്‍, നാട്ടിന്റെ വികസന വാര്‍ത്തകള്‍, സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വെളിച്ചങ്ങള്‍ എന്നിവയിലാണ് മാഷ് കൂടുതല്‍ താത്പര്യം കാണിച്ചിരുന്നത്.
വര്‍ഷങ്ങളായി ഉറങ്ങാത്ത ആരിക്കാടിയിലെ ഒരാളെക്കുറിച്ച് ഞാനെഴുതിയ വാര്‍ത്തയ്ക്കാണ് മാഷ് ആദ്യമായി ബൈലേന്‍ തന്നത്. അദ്ദേഹത്തിന്റെ എഴുത്തുവേഗവും ഭാഷയിലെ അനായാസതയും പ്രഭാഷണത്തിലെ ഹൃദ്യതയും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ദേഷ്യപ്പെടുമ്പോഴും അവഗണിക്കുമ്പോഴും മനസ്സിലാക്കാതിരിക്കുമ്പോഴും ഉള്ളില്‍ അദ്ദേഹം എനിക്കായി സ്‌നേഹം കരുതി വെച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ ഞാനിഷ്ടപ്പെടുന്നു.
കാസര്‍കോടിന്റെ സ്പന്ദനങ്ങള്‍ ഒപ്പിയെടുക്കാന്‍ സദാ ജാഗ്രത്തായ ഒരു തൂലികയും മനസ്സും മാഷ് ജീവിതാന്ത്യം വരെ കൊണ്ടുനടന്നിരുന്നു. ഉത്തരകേരളത്തിന്റെ സാംസ്‌ക്കാരിക അംബാസഡറായിരുന്നു അഹ് മദ് മാഷ്. വിശാലമായൊരു ദേശീയബോധത്തിലും സാംസ്‌ക്കാരിക ചിന്തയിലുമാണ് അദ്ദേഹം വഴിനടന്നത്. കവിത അദ്ദേഹത്തിന്റെ പേനയിലും നാവിലും നൃത്തം വെച്ചിരുന്നു. സൗഹൃദത്തിലും മാനവികതയിലും മാഷ് രമിച്ചിരുന്നു.
1986 ല്‍ പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോള്‍ മുതലാണ് ഞാന്‍ മാഷെ കാണുന്നത്. കാസര്‍കോട് സാഹിത്യ വേദിയുമായുള്ള ബന്ധം ആരംഭിക്കുന്നതും ഉബൈദ് ദിന കവിയരങ്ങുകളില്‍ പങ്കെടുക്കാന്‍ തുടങ്ങുന്നതും അപ്പോള്‍ മുതല്‍ക്കാണ്. ജില്ലയിലെ ചില കവിയരങ്ങുകളിലും സാംസ്‌ക്കാരിക സമ്മേനങ്ങളിലും മാഷിന്റെ താത്പര്യത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എന്റെ എഴുത്തിനെയും കവിതയെയും പത്രപ്രവര്‍ത്തന താത്പര്യത്തെയും നല്ല മതിപ്പോടെ മാഷ് നോക്കിക്കാണുകയും സി രാഘവന്‍ മാഷ് അടക്കമുള്ള പലരോടും അത് പറയുകയും ചെയ്തിരുന്നു.
പഠിച്ചു വെച്ചതിലും അനുഭവിച്ചതിലും ചെറിയൊരു ഭാഗം മാത്രമേ മാഷ് എഴുതിയിട്ടുള്ളൂ. കവി ടി ഉബൈദിന്റെ ശിഷ്യനായതും മഹാകവി പിയുടെ സഹചാരിയായതും മാതൃഭൂമി പോലുള്ള ഒരു പത്രത്തില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞതുമാണ് കെ എം അഹ് മദിലെ സര്‍ഗപ്രതിഭയെ പുറത്തെടുത്തത്. ഉത്തരദേശം മാഷിന് ഭൗതികവും സാമ്പത്തികവും രാഷ്ടീയവും സാമൂഹികവുമായ സംരക്ഷണമൊരുക്കി, വികാസമുണ്ടാക്കി.
