എസ്.വൈ.എസ് ജില്ലയിലെ 30 കേന്ദ്രങ്ങളില്‍ വിശുദ്ധ റമസാനില്‍ സംഘടിപ്പിച്ചു വരുന്ന റമസാന്‍ പ്രഭാഷണ പരമ്പരയ്ക്ക് സമാപം കുറിച്ച് ഈ മാസം 29, 30 തിയ്യതികളില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം പൊസോട്ട് തങ്ങള്‍ (ബാബുറൈഹാന്‍) നഗരിയില്‍ റമസാന്‍ പ്രഭാഷണം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് ജമലുല്ലൈലി ബേക്കല്‍, സയ്യിദ് ഇബ്രാഹിം സഖാഫി അല്‍ ഹാദി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി, സയ്യിദ് ഹിബ്ബത്തുള്ള അല്‍ ബുഖാരി സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എ.ബി മൊയ്തു സഅദി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഹമീദ് മൗലവി ആലമ്പാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ തുടങ്ങിയവര്‍ പ്രസംഗിക്കും.
വിവിധ അവാര്‍ഡ് വിതരണം പി.ബി അഹ്മദ് ഹാജി, മുക്രി ഇബ്രാഹീം ഹാജി, ചിത്താരി അബ്ദുള്ള ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, ശാഫി ഹാജി കീഴൂര്‍, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, ഫ്രി കുവൈറ്റ് അബ്ദുല്ല ഹാജി ബോവിക്കാനം, അബ്ദുല്‍ ഹകീം ഹാജി കളനാട്, ഹാജി ശംസുദ്ദീന്‍ പുതിയപുര, അബ്ദുല്‍ റഹീം ഹാജി ചട്ടഞ്ചാല്‍, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി,അബ്ദുല്‍ കലാം ബാവിക്കര, സുലൈമാന്‍ ഹാജി തുരുത്തി, ഹാജി അമീര്‍ അലി ചൂരി, തുടങ്ങിയവര്‍ നിര്‍വ്വഹിക്കും.
വ്യാഴാഴ്ച രണ്ടാം ദിവസത്തെ പരിപാടി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാരുടെ പ്രാര്‍ത്ഥനാ സദസ്സോടെ പരിപാടി സമാപിക്കും.
വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ ജില്ലയില്‍ 30 കേന്ദ്രങ്ങളില്‍ നടത്തിയ പ്രഭാഷണ പരമ്പരയിലൂടെ ലക്ഷത്തിലേറെ പേരിലേക്ക് റമസാനിന്റെ ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കാന്‍ എസ്.വൈ.എസിന് കഴിഞ്ഞു. 400 യൂണിറ്റുകളിലൂടെ രണ്ട് കോടിയിലേറെ രൂപയുടെ റിലീഫാണ് നടന്നു വരുന്നത്. സംസ്ഥാന സാന്ത്വന നിധിയിലേക്ക് 12 ലക്ഷം രൂപ യൂണിറ്റുകള്‍ വഴി സമാഹരിച്ചു. ഇത് 29ന് ജില്ലാ കമ്മറ്റി പ്രഭാഷണ നടരിയില്‍ ഏറ്റ് വാങ്ങും. ഇഫ്താര്‍ മീറ്റ്, തര്‍ബിയ, തസ്‌കിയ മീറ്റുകള്‍ തുടങ്ങി വ്യത്യസ്ഥ പരിപാടികള്‍ വിവിധ ഘടകങ്ങളില്‍ നടക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ (പ്രസിഡന്റ് ജില്ലാ എസ്.വൈ.എസ്), കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (രക്ഷാധികാരി സ്വാഗതസംഘം), ഹാരിസ് ബന്നു (ചെയര്‍മാന്‍ സ്വാഗതസംഘം), പി.ഇ താജുദ്ദീന്‍ (സെക്രട്ടറി ജില്ലാ എസ്.വൈ.എസ്), മുഹമ്മദ് ടിപ്പു നഗര്‍ (കണ്‍വീനര്‍ സ്വാഗതസംഘം), ജബ്ബാര്‍ ഹാജി നുള്ളിപ്പാടി (ട്രഷറര്‍ സ്വാഗതസംഘം) എന്നിവര്‍ സംബന്ധിച്ചു.
Keywords:
Kasaragod, Award, President, Samastha, New bustand, Ramadan, Ifthar, Cash, Inauguration, SYS Ramdan speech on 29th