ഉത്തരദേശത്തില്‍ ജോലി ചെയ്ത കാലത്തും മുമ്പും പിമ്പുമെല്ലാം മാഷിന്റെ എഴുത്തും പ്രസംഗവും ഞാന്‍ ശ്രദ്ധിക്കുകയും അതിലൂടെ മാഷിനെ ഇഷ്ടപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം നാട്ടിന്റെയും കാസര്‍കോട്ടെ മാധ്യമ-സാംസ്‌ക്കാരിക രംഗങ്ങളുടെയും നഷ്ടം എന്നതിലുപരി എന്റെ വ്യക്തിപരമായ വലിയൊരു ശൂന്യതയായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.
Keywords: KM Ahmad Master, Article, Writer, Memories, Editor, Knowledge, KM Ahmad Mash: Some Memories; 10 years to the demise
ഒമാനില്‍ 179 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2 മരണം
മസ്‌കത്ത്: (www.kasargodvartha.com 10.12.2020)ഒമാനില്‍ വ്യാഴാഴ്ച 179 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 125,669 ആയി. ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരണത്തിന് കീഴടങ്ങി. ആകെ 1463 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
അതേസമയം ഒമാനില്‍ പുതിയതായി 293 പേര്‍ക്ക് കൂടി രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 117,327പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 135 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
Keywords: News, World, COVID-19, Top-Headlines, Death, hospital, Treatment, 179 new coronavirus cases, 2 deaths reported in Oman
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ പരിപാടി സമാപിച്ചു; ആവേശമായി അഭിജ്ഞയുടെ യോഗാഭ്യാസ പ്രകടനം
യോഗ പരിശീലനത്തിൽ ഗോൾഡൻ ബുക് ഓഫ് വേൾഡ് റോകോര്‍ഡ് നേടിയ അഭിജ്ഞയുടെ യോഗ അവതരണം, സിഗ്നേചർ ക്യാമ്പയിൻ, സ്ത്രീകളും മാനസികാരോഗ്യവും ബോധവൽക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു.
മഞ്ചേശ്വരം സി ഡി പി ഒ ജ്യോതി, കാഞ്ഞങ്ങാട് അഡീഷണൽ സി ഡി പി ഷൈനി ഐസക്ക്, അഡീഷണൽ സി ഡി പി ഒ ബീന കുമാരി, പരപ്പ അഡീഷണൽ സി ഡി പി ഒ ശോഭ കുമാരി, മഞ്ചേശ്വരം അഡീഷണൽ സി ഡി പി ഒ ലത കുമാരി, കാറഡുക്ക സി ഡി പി ഒ ലതിക, വുമൺ വെൽഫയർ ഓഫീസർ (മഹിള ശക്തി കേന്ദ്ര)സുന എസ് ചന്ദ്രൻ, ബെറ്റർ ലൈഫ് ഫൗണ്ടേഷന്റെ മോഹൻദാസ് വയലാംകുഴി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ഗോൾഡ് ബുക് ഓഫ് വേൾഡ് റെകോര്‍ഡ് നേടിയ അഭിജ്ഞ യോഗ അവതരണം നടത്തി. എജ്യുകേഷണൽ സൈക്കോളജിസ്റ്റ് ഡോ: റാശിദ് എ പി സ്ത്രീയും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. 2020 നവംബർ 29ന് കലക്ടറേറ്റിൽ വച്ച് നടത്തിയ സൈകിൾ റാലിയിൽ പങ്കെടുത്തവർക്കും, എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് നടത്തിയ സ്ട്രീറ്റ് പ്ലേയിൽ പങ്കെടുത്തവർക്കുള്ള സര്‍ടിഫികറ്റ് വിതരണവും, അഭിജ്ഞയ്‌ക്ക് സ്നേഹോപകാരം നൽകി ജില്ലാ വനിതാ ശിശു വികസന ഓഫീസർ കവിത റാണി രഞ്ജിത്ത് അനുമോദിച്ചു.
കാസർകോട് ബ്ലോക്ക് ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ മണിയമ്മ സ്വാഗതവും ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് ജെ സത്യവതി നന്ദിയും പറഞ്ഞു.
കുമ്മനം രാജശേഖരന്‍ 12-ന് കാസര്‍കോട്ട്
കാസര്‍കോട്: (www.kasargodvartha.com 10.12.2020) ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിസംബര്‍ 12-ന് ജില്ലയിലെത്തും. എന്‍ ഡി എയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കാസര്‍കോടെത്തുക.
12-ന് രാവിലെ ജില്ലയിലെത്തുന്ന കുമ്മനം വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ മടിക്കൈ കമ്മാരന്‍ സ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ചന നടത്തും പിന്നീട് മടിക്കൈ പഞ്ചായത്തിലെ വാഴക്കോട് പ്രവര്‍ത്തക സംഗമം, ബെള്ളൂര്‍ പഞ്ചായത്തിലെ ബെള്ളൂര്‍ വാര്‍ഡില്‍ കുടുംബയോഗം, ബദിയടുക്ക പഞ്ചായത്തിലെ കുണ്ടാല്‍ മൂല കുടുംബയോഗം, ചെമ്മനാട് പഞ്ചായത്തില്‍ പറമ്പില്‍ കുടുംബയോഗം, പരവനടുക്കത്ത് കുടുംബയോഗം, കീഴൂരില്‍ പൊതുയോഗം എന്നീ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും.
Keywords: Kasaragod, News, Kerala, BJP, Visit, Local-Body-Election-2020 Kummanam Rajasekharan to visit Kasaragod On 12
അതിര്‍ത്തിയില്‍ പൊലീസ് പരിശോധന: 12 മുതല്‍ 14 വരെ വിവിധ കേന്ദ്രങ്ങളില്‍ ബാരിക്കേഡ് വച്ച് അടയ്ക്കും
കാസര്‍കോട്: (www.kasargodvartha.com 10.12.2020) കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്കുളള 17 അതിര്‍ത്തിയില്‍ പൊലീസ് പരിശോധന നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണാടക, കേരള പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന.
ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മിഷണര്‍, കുടക് ഡപ്യൂട്ടി കമ്മിഷണര്‍, കാസര്‍കോട് ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരുടെ യോഗത്തിലാണ് ഈ തീരുമാനം. ലഹരി വസ്തുക്കള്‍, പണം തുടങ്ങിയവ കടത്തുന്നത് തടയുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന. 12-ന് വൈകിട്ട് ആറ് മണി മുതല്‍ 14-ന് വൈകിട്ട് ആറ് മണി വരെ 17 കേന്ദ്രങ്ങളില്‍ ബാരിക്കേഡ് വച്ച് അടയ്ക്കും.
ജില്ലാ കലക്ടര്‍ ഡി സജിത് ബാബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മിഷണര്‍ കെ വി രാജേന്ദ്രന്‍, എസ് പി ബി എം ലക്ഷ്മി പ്രസാദ്, കുടക് ഡപ്യൂട്ടി കമ്മിഷണര്‍ ആനിസ് കണ്‍മണി ജോയി, എസ് പി ക്ഷേമ മിത്ര, ആര്‍ ടി ഒ എ കെ രാധാകൃഷ്ണന്‍, ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, ഇന്‍കംടാക്സ് ഓഫിസര്‍ കെ പ്രീത, എക്സൈസ് ഡപ്യൂട്ടി കമ്മിഷ്ണര്‍ വിനോദ് ബി നായര്‍ എന്നിവര്‍ സംബന്ധിച്ചു.
ട്രക്കിൽ എൽപിജി സിലിന്‍ഡറുകൾ കൊണ്ടുപോകുന്നതിനിടെ സിലിന്‍ഡറിൽ നിന്ന് പാചക വാതകം ചോർന്നു; ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം
സംസ്ഥാനത്ത് വ്യാഴാഴ്ച 4470 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 110 പേര്‍
കാസര്‍കോട് വ്യാഴാഴ്ച കോടോംബേളൂര്‍ പഞ്ചായത്തിലെ 16 പേര്‍ക്ക് കോവിഡ്; 154 പേര്‍ക്ക് രോഗമുക്തി നേടി
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7199 പേര്‍
വീടുകളില്‍ 6854 പേരും സ്ഥാപനങ്ങളില്‍ 345 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7199 പേരാണ്. പുതിയതായി 582 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1110 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 241 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 584 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 53 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 64 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
22799 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1071 പേര്‍ വിദേശത്ത് നിന്നെത്തിയവരും 839 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20889 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21631 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 928 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 667 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 240
വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
ബദിയഡുക്ക- 2
ബേഡഡുക്ക-4
ചെമ്മനാട്-2
ചെങ്കള-1
ചെറുവത്തൂര്‍-5
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-4
കളളാര്‍-6
കാഞ്ഞങ്ങാട്-4
കാറഡടുക്ക-1
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം-8
കോടോംബേളൂര്‍-16
കുമ്പള-3
കുറ്റിക്കോല്‍- 4
മധൂര്‍-1
മടിക്കൈ- 2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-14
നീലേശ്വരം- 10
പടന്ന-1
പൈവളിഗ-2
പനത്തടി- 2
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-2
വലിയപ്പറമ്പ-1
വോർക്കാടി-1
വെസ്റ്റ് എളേരി-5
വ്യാഴാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍
അജാനൂര്‍-7
ബളാല്‍-3
ബേഡഡുക്ക-10
ചെമ്മനാട്-2
ചെങ്കള-1
ചെറുവത്തൂര്‍-4
ഈസ്റ്റ് എളേരി-5
കളളാര്‍-8
കാഞ്ഞങ്ങാട്-5
കാറഡടുക്ക-2
കാസര്‍കോട്- 3
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-4
കുമ്പള-2
കുറ്റിക്കോല്‍- 14
മധൂര്‍-1
മടിക്കൈ- 4
മംഗല്‍പാടി-1
മഞ്ചേശ്വരം-1
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-4
മുളിയാര്‍-3
നീലേശ്വരം- 25
പൈവളിഗ-1
പളളിക്കര-4
പനത്തടി- 4
പിലിക്കോട്-9
പുല്ലൂര്‍ പെരിയ-2
പുത്തിഗെ-6
തൃക്കരിപ്പൂര്‍-5
ഉദുമ-7
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-2
ഇതര ജില്ല
കൊല്ലം- 1
Keywords: News, Kerala, Report, Kasaragod, Test, Trending, COVID 19 Positive and Negative Report in Kasaragod
പെരുമാറ്റച്ചട്ടലംഘനം: കാസര്‍കോട്ട് നീക്കം ചെയ്തത് 1022 തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍
കാസര്‍കോട്: (www.kasargodvartha.com 10.12.2020) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഇതു വരെ നീക്കം ചെയ്തത് 1022 പ്രചരണ സാമഗ്രികള്‍. പോസ്റ്ററുകള്‍, ഫ്‌ലക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, ചുവരെഴുത്ത് എന്നിവ ഉള്‍പ്പടെയാണിത്.
കാഞ്ഞങ്ങാട് ബ്ലോക് പരിധിയിലാണ് ഏറ്റവുമധികം വസ്തുക്കള്‍ നീക്കം ചെയ്തത്. 275 പ്രചരണ സാമഗ്രികളാണ് ഇവിടെ നീക്കം ചെയ്തത്. മഞ്ചേശ്വരം ബ്ലോക് പരിധിയില്‍ 167 പ്രചരണ സാമഗ്രികളും കാസര്‍കോട് ബ്ലോക് പരിധിയില്‍ 251 എണ്ണവും കാറഡുക്ക ബ്ലോക്കിലെ 1499 ഉം നീലേശ്വരം ബ്ലോകില്‍ 108 ഉം പരപ്പ ബ്ലോക് പരിധിയില്‍ 140 ഉം പ്രചരണ സാമഗ്രികള്‍ പെരുമാറ്റച്ചട്ട ലംഘനത്തെ തുടര്‍ന്ന് നീക്കം ചെയ്തു.
ജില്ലയിലെ നഗരസഭകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ബ്ലോകുകളിലും പ്രവര്‍ത്തിക്കുന്ന ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡാണ് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ പെരുമാറ്റച്ചട്ടം പാലിച്ചാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതും നീക്കം ചെയ്യുന്നതും. സര്‍കാര്‍ ഓഫീസുകളുടെ ചുമരുകളിലും പരിസരത്തുമുള്ള നോടീസുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, പൊതു ജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചരണ സാമഗ്രികള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അനുവാദമില്ലാതെ സ്ഥാപിക്കുന്ന പ്രചരണോപാധികള്‍ എന്നിവ പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ ഉള്‍പ്പെടുമെന്നും ജില്ലാ നോഡല്‍ ഓഫീസര്‍ രത്നാകരന്‍ എ ബി പറഞ്ഞു.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ പൊതു സഥലമോ സ്വകാര്യ സ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യമെഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാനായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ചിട്ടും മാറ്റിയില്ലെങ്കില്‍ സാമഗ്രികള്‍ മാറ്റാനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെലവാകുന്ന തുക സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കുകയും ചെയ്യും.
Keywords: Kasaragod, News, Kerala, Trending, Local-Body-Election-2020, Election, Kasargod removed 1022 election campaign materials
കുമ്പളയില്‍ പൊലീസിന്റെ സായുധ റൂട് മാര്‍ച്ച്
കുമ്പള: (www.kasargodvartha.com 10.12.2020) തദ്ദേശ തെരെഞ്ഞടുപ്പിന്റെ ഭാഗമായി കുമ്പളയില്‍ പൊലീസ് റൂട് മാര്‍ച്ച് നടത്തി.
കാസര്‍കോട് ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായര്‍, കുമ്പള സി ഐ പ്രമോദ്, എസ് ഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട് മാര്‍ച്ച്.
ഭയരഹിതമായി സമ്മതദാനാവകാശം വിനിയോഗിക്കുന്നതിനായി ജനങ്ങളില്‍ സുരക്ഷിതബോധം സൃഷ്ടിക്കുന്നതിനായിരുന്നു പൊലീസിന്റെ സായുധ റൂട് മാര്‍ച്ച്.
കാസര്‍കോട്ട് വോട്ടെടുപ്പിനായി കര്‍ശന സുരക്ഷാ നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ജില്ലാ അതിര്‍ത്തി അടച്ചു കൊണ്ടുള്ള പരിശോധന ഇതിനകം തന്നെ പോലീസ് ആരംഭിച്ചിട്ടുണ്ട്.
തെരെഞ്ഞടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, Kumbala, News, Police, March, Election, Local-Body-Election-2020, Police armed route march in Kumbala
മദ്രസയില്‍ വെച്ച് 10 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പോക്‌സോ കോടതി
കാസര്‍കോട്: (www.kasargodvartha.com 10.12.2020) മദ്രസയിലെ സ്വന്തം മുറിയില്‍ വെച്ച് 10 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കാസര്‍കോട് പോക്‌സോ കോടതി. 2015 ഓഗസ്റ്റ് മൂന്നിനും അതിനു മുമ്പുള്ള ദിവസങ്ങളിലുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രതി അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു വന്നിരുന്ന മദ്രസയിലെ സ്വന്തം മുറിയില്‍ വെച്ചാണ് 10 വയസ്സുള്ള ആണ്‍കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. വീട്ടിലെത്തിയ കുട്ടി പുറത്ത് കളിക്കാനോ മറ്റോ പോകാതെ മൗനിയായി വീട്ടിനകത്ത് തന്നെ ഇരിക്കുന്നത് കണ്ട് മാതാവ് പലവട്ടമായി ചോദിച്ചപ്പോള്‍ ഓടുവിലാണ് കുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്.
കേസില്‍ പ്രതിയായ കുമ്പള കോയിപ്പാടി ദേവീ നഗര്‍ സുനാമി കോളനിയിലെ മുഹമ്മദ് റിയാസ് എന്ന റിയാസിനെ (31)യാണ് കാസര്‍കോട് പോക്‌സോ കോടതി ജഡ്ജ് ആര്‍ എല്‍ ബൈജു ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി.
കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ രാജപുരം എസ് ഐ ആയിരുന്ന രാജീവന്‍ വലിയ വളപ്പില്‍ ആയിരുന്നു.
10 വയസുകാരനെ പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ ഒമ്പത് വയസുള്ള മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചതായി പുറത്ത് വന്നിരുന്നു.
ഈ കേസിന്റെ വിചാരണ പോക്‌സോ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയായണ്.
Keywords: Kasaragod, Kerala, News, Court, Teacher, Student, Madrasa, Harrasment, Top-Headlines, Court sentences teacher to life in prison for abusing 10-year-old
കോവിഡ് കാലമായതിനാല്‍ മാസ വാടക നല്‍കാനായില്ല; കെട്ടിട ഉടമ മറ്റൊരു താഴിട്ട് പൂട്ടിയ സ്റ്റുഡിയോക്ക് മുന്നില്‍ ഒരു പകല്‍ മുഴുവന്‍ കാത്ത് നിന്ന് ഫോടോ ഗ്രാഫര്‍
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 10.12.2020) കോവിഡ് കാലമായത് കൊണ്ട് മാസ വാടക നല്‍കാനാകാത്തതിനാല്‍ കെട്ടിട ഉടമ സ്റ്റുഡിയോ മറ്റൊരു താഴിട്ടു പൂട്ടി. രാവിലെ സ്റ്റുഡിയോ തുറക്കാനെത്തിയ ഫോടോ ഗ്രാഫര്‍ അകത്തു കയറാന്‍ കഴിയാതെ പുറത്ത് നിന്നത് ഒരു പകല്‍ മുഴുവന്‍. വ്യാഴാഴ്ച വെള്ളരികുണ്ടിലാണ് മനസാക്ഷിക്ക് നിരക്കാത്ത സംഭവം അരങ്ങേറിയത്.
വെള്ളരിക്കുണ്ടില്‍ നെന്മണി സ്റ്റുഡിയോ നടത്തുന്ന നാട്ടക്കല്ലിലെ വിനോദിനാണ് കെട്ടിട ഉടമ പുന്നകുന്നിലെ ഒഴുകയില്‍ ടോമിയില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. ബുധനാഴ്ച രാത്രി സ്റ്റുഡിയോ സാധാരണ പോലെ അടച്ചു വീട്ടില്‍ പോയ വിനോദ് വ്യാഴാഴ്ച രാവിലെ പതിവ് പോലെ വന്ന് ഷട്ടറിന്റെ പൂട്ട് തുറന്നു.
ഷട്ടര്‍ തുറക്കാന്‍ നോക്കിയെങ്കിലും പൊങ്ങാതെ വന്നപ്പോഴാണ് മറു തല്കയ്ക്ക് മറ്റൊരു താഴ് ശ്രദ്ധയില്‍ പെട്ടത്. കെട്ടിട ഉടമയായ ടോമിയെ വിനോദ്വിളിച്ചപ്പോള്‍ താന്‍ ഇനി സ്റ്റുഡിയോ തുറക്കേണ്ട എന്നായിരുന്നു മറുപടി.വെള്ളരിക്കുണ്ടിലെ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം കൂടിയായ വിനോദ് ഉടന്‍ തന്നെ വ്യാപാരി നേതാക്കളെ ബന്ധപ്പെട്ടു.
വ്യാപരി നേതാക്കള്‍ കെട്ടിട ഉടമയെ ഫോണില്‍ വിളിച്ചെങ്കിലും താന്‍ പുറത്താണ് എന്നും വന്നിട്ട് തീരുമാനം പറയാം എന്നുമായിരുന്നു മറുപടി. കെട്ടിട ഉടമ വരുന്നതും കാത്ത് ഒരുപകല്‍ മുഴുവന്‍ സ്റ്റുഡിയോയ്ക്ക് മുന്നില്‍ കാത്തു നിന്ന വിനോദ് നിരാശനായി.
വില പിടിപ്പുള്ള ക്യാമറയും മറ്റു ഉപകരണങ്ങളും കടയ്ക്കുള്ളില്‍ കുടുങ്ങിയതിനാല്‍ ഒരു ദിവസത്തെ ജോലി ചെയ്യാന്‍ കഴിയാതെ വന്ന വിനോദിനെ ഒടുവില്‍ വ്യാപാരിനേതാക്കള്‍ വീട്ടില്‍ കൊണ്ടു വിടുകയായിരുന്നു.
വിഷയത്തില്‍ വെള്ളരികുണ്ടിലെ വ്യാപാരി നേതാക്കള്‍ കൂടുതല്‍ ഇടപെട്ടതോടെ ചര്‍ച്ചയാവാമെന്നും സ്റ്റുഡിയോ തുറക്കുന്നത് പിന്നീട് ആകാമെന്നുമാണ് കെട്ടിട ഉടമയായ ടോമിയുടെ നിലപാട്.
എന്നാല്‍ സ്റ്റുഡിയോ തുറന്ന് കൊടുത്തതിനു ശേഷം മാത്രം വാടക പ്രശ്‌നത്തില്‍ ചര്‍ച്ചയാകാമെന്നാണ് വെള്ളരിക്കുണ്ടിലെ വ്യാപാരി നേതാക്കളുടെ നിലപാട്.ലോക് ഡൗണ്‍ സമയത്തെ വാടക പോലും വാങ്ങാന്‍ തയ്യറാവുന്ന കെട്ടിടഉടമയുടെ നിലപാടില്‍ വെള്ളരിക്കുണ്ടിലെ വ്യാപാരി നേതാക്കള്‍ പ്രതിഷേധിച്ചു.
കെട്ടിട ഉടമയ്ക്കു മാസ വാടക കൊടുക്കേണ്ടത് സ്റ്റുഡിയോ ഉടമയുടെ ബാധ്യത ആണെന്നും എന്നാല്‍ മുന്നറിയിപ്പില്ലാതെ സ്ഥാപനം മറ്റൊരു താഴിട്ട് പൂട്ടിയത്അംഗീകരിക്കാനാവില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് ജിമ്മി എടപ്പാടിയില്‍, മേഖല പ്രസിഡന്റ് കെ എം കേശവന്‍ നമ്പീശന്‍ എന്നിവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.കെട്ടിട ഉടമയെ പ്രതികരണം തേടി ബന്ധപ്പെട്ടപ്പോള്‍ പിന്നീട് വിളിക്കാമെന്നായിരുന്നു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞത്.
Keywords: Vellarikundu, news, Kerala, Kasaragod, COVID-19, Photography, Top-Headlines, Building, House, Leader, Photographer waiting full day in front of the studio
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇടതു കോട്ടകള്‍ തകരുന്ന സുനാമിയാകും: പി കെ കുഞ്ഞാലികുട്ടി എം പി
മുളിയാര്‍: (www.kasargodvartha.com 10.12.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞെടുപ്പ് ഇടത് കോട്ടകള്‍ തകരുന്ന സുനാമിയായിരിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. സി പി എം നേതാക്കള്‍ അങ്കലാപിലും, അണികള്‍ ആശയ കുഴപ്പത്തിലുംപെട്ട് നട്ടം തിരിയുകയാണിപ്പോള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ പോലും പറ്റാത്ത വിധം മുഖം നഷ്ടപ്പെട്ട സി പി എം പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.
ന്യൂനപക്ഷത്തോടൊപ്പം കര്‍ഷകരെയും കൊന്നൊടുക്കുന്ന മോഡി സര്‍ക്കാര്‍ രാജ്യത്തെ ശിഥില മാക്കിയിരിക്കുന്നു. ഇരു കുട്ടര്‍ക്കും തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നുവെന്ന് കുഞ്ഞാലികുട്ടി കൂട്ടിച്ചേര്‍ത്തു. മസ്തിഗുണ്ട് എം എസ് കോമ്പൗണ്ടില്‍ നടന്ന യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ബി സി കുമാരന്‍ സ്വാഗതം പറഞ്ഞു.
സി ടി അഹ് മദലി, ടി ഇ അബ്ദുല്ല, ഹകീം കുന്നില്‍, എ അബ്ദുല്‍ റഹ് മാന്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ, പെരിയ ബാലകൃഷ്ണന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം സി പ്രഭാകരന്‍, വി കെ പി ഹമീദലി, എം കുഞ്ഞമ്പു നമ്പ്യാര്‍, കെ ഇ എ ബക്കര്‍,
എ ബി ശാഫി, ബശീര്‍ വെള്ളിക്കോത്ത്, മൂസ ബി ചെര്‍ക്കള, സി എം എ ഖാദര്‍, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ ബി മുഹമ്മദ് കുഞ്ഞി, എസ് എം മുഹമ്മദ് കുഞ്ഞി, അശോകന്‍ മാസ്റ്റര്‍, പി ബി ശഫീഖ്, ബി എം അബൂബക്കര്‍, എം എസ് ശുക്കൂര്‍, സി എല്‍ റശീദ് ഹാജി, സി എ അബ്ദുല്ല കുഞ്ഞി, ശരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ഹസന്‍ നെക്കര, ഇബ്‌റാഹിം പാലാട്ട്, മണികണ്ഠന്‍ ഓമ്പയില്‍, ബിസ്മില്ല മുഹമ്മദ്കുഞ്ഞി, എ കെ യൂസുഫ്, ഹനീഫ പൈക്ക, അബ്ദുല്ല കുളത്തിങ്കര, ശഫീഖ് ആലൂര്‍ സംസാരിച്ചു.
Keywords: P.K.Kunhalikutty, News, Kerala, Kasaragod, Muliyar, Local-Body-Election-2020, CPM, Leader, inauguration, UDF Election Convention at MS Compound Inaugurated by Kunhalikutty